---
title: "തന്‍റെ കാമുകിയെ ചതിച്ചിട്ടുണ്ടെന്ന്‍ ബോളിവുഡ് താരത്തിന്‍റെ തുറന്നു പറച്ചില്‍ "
english_title: "Bollywood star reveals that he cheated on his girlfriend"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23090/bollywood-star-reveals-that-he-cheated-on-his-girlfriend"
published_at: "2022-01-28T13:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f39fd574249_ranveer.jpg"
keywords: []
---

# തന്‍റെ കാമുകിയെ ചതിച്ചിട്ടുണ്ടെന്ന്‍ ബോളിവുഡ് താരത്തിന്‍റെ തുറന്നു പറച്ചില്‍ 

> **Lead Summary:** **ഇ**ന്ത്യയില്‍ ആകമാനം ഏറ്റവും കൂടുതല്‍ സ്ത്രീകളെ ആരാധികമാരായി ലഭിച്ച നടന്മാരില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോള്‍ ബോളിവുഡിലെ ക്യൂട്ട് നായിക ആലിയ ഭട്ടുമായി പ്രണയത്തിലാണ് രണ്‍ബീര്‍ കപൂര്‍.

## Article Content

**ഇ**ന്ത്യയില്‍ ആകമാനം ഏറ്റവും കൂടുതല്‍ സ്ത്രീകളെ ആരാധികമാരായി ലഭിച്ച നടന്മാരില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോള്‍ ബോളിവുഡിലെ ക്യൂട്ട് നായിക ആലിയ ഭട്ടുമായി പ്രണയത്തിലാണ് രണ്‍ബീര്‍ കപൂര്‍.

നാല്‍പതിനോട് അടുക്കുന്ന രണ്‍ബീറിന്റെ ജീവിതത്തില്‍ നിരവധി സ്ത്രീകള്‍ വന്ന് പോയിട്ടുണ്ട്. ദീപിക പദുകോണ്‍, കത്രീന കൈഫ് എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. 2011ല്‍ ഒരു മാ​ഗസീനിന് നല്‍കിയ അഭിമുഖത്തിലാണ് കാമുകിയെ ചതിച്ചിട്ടുണ്ടെന്ന് രണ്‍ബീര്‍ തുറന്നു പറഞ്ഞത്.

എന്നാല്‍ ആരേയാണ് ചതിച്ചത് എന്ന് രണ്‍ബീര്‍ വെളിപ്പെടുത്തിയില്ല. ഇന്ന് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായ ദീപികയായിരുന്നു രണ്‍ബീറിന്റെ ആദ്യ കാമുകി. ഇരുവരും പലതവണ പാപ്പരാസികള്‍ക്ക് മുമ്പില്‍ ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

ദീപികയുമായി പ്രണയത്തില്‍ ആയിരിക്കുമ്ബോള്‍ തന്നെ കത്രീനയേയും ഡേറ്റ് ചെയ്തിരുന്നു രണ്‍ബീര്‍. ഇത് ദീപിക അറിഞ്ഞതോടെയാണ് രണ്‍ബീറില്‍ നിന്നും അകലാനും പ്രണയം ഉപേക്ഷിക്കാനും ദീപിക തീരുമാനിച്ചത്. ഇപ്പോള്‍‌ രണ്‍വീര്‍ സിങിനെ വിവാഹം ചെയ്ത് സന്തോഷകരമായി കഴിയുകയാണ് ദീപിക. ‌ .

### Related Links & Sources
- [Original Story Source](https://moviemax.in/news/23090/bollywood-star-reveals-that-he-cheated-on-his-girlfriend)