---
title: "അനിയന്റെ വിവാഹവേദിയിൽ തിളങ്ങി ഗായത്രി;ചിത്രം ഏറ്റെടുത്ത് ആരാധകര്‍ "
english_title: "Gayatri shines at Aniyan's wedding venue;"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2316/gayatri-shines-at-aniyans-wedding-venue"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609620f8e27e5_.jpg"
keywords: []
---

# അനിയന്റെ വിവാഹവേദിയിൽ തിളങ്ങി ഗായത്രി;ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

> **Lead Summary:** പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല.ദീപ്തി എന്ന കഥാപാത്രത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

## Article Content

പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല.ദീപ്തി എന്ന കഥാപാത്രത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

ഇപ്പോൾ സിനിമകളിലും സജീവമായ ഗായത്രിയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സഹോദരൻ ഗോപീകൃഷ്ണന്റെ വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. ഹരികീർത്തനയാണ് വധു.

സീരിയൽ​ അവസാനിച്ചെങ്കിലും സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് ഗായത്രി. ജയസൂര്യ നായകനായ ‘തൃശൂർ പൂരം’ എന്ന ചിത്രത്തിലും അടുത്തിടെ ഗായത്രി അഭിനയിച്ചിരുന്നു. ‘വൺ’ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി പ്രേക്ഷകർ ഗായത്രിയെ കണ്ടത്. ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2316/gayatri-shines-at-aniyans-wedding-venue)