---
title: "പേളി രണ്ടാമതും ഗർഭിണി...?: വാര്‍ത്തകളിലെ സത്യമിതാണ്...!"
english_title: "Pearly is pregnant for the second time ...?: This is the truth in the news ...!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23082/pearly-is-pregnant-for-the-second-time-this-is-the-truth-in-the-news"
published_at: "2022-01-28T12:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f39a24d05d6_pearly.jpg"
keywords: []
---

# പേളി രണ്ടാമതും ഗർഭിണി...?: വാര്‍ത്തകളിലെ സത്യമിതാണ്...!

> **Lead Summary:** **പേ**ളിയും ശ്രീനിഷും മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ്. ഇപ്പോള്‍ പേളിയ്ക്കും ശ്രീനിഷിനൊപ്പം മകള്‍ നിലയും സ്റ്റാറാണ്. ഇപ്പോഴിതാ പേളി രണ്ടാമതും ഗർഭിണിയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വാര്‍ത്തകളിലെ സത്യമിതാണ്...!

## Article Content

**പേ**ളിയും ശ്രീനിഷും മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ്. ഇപ്പോള്‍ പേളിയ്ക്കും ശ്രീനിഷിനൊപ്പം മകള്‍ നിലയും സ്റ്റാറാണ്. ഇപ്പോഴിതാ പേളി രണ്ടാമതും ഗർഭിണിയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വാര്‍ത്തകളിലെ സത്യമിതാണ്...!

മൂന്ന് മാസത്തിനുള്ളില്‍ നില ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണ്. ഇതിനിടയില്‍ നിലയ്ക്ക് ഒരു അനിയത്തി കൂടി വരികയാണോ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരിക്കുകയാണ്. ഇതോടെ പേളി വീണ്ടും ഗര്‍ഭിണിയായോ എന്ന സംശയങ്ങള്‍ക്കും വഴിയൊരുക്കി.

ചില യൂട്യബ് ചാനലുകളിലൂടെയാണ് ഈ വാര്‍ത്ത ആദ്യം പുറത്ത് വരുന്നത്. പേളിയുടെ വീട്ടില്‍ പുതിയ സന്തോഷം ഉടന്‍ വരാന്‍ പോകുന്നു, നിലയ്ക്ക് ഒരു അനിയത്തി ജനിക്കാന്‍ പോവുകയാണ്, പേളി വീണ്ടും അമ്മയാകാന്‍ പോവുന്നോ എന്നിങ്ങനെയുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്.

വളരെ കുറഞ്ഞ സമയം കൊണ്ട് ഈ വാര്‍ത്ത വൈറലായതോടെ ഇതില്‍ വിശദീകരണം നല്‍കി പേളി വന്നുവെന്നും പേളിയല്ല അനുജത്തി റേച്ചല്‍ ആണ് അമ്മയാകാന്‍ തയ്യാറെടുക്കുന്നത് എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. താനല്ല, തന്റെ അനുജത്തികുട്ടിയാണ് അമ്മയാകാന്‍ തയ്യാറെടുക്കുന്നത്.

തങ്ങളുടെ കുടുംബം പുതിയ അംഗത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നുവെന്നും പേളി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയിലായിരുന്നു പേളിയുടെ സഹോദരി റേച്ചല്‍ മാണി വിവാഹിതയായത്. നിറവയറുമായി സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത പേളിയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ അന്ന് വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/23082/pearly-is-pregnant-for-the-second-time-this-is-the-truth-in-the-news)