---
title: "#rsvimal | അഡ്ജസ്റ്റ് ചെയ്താല്‍ എന്നും വീട്ട് പണി ചെയ്യേണ്ടി വരില്ല, സുഖമായി ജീവിക്കാം; ആര്‍എസ് വിമലിനെതിരെ യുവതി"
english_title: "#amid #hema #committee #report #rsvimal #gets #accussed #misbehaviour #former #employee"
publisher: "moviemax.in"
canonical_url: "https://moviemax.in/news/231483/amid-hema-committee-report-rsvimal-gets-accussed-misbehaviour-former-employee"
published_at: "2024-08-27T14:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd94dd8c4da_vimal.jpg"
keywords: []
---

# #rsvimal | അഡ്ജസ്റ്റ് ചെയ്താല്‍ എന്നും വീട്ട് പണി ചെയ്യേണ്ടി വരില്ല, സുഖമായി ജീവിക്കാം; ആര്‍എസ് വിമലിനെതിരെ യുവതി

> **Lead Summary:** **എന്നു **നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍എസ് വിമലിനെതിരെ ആരോപണവുമായി യുവതി രംഗത്ത്. വിമലിന്റെ വീട്ടില്‍ ജോലിയ്ക്ക് നിന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈയിലേക്ക് വരുമോയെന്നും അഡ്ജസ്റ്റ് ചെയ്താല്‍ പണവും സിനിമയില്‍ അവസരവും നല്‍കാം എന്ന് പറഞ്ഞുവെന്നാണ് ആര്‍എസ് വിമലിനെതിരെയുള്ള ആരോപണം. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 

## Article Content

**എന്നു **നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍എസ് വിമലിനെതിരെ ആരോപണവുമായി യുവതി രംഗത്ത്. വിമലിന്റെ വീട്ടില്‍ ജോലിയ്ക്ക് നിന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈയിലേക്ക് വരുമോയെന്നും അഡ്ജസ്റ്റ് ചെയ്താല്‍ പണവും സിനിമയില്‍ അവസരവും നല്‍കാം എന്ന് പറഞ്ഞുവെന്നാണ് ആര്‍എസ് വിമലിനെതിരെയുള്ള ആരോപണം. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 

എനിക്കും ഉണ്ട് പറയാന്‍ സിനിമയിലെ ചൂഷണം. ചൂഷണം എന്നല്ല ശ്രമം എന്നു പറയാം. വല്ല വീട്ടിലും പാത്രം കഴുകാന്‍ നടന്ന നിനക്കോ എന്ന് വേണമെങ്കില്‍ ചോദിക്കാം. നിര്‍ഭാഗ്യവാശാല്‍ അതേ എന്ന് തന്നെയാണ് ഉത്തരം..

വര്‍ഷങ്ങള്‍ക്ക് മുന്നേ ആണ് കേട്ടോ. കുറച്ചു ഏറെ വര്‍ഷം മുന്നേ ആണ്... ഞാന്‍ വീട് വിട്ട് ഇറങ്ങി തിരുവനന്തപുരത്തു ഓരോ വീടുകളില്‍ ജോലിക്ക് പോകുന്ന കാലത്താണ് എന്ന് നിന്റെ മൊയ്ദീന്‍ സംവിധായകന്‍ വിമലിന്റെ വീട്ടില്‍ ഏജന്‍സി വഴി ജോലിക്ക് എത്തിയത്. 

ഒരു ഫ്‌ലാറ്റ് ആയിരുന്നു അത്. അത്ര വലിയ സൗകര്യം ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അടുക്കളയില്‍ ആയിരുന്നു എന്റെ ഉറക്കം. ആകെ രണ്ടോ മൂനോ ദിവസമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ.

ആ സമയം ഒക്കെ മാന്യതയുടെ മുഖം മൂടി അണിഞ്ഞിരുന്നു പുള്ളി. ഒരു ദിവസം ഏജന്‍സിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. പറഞ്ഞത് ഇങ്ങനെ ആണ് പുള്ളിയുടെ വൈഫ് പറഞ്ഞത്രേ അവിടെ 55 വയസ് കഴിഞ്ഞവരെ മതി ജോലിക്ക് അതുകൊണ്ട് തിരിച്ചു ചെല്ലാന്‍. ഞാന്‍ ആകെ വിഷമിച്ചു. 

ഇതെന്താ ഇങ്ങനെ. സത്യം പറഞ്ഞാല്‍ ആ സ്ത്രീ ഒരു സംശയരോഗി ആകും എന്നാണ് ഞാന്‍ കരുതിയത്...അവര്‍ ജോലിക്ക് പോയിരിക്കുക ആയിരുന്നു അപ്പോള്‍. ഞാന്‍ പെട്ടെന്ന് തന്നെ പോകാന്‍ റെഡി ആയി. റെഡി ആയി വരുമ്പോള്‍ ഈ പറഞ്ഞ സംവിധായകന്‍ ഹാളില്‍ ഇരിപ്പുണ്ട്. ഞാന്‍ പോകുകയാണ് സര്‍ ഏജന്‍സി വിളിച്ചിരുന്നു എന്ന് പറഞ്ഞു. പുള്ളി ഞെട്ടി... അയ്യോ അറിഞ്ഞില്ലാലോ എന്ന്.

