തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു താരദമ്പതിമാരായ നടന് ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞത്. ഇത്രയും കാലത്തിനിടയ്ക്ക് താരങ്ങളെ കുറിച്ച് കാര്യമായ വാര്‍ത്തകളൊന്നും വരാതിരുന്നത് കൊണ്ട് തന്നെ പെട്ടെന്ന് വന്ന വേര്‍പിരിയല്‍ വാര്‍ത്ത ആരാധകരെ നിരാശപ്പെടുത്തി.
നിലവില്‍ രണ്ടാളും കരിയറുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് പോയിരിക്കുകയാണ്. എങ്കിലും ഇവര്‍ക്കിടയിലെ പ്രശ്നമെന്താണെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.ഇതിനിടെ താരങ്ങളുടെ മക്കളെ ആരാണ് നോക്കുന്നതെന്നും ഇനി അവര്‍ ആരുടെ കൂടെ ആയിരിക്കും എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നിരുന്നു.
ഇപ്പോഴിതാ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് ധനുഷിന്റെയും ഐശ്വര്യയുടെയും മകന് പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തയായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സൂപ്പര്‍താരം രജനികാന്തിന്റെ മകളായ ഐശ്വര്യ 2004 ലാണ് ധനുഷിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണുള്ളത്.
ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞതോട് കൂടി പതിനഞ്ചും പതിനൊന്നും വയസുള്ള മക്കളുടെ കാര്യം എന്താവുമെന്ന ചോദ്യവും വന്നിരുന്നു. ധനുഷിന്റെയോ ഐശ്വര്യയുടെയോ ആരുടെ കൂടെ ആയിരിക്കും മക്കള്‍ പോവുക എന്നറിയാനും പലരും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയിലാണ് മക്കളുടെ തന്നെ പ്രതികരണം പുറത്ത് വരുന്നത്.
അച്ഛനും അമ്മയും വേര്‍പിരിയാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക് നിങ്ങള്‍ ആരുടെ കൂടെയാണ് താമസിക്കുന്നത് എന്ന് മൂത്തമകനോട് കുടുംബാംഗങ്ങളില്‍ ഒരാള്‍ ചോദിച്ചിരുന്നു. 'ഈ ചോദ്യം ധനുഷിനോടും ഐശ്വര്യയോടും ചോദിച്ചാല്‍ എന്ത് മറുപടിയാണോ കിട്ടുക, അത് തന്നെയാണ് എനിക്കും പറയാനുള്ളത് എന്നായിരുന്നു മകന് യാത്രയുടെ മറുപടി എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
എന്തായാലും ശക്തമായ തീരുമാനങ്ങളെടുക്കാന്‍ താരപുത്രന്മാര് വളര്‍ന്നു എന്നത് ഇതില്‍ നിന്നും വ്യക്തമാവുകയാണ്. മാത്രമല്ല, ഒറ്റയടിക്ക് വിമർശകരുടെയൊക്കെ വായടപ്പിക്കുന്ന മറുപടിയാണ് താരപുത്രൻ്റെ ഭാഗത്ത് നിന്ന് ചോദ്യമായി വന്നിരിക്കുന്നത്. ഒപ്പം ഇത്തരം അന്വേഷങ്ങൾക്ക് മുതിരേണ്ടതില്ലെന്ന മുന്നറിയിപ്പ് കൂടി നൽകുകയാണ്.
The question of who to go with; The answer to the question to Dhanush's son is shocking