എനിക്ക് ഇനി ഉമ്മയെയും കുഞ്ഞനിയനെയും കൂടി നഷ്ടപ്പെടുത്താൻ വയ്യ; നോവുണർത്തി ആയിഷ സുൽത്താനയുടെ വാക്കുകൾ

എനിക്ക് ഇനി ഉമ്മയെയും കുഞ്ഞനിയനെയും കൂടി നഷ്ടപ്പെടുത്താൻ വയ്യ; നോവുണർത്തി ആയിഷ സുൽത്താനയുടെ വാക്കുകൾ
Jan 28, 2022 08:08 PM | By Adithya O P

ആയിഷ സുൽത്താന എന്ന പേര് പരിചിതമല്ലാത്ത മലയാളികൾ കുറവാണ്. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ സംവിധായിക എന്ന പേരിൽ തന്നെ അയിഷ സുപരിചിതയാണ്. ഭരണപരിഷ്കാരങ്ങൾക്കെതിരായ പോരാട്ടത്തിന്റെ പേരിൽ ലക്ഷദ്വീപ് വാർത്തകളിൽ നിറഞ്ഞപ്പോൾ അയിഷ നടത്തിയ പരസ്യ പ്രതികരണങ്ങളും വാർത്താകോളങ്ങളിൽ ഇടം നേടിയിരുന്നു.


നാടിനു വേണ്ടി സംസാരിച്ചതിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തെപ്പെട്ട ആയിഷ പോരാട്ടവീര്യം തന്നെ ആയിരുന്നു. ഈ സ്ത്രീയ്ക്ക് നാടിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഊർജ്ജമായത് സ്വന്തം ജീവിതം തന്നെയാണ്. ലക്ഷദ്വീപ് എന്ന കര തൻ്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുകയാണ് അയിഷ ഇപ്പോൾ.

വർഷങ്ങൾക്കു മുൻപ് കാർഡിയാക് അറസ്റ്റ് വന്ന ഉപ്പയെ ദ്വീപ് ആശുപത്രിയിൽ എത്തിച്ചു. യൂറിനറി ഇൻഫക്‌ഷൻ എന്നു പറഞ്ഞാണ് അവർ ചികിത്സിച്ചത്.


ഉമ്മയും അനിയന്മാരും ഞാനും കരഞ്ഞ് അപേക്ഷിച്ചിട്ടും 14ാം ദിവസമാണ് കൊച്ചിയിലേക്ക് ഇവാക്വേഷൻ നടത്തിയത്. അപ്പോഴേക്കും രോഗം വഷളായി ഉപ്പ മരണത്തിന്റെ വക്കിൽ എത്തിയിരുന്നു. രണ്ടു മാസത്തിനു ശേഷം അനിയനെയും ഇതുപോലെ നഷ്ടപ്പെട്ടു. രണ്ടു മരണങ്ങളുടെ ദുഃഖമാണ് തന്റെ പോരാട്ടത്തിനു പിന്നിലെന്ന് ആയിഷ പറയുന്നു. 


അസൗകര്യങ്ങൾ പരിഹരിക്കാൻ വേണ്ട സഹായം ചെയ്യണം എന്നഭ്യർഥിച്ച് പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുമുണ്ട് സുൽത്താന. ലക്ഷദ്വീപിലെ ചെത്‌ലാത് ദ്വീപിലാണ് ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ആയിഷയും സഹോദരന്മാരുമൊക്കെ ജനിച്ചു വളർന്നത്.

ഉപ്പ കുഞ്ഞിക്കോയ മിനിക്കോയിൽ സർക്കാർ ജോലിക്കാരനായിരുന്നു. ദ്വീപിലെ സ്കൂൾ പഠനത്തിനു ശേഷം ബിഎയ്ക്കു ചേരാൻ വേണ്ടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എത്തിയ ശേഷമാണ് സിനിമാ മോഹങ്ങൾ തുടങ്ങിയതെന്നും അയിഷ പറയുന്നു.


അവകാശങ്ങൾക്കു വേണ്ടി സംസാരിച്ച ഞാൻ ദ്വീപു നിവാസി അല്ല എന്ന് ചിലർ മനഃപ്പൂർവ്വം വരുത്തിതീർക്കാൻ ശ്രമിച്ചു. തന്നെ തൻ്റെ ചിത്രങ്ങങൾ ഉപയോഗിച്ചു കൊണ്ട് ബംഗ്ലാദേശ് സ്വദേശിനി എന്ന തരത്തിൽ ചിത്രീകരിക്കാനുള്ള ശ്രമങ്ങളുമുണ്ടായി.


നിലവിൽ ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടിയിരിക്കുകയാണ്. കൊച്ചിയിലാണ് ഇപ്പോൾ, ഉമ്മയും കുഞ്ഞനിയൻ ഷർഷാദും കൂടെയുണ്ട്. എനിക്ക് അവരെക്കൂടി നഷ്ടപ്പെടുത്താൻ വയ്യെന്നും ആയിഷ പറയുന്നു.


I can no longer lose my mother and baby; Ayesha Sultana's words in pain

Next TV

Related Stories
മരിക്കുമെന്ന് വിചാരിപ്പോള്‍ തോന്നിയ ആഗ്രഹമാണ്; ഇന്നസെന്റ് പറയുന്നു

May 23, 2022 10:22 PM

മരിക്കുമെന്ന് വിചാരിപ്പോള്‍ തോന്നിയ ആഗ്രഹമാണ്; ഇന്നസെന്റ് പറയുന്നു

മരിക്കുമെന്ന് തോന്നിയ നിമിഷത്തില്‍ ജീവിതം പിടിച്ച് നിര്‍ത്താന്‍ സാധിച്ച നിമിഷങ്ങളെ പറ്റിയും ഇന്നസെന്റ് പറഞ്ഞു....

Read More >>
വിമർശനങ്ങൾ എപ്പോഴും നടിമാർക്ക് മാത്രമാണ്;  സംവിധായകൻ രതീഷ്

May 23, 2022 08:38 PM

വിമർശനങ്ങൾ എപ്പോഴും നടിമാർക്ക് മാത്രമാണ്; സംവിധായകൻ രതീഷ്

കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമ്മുക്ക് ചുറ്റുമുണ്ടന്ന് വ്യക്തമാക്കി ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ....

Read More >>
ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യും; ദുര്‍ഗ കൃഷ്ണ

May 23, 2022 01:39 PM

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യും; ദുര്‍ഗ കൃഷ്ണ

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ...

Read More >>
കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് താരം

May 23, 2022 11:28 AM

കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് താരം

കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് നടി അർച്ചന...

Read More >>
പണ്ടും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു; അഭയ ഹിരണ്‍മയി പറയുന്നു

May 23, 2022 11:08 AM

പണ്ടും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു; അഭയ ഹിരണ്‍മയി പറയുന്നു

ഇപ്പോഴിതാ തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ച്‌ അഭയ ഹിരണ്‍മയി മനസ് തുറക്കുകയാണ്....

Read More >>
ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്; മോഹന്‍ലാല്‍

May 23, 2022 10:05 AM

ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്; മോഹന്‍ലാല്‍

ഇപ്പോഴിതാ ചിത്രത്തെകുറിച്ച് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍...

Read More >>
Top Stories