#mammootty | നടിമാരോട് അകലം പാലിച്ചതിൽ പശ്ചാത്താപമുണ്ടോയെന്ന് മു​കേഷിന്റെ ചോദ്യം; തെറ്റ് ചെയ്താൽ മാത്രം പശ്ചാത്തപിച്ചാൽ മതിയെന്ന് മമ്മൂട്ടി

#mammootty | നടിമാരോട് അകലം പാലിച്ചതിൽ പശ്ചാത്താപമുണ്ടോയെന്ന് മു​കേഷിന്റെ ചോദ്യം; തെറ്റ് ചെയ്താൽ മാത്രം പശ്ചാത്തപിച്ചാൽ മതിയെന്ന് മമ്മൂട്ടി
2024-08-27T19:31:00 | By Susmitha Surendran

(moviemax.in) സിനിമയിൽ കൂടെ അഭിനയിച്ച നടിമാരോട് വലിയരീതിയിൽ ഇടപഴകാത്തതിൽ ഇപ്പോൾ പശ്ചാത്താപമുണ്ടോയെന്ന നടനും എം.എൽ.എയുമായ മുകേഷിന്റെ ചോദ്യത്തിന് മമ്മൂടി മറുപടി നൽകുന്നതിന്റെ പഴയ വീഡിയോ ​വൈറലാകുന്നു.

പശ്ചാത്തപിക്കാൻ അതൊരു തെറ്റായി തോന്നിയിട്ടില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെയും ലൈംഗികാരോപണം ഉയർന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ മറുപടി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘അഭിനയത്തിലും ജീവിതത്തിലും അദ്ദേഹം ഒരു റോൾ മോഡലാണ്.

ഒരുപാട് പ്ലസ് പോയിന്റുകൾ അദ്ദേഹത്തിനുണ്ട്. എന്നാൽ, തനിക്കും മോഹൻലാലിനുമെല്ലാം തോന്നിയ ഒരു നെഗറ്റീവ് എന്നത് മമ്മൂട്ടി പ്രതിച്ഛായയെക്കുറിച്ച് ഒരുപാട് ബോധവാനാണെന്നതാണ്. പ്രത്യേകിച്ച് കൂടെ അഭിനയിക്കുന്ന സ്ത്രീകളോട് വലിയരീതിയിൽ ഇടപഴകാറില്ല.

അവരുടെ കൂടെ കാറിൽ കയറിപ്പോകുന്നത് പോലും ഞങ്ങൾ കണ്ടിട്ടില്ല. ഇപ്പോൾ തിരിഞ്ഞു​നോക്കുമ്പോൾ പശ്ചാത്തപിക്കുന്നുണ്ടോ’ -എന്നായിരുന്നു മുകേഷിന്റെ ചോദ്യം.

‘പശ്ചാത്തപിക്കാൻ അതൊരു തെറ്റായി ഞാൻ കണ്ടിട്ടില്ല. തെറ്റ് ചെയ്താൽ മാത്രം പശ്ചാത്തപിച്ചാൽ മതി. ഇവർ സംസാരിക്കുന്നത് പോലെ ഒരുപാട് അനാവശ്യ കാര്യങ്ങൾ നടിമാരോട് സംസാരിക്കാറില്ല.

അവർക്ക് കൂടി താൽപ്പര്യമുള്ളതും മാന്യമായി തോന്നുന്നതുമായ വിഷയങ്ങൾ മാ​ത്രമാണ് സംസാരിക്കാറ്’ -മമ്മൂട്ടി പറഞ്ഞു. മുകേഷെല്ലാമുള്ള സമയത്ത് തനിക്ക് സംസാരിക്കാൻ അവസരം കിട്ടാറില്ലെന്നും മമ്മൂട്ടി തമാ​ശരൂപേണ പറഞ്ഞു.

https://www.facebook.com/mammootty93/videos/3260275994104987/?ref=embed_video&t=2

ചില ആളുകൾക്ക് ഒരുപാട് സംസാരിക്കാനും വാചാലമാകാനും സാധിക്കും. ഇതുപോലെയാകും ഇവർ സ്ത്രീകളോട് സംസാരിക്കുന്നത്. എന്തൊക്കെയാണ് അവരുടെ മനസ്സിൽ തോന്നുന്നതെന്ന് ആർ​ക്കറിയാം എന്ന് പറഞ്ഞാണ് മമ്മൂട്ടി മറുപടി അവസാനിപ്പിക്കുന്നത്. വേദിയിൽ നിലവിലെ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസുമുണ്ടായിരുന്നു.

Content Highlight: #old #video #mammootty #answering #Mukesh's #question #going #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup