---
title: "#shwethamenon | 'താൻ ഹാപ്പിയാണ്, സിനിമയിൽ പവർ​ഗ്രൂപ്പുണ്ടാകാം, ആ ഗ്രൂപ്പില്‍ ആണുങ്ങള്‍ മാത്രമല്ല' -ശ്വേതാ മേനോൻ"
english_title: "#swethamenon #react #hema #committee #report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/230835/swethamenon-react-hema-committee-report"
published_at: "2024-08-24T16:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9b92380026_swetha.jpg"
keywords: []
---

# #shwethamenon | 'താൻ ഹാപ്പിയാണ്, സിനിമയിൽ പവർ​ഗ്രൂപ്പുണ്ടാകാം, ആ ഗ്രൂപ്പില്‍ ആണുങ്ങള്‍ മാത്രമല്ല' -ശ്വേതാ മേനോൻ

> **Lead Summary:** **സി**നിമ മേഖലയിൽ തനിക്ക് ഇതുവരെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തന്നോട് ഇതുവരെ ആരും ഒരനുഭവങ്ങളും പറഞ്ഞിട്ടില്ലെന്നും നടി ശ്വേതാ മേനോൻ. നോ പറയേണ്ടിടത്ത് താൻ നോ പറഞ്ഞിട്ടുണ്ടെന്നും സിനിമ മേഖലയിൽ താൻ ഹാപ്പിയാണെന്നും ശ്വേത വ്യക്തമാക്കി.

## Article Content

**സി**നിമ മേഖലയിൽ തനിക്ക് ഇതുവരെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തന്നോട് ഇതുവരെ ആരും ഒരനുഭവങ്ങളും പറഞ്ഞിട്ടില്ലെന്നും നടി ശ്വേതാ മേനോൻ. നോ പറയേണ്ടിടത്ത് താൻ നോ പറഞ്ഞിട്ടുണ്ടെന്നും സിനിമ മേഖലയിൽ താൻ ഹാപ്പിയാണെന്നും ശ്വേത വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന സിനിമയിലെ പവര്‍ ഗ്രൂപ്പ് എന്താണെന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്ന് നടി ശ്വേത മേനോന്‍. പക്ഷേ ഇപ്പറയുന്ന പവര്‍ ഗ്രൂപ്പില്‍ ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളുമുണ്ടാകുമെന്നും ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചു.

തനിക്ക് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടില്ല. സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ തനിക്ക് വര്‍ക്ക് ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ കാര്യം അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

സിനിമയിൽ പവർ​ഗ്രൂപ്പ് ഉണ്ടാകാം. അതിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടാകാം. തനിക്ക് വരാനുള്ള സിനിമകൾ വരുമെന്ന് പറഞ്ഞ ശ്വേത സിനിമകൾ ഇല്ലാതെയും ഇരുന്നിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു.

കരാർ ഒപ്പിട്ട 9 സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമ കോൺക്ലേവ് പ്രശ്നത്തിന് പരിഹാരമല്ല. സ്ത്രീകൾ എന്തുകൊണ്ടാണ് സ്ത്രീകളെ സപ്പോർട്ട് ചെയ്യാത്തത്? നിയമം മാറേണ്ട സമയം കഴിഞ്ഞു.

ലൊക്കേഷനിൽ എനിക്കുള്ള ആവശ്യങ്ങൾ ചോദിച്ച് വാങ്ങിയിട്ടുണ്ട്. സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം എന്നായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/230835/swethamenon-react-hema-committee-report)