---
title: " #Mohan | സംവിധായകന്‍ മോഹന്‍ അന്തരിച്ചു"
english_title: "#Director #Mohan #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/231439/director-mohan-passed-away"
published_at: "2024-08-27T11:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd6f3505a52_mohan.jpg"
keywords: []
---

#  #Mohan | സംവിധായകന്‍ മോഹന്‍ അന്തരിച്ചു

> **Lead Summary:** ** **സംവിധായകന്‍ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

## Article Content

** **സംവിധായകന്‍ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

എഴുപതുകള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന മോഹന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം 2005 ല്‍ ഇറങ്ങിയ ദ കാമ്പസാണ്.

സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ, എബി രാജ് , മധു, പി വേണു എന്നിവരുടെയെല്ലാം അസിസ്റ്റന്റായി.

ഹരിഹരൻ 'രാജഹംസം 'സംവിധാനം ചെയ്തപ്പോൾ ഫസ്റ്റ് അസിസ്റ്റന്റ് ആയി.'രണ്ടു പെൺകുട്ടികൾ' എന്ന മോഹന്റെ ആദ്യകാല സിനിമയിലെ നായികയായ അനുപമയാണ് ജീവിതസഖി. പുരന്ദർ, ഉപേന്ദർ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/231439/director-mohan-passed-away)