---
title: "ഒമറിന്റെ ചോദ്യത്തിന് മറുപടിയുമായി അൽഫോൻസ് പുത്രൻ"
english_title: "Alphonse's son answers Omar's question"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2307/alphonses-son-answers-omars-question"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6094e663820ac_alfons.jpg"
keywords: []
---

# ഒമറിന്റെ ചോദ്യത്തിന് മറുപടിയുമായി അൽഫോൻസ് പുത്രൻ

> **Lead Summary:** രജനീകാന്ത്, വിജയ്, പ്രഭാസ്, അല്ലു അർജുൻ, യാഷ് തുടങ്ങിയ നടന്മാർക്ക് ലഭിക്കുന്ന പാൻ ഇന്ത്യൻ സ്റ്റാർഡം മലയാളത്തിലെ ഒരു നടന്മാർക്കും ഇല്ലാത്തത് എന്തുകൊണ്ടെന്ന സംവിധായകൻ ഒമർ ലുലുവിന്റെ ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ.

## Article Content

രജനീകാന്ത്, വിജയ്, പ്രഭാസ്, അല്ലു അർജുൻ, യാഷ് തുടങ്ങിയ നടന്മാർക്ക് ലഭിക്കുന്ന പാൻ ഇന്ത്യൻ സ്റ്റാർഡം മലയാളത്തിലെ ഒരു നടന്മാർക്കും ഇല്ലാത്തത് എന്തുകൊണ്ടെന്ന സംവിധായകൻ ഒമർ ലുലുവിന്റെ ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ.

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ നടന്മാർക്ക് ഇത് നിസ്സാരമായി സാധിക്കുമെന്നും പാൻ ഇന്ത്യ ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും അവരെ കാസ്റ്റ് ചെയ്യുമെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തിലൂടെ ഇങ്ങനെയൊരു ചർച്ചയ്ക്ക് ഒമർ ലുലു വഴി വച്ചത്. ഇതൊരു ഫാൻ ഫൈറ്റ് അല്ല തുറന്ന ചർച്ചയാണെന്ന ആമുഖത്തോടെയായിരുന്നു ഒമറിന്റെ കുറിപ്പ്.

> "No Fan Fight An Open Discussion ✌️ രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ? എന്നായിരുന്നു ഒമറിന്റെ ചോദ്യം.നിരവധി പേരാണ് മറുപടിയുമായി കമന്റ്‌ ബോക്സില്‍ എത്തിയത്.

> "അഭിനയം, ഡാൻസ്, ഫൈറ്റ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ് ഇത് മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്.. എല്ലാവർക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു.പാൻ ഇന്ത്യൻ സ്ക്രിപ്റ്റിൽ ഇവർ അഭിനയിച്ചാൽ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റിൽ നിർമിച്ച നല്ല സ്ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും ചിലപ്പോൾ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്."–എന്നാണ് അൽഫോൺസ് നൽകിയ മറുപടി. അൽഫോൺസിന്റെ ഈ മറുപടിക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാ​ഗത്ത് നിന്നും ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2307/alphonses-son-answers-omars-question)