---
title: "#ShaluKurien | രൂപ ചേച്ചിക്ക് ആദ്യം എന്നെ ഇഷ്ടമല്ലായിരുന്നു, അന്ന് മേഘ്നയുമായാണ് അവർ കണക്ട് ആയത്; ശാലു കുര്യൻ"
english_title: "#Rupa  #didnt #like  #first #she #got #along  #Meghna #ShaluKurien"
publisher: "moviemax.in"
canonical_url: "https://moviemax.in/news/231598/rupa-didnt-like-first-she-got-along-meghna-shalukurien"
published_at: "2024-08-27T22:11:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce025008c32_Untitled-1_copy.jpg"
keywords: []
---

# #ShaluKurien | രൂപ ചേച്ചിക്ക് ആദ്യം എന്നെ ഇഷ്ടമല്ലായിരുന്നു, അന്ന് മേഘ്നയുമായാണ് അവർ കണക്ട് ആയത്; ശാലു കുര്യൻ

> **Lead Summary:** **[സോഷ്യൽ** മീഡിയയിൽ വൈറലാണ് ചന്ദനമഴ സീരിയലിലെ സീനുകൾ. സീരിയൽ വർഷങ്ങൾക്ക് മുമ്പേ അവസാനിച്ചതാണെങ്കിലും അടുത്തിടെ ചന്ദനമഴയിലെ സീനുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാലുകയായിരുന്നു. ഒരു കാലത്ത് ഈ പരമ്പര കേരളത്തിലെ വീട്ടമ്മമാർക്കിടയിൽ ഉണ്ടാക്കിയ തരം​ഗം ചെറുതല്ല.

## Article Content

**[സോഷ്യൽ** മീഡിയയിൽ വൈറലാണ് ചന്ദനമഴ സീരിയലിലെ സീനുകൾ. സീരിയൽ വർഷങ്ങൾക്ക് മുമ്പേ അവസാനിച്ചതാണെങ്കിലും അടുത്തിടെ ചന്ദനമഴയിലെ സീനുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാലുകയായിരുന്നു. ഒരു കാലത്ത് ഈ പരമ്പര കേരളത്തിലെ വീട്ടമ്മമാർക്കിടയിൽ ഉണ്ടാക്കിയ തരം​ഗം ചെറുതല്ല.

വർഷങ്ങൾക്കിപ്പുറം അതേ ജനശ്രദ്ധ വീണ്ടും ചന്ദനമഴയ്ക്ക് ലഭിക്കുന്നു. എന്നാൽ സീരിയലിലെ പല സീനുകൾക്കെതിരെയും വിമർശനവും വരുന്നുണ്ട്.അന്ധവിശ്വാസവും സ്ത്രീ വിരുദ്ധതയും ചന്ദനമഴയിലുണ്ടെന്നാണ് വിമർശനം.

അതേസമയം പരമ്പരയിലെ നെ​ഗറ്റീവ് കഥാപാത്രമായ വർഷയ്ക്ക് ഇന്ന് ആരാധകരുണ്ട്. വർഷ എന്ന കഥാപാത്രത്തിന് മാത്രമേ ദേശായി കുടുംബത്തിൽ സാമാന്യ ബുദ്ധിയുള്ള എന്നാണ് സോഷ്യൽ മീഡിയയിൽ തമാശ രൂപേണ വരുന്ന കമന്റുകൾ.

നടി ശാലു കുര്യനാണ് വർഷ എന്ന കഥാപാത്രം ചെയ്തത്.ഊർമിള എന്ന കഥാപാത്രം ചെയ്തത് തമിഴ് നടി രൂപശ്രീയും. ചന്ദനമഴ അവസാനിച്ചിട്ട് ഇത്രയും വർഷങ്ങൾ പിന്നിട്ടെങ്കിലും രൂപശ്രീയും ശാലുവും ഇപ്പോഴും സൗഹൃദം തുടരുന്നു. ഇപ്പോഴിതാ രൂപശ്രീയുമായി സൗഹൃദത്തിലായതിനെക്കുറിച്ച് സംസാരിക്കുകയാണ് ശാലു കുര്യൻ.

രൂപശ്രീ തന്നോട് ആദ്യം വലിയ അടുപ്പം കാണിച്ചിരുന്നില്ലെന്ന് ശാലു പറയുന്നു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണംരൂപ ചേച്ചിക്ക് ആദ്യം എന്നെ വലിയ ഇഷ്ടമല്ലായിരുന്നു.

വേറൊന്നുമല്ല. ചന്ദനമഴ മേഘ്ന തമിഴിൽ ചെയ്യുന്നുണ്ട്. ചേച്ചി കുറേക്കൂടി മേഘ്നയുമായി കണക്ട് ആയി. എനിക്ക് തമിഴ് സംസാരിക്കാൻ അത്ര അറിയില്ലായിരുന്നു. എന്നെ കാണുമ്പോൾ അഹങ്കാരി ലുക്കുമുണ്ട്.

ചാരുവുമായാണ് ചേച്ചി കണക്ട് ആയത്. ഇവരുടെയൊക്കെ അമ്മമാർ ലൊക്കേഷനിൽ വരും. ഞാൻ തിരുവനന്തപുരത്ത് വീടെടുത്തതാണ്. അച്ഛനും അമ്മയും വീട്ടിൽ തന്നെയാണ്.ഞാൻ രാവിലെ ജോലിക്ക് പോകുന്നത് പോലെ ലൊക്കേഷനിൽ വന്ന് തിരിച്ച് വീട്ടിൽ പോകും.

കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ആദ്യം എന്നോട് വലിയ താൽപര്യം ഇല്ലായിരുന്നു. പിന്നെ പോകപ്പോകെ ഭയങ്കര കമ്പനിയായി. ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ശബ്ദം കേൾക്കണം. ജീവനോടെയുണ്ടോ അക്കാ എന്ന് ചോദിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ല.

ചന്ദനമഴ റീലുകൾ വൈറലാകുന്നത് പുള്ളിക്കാരി അറിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയ അധികം ഉപയോ​ഗിക്കുന്നില്ല. വല്ലപ്പോഴും ഫോട്ടോയിടും. വളരെ പാവമാണ്. വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവമാണ്. ഇഷ്ടമല്ലാത്തത് ഇഷ്ടമല്ലെന്ന് തന്നെ പറയും. ഒത്തിരി ഇഷ്ടപ്പെടുന്നവരുടെ അടുത്ത് ജീവൻ കൊടുത്ത് സ്നേഹിക്കും.

പത്ത് വർഷത്തിന് ശേഷവും ഞങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങനെ തന്നെയുണ്ടെന്ന് ശാലു കുര്യൻ വ്യക്തമാക്കി.

യമുന റാണിയുമായി നല്ല ഇടപെടലായിരുന്നു. അധികം കമ്മ്യൂണിക്കേഷനില്ല. ഇപ്പോഴും സൗഹൃദമുണ്ട്.

മേഘ്ന നല്ലൊരു കുട്ടിയാണ്. നല്ലൊരു ക്യാരക്ടറാണ്. പുള്ളിക്കാരി ഭയങ്കര ബിസിയാണ്. അതുകൊണ്ട് സംസാരിക്കാൻ പറ്റാറില്ല. ഞാനും ഫോൺ വിളിച്ചാൽ ചിലപ്പോൾ അപ്പോൾ തന്നെ എടുക്കുന്ന ആളല്ല. അധികം കമ്മ്യൂണിക്കേഷനില്ലെന്നും ശാലു കുര്യൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/231598/rupa-didnt-like-first-she-got-along-meghna-shalukurien)