നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടിയും ട്രാൻസ്ജെന്റഡറുമായ അഞ്ജലി അമീർ. സുരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തനിക്ക് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നുമാണ് അഞ്ജലിയുടെ വെളിപ്പെടുത്തൽ.
"ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് എന്നോട് ചോദിക്കുന്നത് വരെ എനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല.
ഞാൻ ശക്തയാണ്, എന്നാൽ ഈ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. ഞാൻ അദ്ദേഹത്തെ താക്കീത് ചെയ്യുകയും മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും ചെയ്തു. ഒടുവിൽ സുരാജ്, ക്ഷമാപണം നടത്തി.
പിന്നീടൊരിക്കലും അദ്ദേഹം എന്നോട് അത്തരത്തിൽ സംസാരിച്ചിട്ടില്ല. അത് ഞാൻ അഭിനന്ദിക്കുന്നു"വെന്നാണ് അഞ്ജലി പറഞ്ഞത്.
വ്യവസായത്തിലെ ഭൂരിഭാഗം ആളുകളും ബഹുമാനമുള്ളവരാണെങ്കിലും, ദോഷകരമായ സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുകയും അസ്വീകാര്യമായ പെരുമാറ്റത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷം ഉണ്ടെന്നും അഞ്ജലി പറഞ്ഞു
#Actress #AnjaliAmeer #accused #SurajVenjaramood #asking #bad #question