---
title: "മലയാളികളുടെ നാഗകന്യക വിവാഹിതയായി"
english_title: "Bollywood actress Mauni Roy and Sooraj Nambiar got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23063/bollywood-actress-mauni-roy-and-sooraj-nambiar-got-married"
published_at: "2022-01-28T11:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f385b937984_mouni.jpg"
keywords: []
---

# മലയാളികളുടെ നാഗകന്യക വിവാഹിതയായി

> **Lead Summary:** ബോളിവുഡ് നടി മൗനി റോയി വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വിവാഹിതരായി. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടായിരുന്നു വിവാഹവേദി.

## Article Content

ബോളിവുഡ് നടി മൗനി റോയി വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വിവാഹിതരായി. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടായിരുന്നു വിവാഹവേദി.

സൗത്ത് ഇന്ത്യന്‍ രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. പരമ്പരാഗത കേരളശൈലിയുള്ള വിവാഹ ചടങ്ങുകളാണ് ആദ്യം നടന്നത്.കുടുംബാംഗങ്ങളെ കൂടാതെ സിനിമാ ലോകത്തെ മൗനി റോയുടെ അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ ബുധനാഴ്ച നടന്നു. നടിയും അവതാരകയുമായ മന്ദിര ബേദി ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

മൗനി നായികയായ 'നാഗീന്‍' എന്ന ഹിന്ദി സീരിയല്‍ 'നാഗകന്യക' എന്ന പേരില്‍ സീരിയല്‍ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാല്‍ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് താരം. മലയാളിയും ദുബായില്‍ ബാങ്കറുമായ സൂരജ് നമ്ബ്യാരും മൗനിയും കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/23063/bollywood-actress-mauni-roy-and-sooraj-nambiar-got-married)