അത് എനിക്ക് അറിയില്ല എന്നോട് ജോലിക്ക് നില്‍ക്കണ്ട പറഞ്ഞു എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങാന്‍ തയ്യാറാകുമ്പോള്‍ അയ്യാള്‍ എനിക്ക് 1000 രൂപ തന്നു. ഞാന്‍ അത് വാങ്ങുമ്പോള്‍ പുള്ളി ഒരു വാക്ക് പറഞ്ഞു വൈകിട്ട് ഞാന്‍ വിളിക്കും കേട്ടോ നമുക്ക് ഒന്ന് സംസാരിക്കണം ജോലി വേറെ ആക്കാട്ടോ എന്ന്. ആ ശരി എന്ന് പറഞ്ഞു ഞാന്‍ അവിടുന്ന് ഇറങ്ങി. പുറത്തു ഇറങ്ങി നടക്കുമ്പോള്‍ ആ മാഡം വന്നു. ഞാന്‍ ചിരിച്ചു.മാഡം പോകുവാട്ടോ എന്നും പറഞ്ഞു. 

പുള്ളിക്കാരി അപ്പോള്‍ അടുത്തേക്ക് വന്നു പറഞ്ഞു ' സോറി കേട്ടോ നിങ്ങള്‍ക്ക് എന്തേലും പ്രശ്‌നം ഉള്ളത് കൊണ്ടല്ല ഇവിടെ നിങ്ങളെ പോലെ ഒരാള്‍ നിന്നാല്‍ ശരി ആകില്ല അതാണ് എന്നും പറഞ്ഞു'. അത് സാരമില്ല പറഞ്ഞു ഞാന്‍ ഓഫീസില്‍ വന്നു.

അന്ന് വൈകിട്ട് എനിക്ക് വിമലിന്റെ കോള്‍ വന്നു. നിങ്ങള്‍ വേറെ ജോലിക് ഒന്നും കയറേണ്ട നിങ്ങളെ ഞാന്‍ ചെന്നൈക്ക് കൊണ്ട് പോകാം അവിടെ താമസിക്കാം എന്ന്. സോറി എനിക്ക് താല്പര്യം ഇല്ല പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി. പിന്നീട് പലപ്പോഴായി പുള്ളി വിളിച്ചു കുറെ ഓഫറുകള്‍ വച്ചു.

അതിനോക്കെ ഇടയില്‍ പറയുന്നുണ്ടായിരുന്നു നിങ്ങള്‍ വിചാരിച്ചാല്‍ ഇനി അടുക്കളപണി ഒന്നും ചെയ്യേണ്ടി വരില്ല എന്ന്. സാറെ എനിക്ക് എന്നെ കുറിച്ച് നല്ല ധാരണയുണ്ട് എന്നും അഭിനയമോ പാട്ടോ ഡാന്‍സോ ഒന്നും വഴങ്ങാത്ത ആളാണ് ഞാന്‍ അതുകൊണ്ട് സിനിമ ഒന്നും സ്വപ്നം കാണുന്ന ആളല്ല ഞാനെന്നും പുള്ളിയോട് പറഞ്ഞു.ഒന്ന് മനസ് വച്ചാല്‍ നടക്കാവുന്ന കാര്യമേ ഉള്ളൂ എന്നും അജസ്റ്റ് ചെയ്താല്‍ സുഗമായി ജീവിക്കാം എന്നും പുള്ളി പറഞ്ഞു. 

അതൊരു ചതി കുഴി ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ആ സംസാരം ഞാന്‍ പിന്നീട് മുന്നോട്ട് കൊണ്ട് പോയില്ല. എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് എന്ന് ചോദിക്കാം. സിനിമ എന്ന മാന്ത്രിക ലോകം കാട്ടി ചതിയില്‍ കൊണ്ട് ഇടുന്നത് സിനിമ ഉപജീവനം ആക്കുന്നവരെ മാത്രം അല്ല എന്ന് പറയാന്‍ ആണ്.... 

ഇവരുടെ ഒക്കെ വീടുകളില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീകളെ ഒക്കെ ഒന്ന് തിരക്കി ഇറങ്ങിയാല്‍ പറയാന്‍ അവര്‍ക്കും ഉണ്ടാകും ഒരുപാട് കാര്യങ്ങള്‍. അനുജ അല്ല വനജ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/231483/amid-hema-committee-report-rsvimal-gets-accussed-misbehaviour-former-employee)