---
title: "അമ്മയ്ക്കൊപ്പം മീനാക്ഷി ;വൈറലായി ചിത്രം "
english_title: "Meenakshi with her mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2310/meenakshi-with-her-mother"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6095016e41a35_manju.jpg"
keywords: []
---

# അമ്മയ്ക്കൊപ്പം മീനാക്ഷി ;വൈറലായി ചിത്രം 

> **Lead Summary:** ദിലീപ് മഞ്ജു വാര്യര്‍ ദമ്പതികളുടെ വിവാദങ്ങളെ പറ്റി നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്.വിവാഹ ബന്ധം വേര്പ്പെടുത്തിയ ശേഷം മകള്‍ മീനാക്ഷി ദിലീപുമായാണ് താമസിക്കുന്നത്.അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ മാത്രമല്ല സ്വന്തം നിലപാടുകളിലൂടെയും ഈ നായിക ആരാധകര്ക്കിടയില്‍ സുപരിചിതയാണ് . 

## Article Content

ദിലീപ് മഞ്ജു വാര്യര്‍ ദമ്പതികളുടെ വിവാദങ്ങളെ പറ്റി നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്.വിവാഹ ബന്ധം വേര്പ്പെടുത്തിയ ശേഷം മകള്‍ മീനാക്ഷി ദിലീപുമായാണ് താമസിക്കുന്നത്.അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ മാത്രമല്ല സ്വന്തം നിലപാടുകളിലൂടെയും ഈ നായിക ആരാധകര്ക്കിടയില്‍ സുപരിചിതയാണ് . 

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.ഇടക്കാലത്ത് അഭിനയ രംഗത്തുനിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്.വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു താരത്തിന് ലഭിച്ചതെല്ലാം.ദിലീപുമായുള്ള ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ മകളായ മീനാക്ഷി അച്ഛനൊപ്പം പോവുകയാണെന്നായിരുന്നു പറഞ്ഞത്. അമ്മയും മകളും ഒരുമിച്ചുള്ള പഴയൊരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്ന് മീനാക്ഷി വ്യക്തമാക്കിയതോടെ ആ തീരുമാനം അംഗീകരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. അച്ഛനും മകളും നല്ല കൂട്ടായിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതം മകള്‍ക്ക് വേണ്ടിയാണെന്ന് ഇടയ്ക്ക് ദിലീപ് വ്യക്തമാക്കിയിരുന്നു. പുനര്‍ വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചത് മകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മീനാക്ഷിയെക്കുറിച്ച് മഞ്ജു വാര്യരോട് ആരാധകര്‍ ചോദിക്കാറുണ്ടെങ്കിലും താരം മറുപടി നല്‍കാറില്ല.

അച്ഛനൊപ്പമാണ് മീനാക്ഷി. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് താരപുത്രി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛനൊപ്പം ശക്തമായി നിലകൊള്ളുകയായിരുന്നു മകള്‍. പതറിപ്പോവുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടും പക്വതയോടെയാണ് മീനൂട്ടി പെരുമാറിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ദിലീപിനൊപ്പം പൊതുവേദികളിലും സജീവമാണ് മീനാക്ഷി. മകള്‍ സിനിമയിലേക്കെത്തുമോയെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറാവാനാണ് അവളുടെ താല്‍പര്യമെന്നായിരുന്നു ദിലീപ് പറഞ്ഞത്.

മുത്തശ്ശന്റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞപ്പോള്‍ മീനൂട്ടി അവസാനമായി കാണാനെത്തിയിരുന്നു. ദിലീപിനൊപ്പമായാണ് അന്ന് മീനാക്ഷി മഞ്ജു വാര്യരുടെ വീട്ടിലേക്കെത്തിയത്. അമ്മാവനായ മധു വാര്യരോട് കാര്യങ്ങള്‍ തിരക്കിയ ശേഷമായിരുന്നു അന്ന് മീനാക്ഷി മടങ്ങിയത്. ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മഞ്ജു വാര്യരെപ്പോലെ തന്നെയാണ് മീനാക്ഷിയെന്നാണ് ആരാധകര്‍ പറയാറുള്ളത്. സെറ്റ് സാരിയണിഞ്ഞുള്ള ചിത്രം കണ്ടപ്പോഴും ആരാധകര്‍ അമ്മയെക്കുറിച്ചായിരുന്നു പറഞ്ഞത്. മഞ്ജുവും മീനാക്ഷിയും ഒരുമിച്ചുള്ള കൊളാഷ് ചിത്രങ്ങളും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു. അമ്മയുടെ ഫോട്ടോ കോപ്പിയാണ് മീനാക്ഷിയെന്നായിരുന്നു കമന്റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/2310/meenakshi-with-her-mother)