---
title: "#Jagathysreekumar | 'കേരളത്തിന് പുറത്ത് അടിവസ്ത്രമിടുന്നു, ജീവിക്കാൻ വേണ്ടി സിനിമയിൽ'; അന്ന് നയൻതാരയെ അപമാനിച്ച ജ​ഗതി "
english_title: "#jagathysreekumar #once #insulted #nayanthara #dressing"
publisher: "moviemax.in"
canonical_url: "https://moviemax.in/news/230627/jagathysreekumar-once-insulted-nayanthara-dressing-new"
published_at: "2024-08-23T20:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c89fa0caffd_JAGATHI.jpg"
keywords: []
---

# #Jagathysreekumar | 'കേരളത്തിന് പുറത്ത് അടിവസ്ത്രമിടുന്നു, ജീവിക്കാൻ വേണ്ടി സിനിമയിൽ'; അന്ന് നയൻതാരയെ അപമാനിച്ച ജ​ഗതി 

> **Lead Summary:** ****ജ​ഗതി ശ്രീകുമാർ സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഇടയ്ക്ക് സിബിഐ 5 എന്ന സിനിമയിൽ സാന്നിധ്യമറിയിച്ചെങ്കിലും പഴയ ജ​ഗതിയെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല.

## Article Content

****ജ​ഗതി ശ്രീകുമാർ സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഇടയ്ക്ക് സിബിഐ 5 എന്ന സിനിമയിൽ സാന്നിധ്യമറിയിച്ചെങ്കിലും പഴയ ജ​ഗതിയെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല.

സിനിമാ സെറ്റുകളിൽ നിന്നും അടുത്ത സെറ്റുകളിലേക്ക് ഓടി നടന്ന് അഭിനയിച്ച ഒരു കാലം ജ​ഗതി ശ്രീകുമാറിനുണ്ടായിരുന്നു. തനിക്ക് ലഭിക്കുന്ന ഏത് വേഷവും മികച്ച രീതിയിൽ അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ ജ​ഗതി ശ്രീകുമാറിന് സാധിച്ചു.

സിനിമ മോശമായാലും ജ​ഗതിയുടെ പ്രകടനത്തിൽ ഒരിക്കലും പ്രേക്ഷകർക്ക് പരാതിയുണ്ടായിട്ടില്ല. എന്നാൽ ഓഫ് സ്ക്രീനിലെ ജ​ഗതി ശ്രീകുമാർ പലപ്പോഴും വിവാദ താരമായിരുന്നു.

ആളുകളെ അധിക്ഷേപിച്ച് സംസാരിക്കൽ, മോശം പദപ്രയോ​ഗങ്ങൾ തുടങ്ങിയ ആരോപണങ്ങൾ ജ​ഗതി ശ്രീകുമാറിനെതിരെ വന്നിട്ടുണ്ട്. ഇതിന് ഒന്നിലേറെ ഉദാഹരണങ്ങളും ഉണ്ട്.

ഒരിക്കൽ പൊതുവേദിയിൽ അവതാരക രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജ​ഗതി സംസാരിക്കുകയുണ്ടായി. ​ഒരു ​റിയാലിറ്റി ഷോയുടെ ​ഗ്രാന്റ് ഫിനാലെയ്ക്ക് മുഖ്യാതിഥിയായെത്തിയതായിരുന്നു ജ​ഗതി ശ്രീകുമാർ. വേദിയിൽ വെച്ച് രഞ്ജിനിയെ അപമാനിച്ച് നടൻ‌ സംസാരിച്ചു.

സമാനമായ സാഹചര്യം വീണ്ടുമുണ്ടായിട്ടുണ്ട്. ഒരിക്കൽ ന‌ടി നയൻതാരയെ അധിക്ഷേപിച്ച് ജ​ഗതി സംസാരിക്കുകയുണ്ടായി. ഒരു കേരളീയ സുന്ദരി. പാവം പെൺകുട്ടി. ജീവിക്കാൻ വേണ്ടി സിനിമയിലേക്ക് വന്നു. കേരളത്തിൽ വന്നാൽ സാരിയുടുക്കും. കേരളം വിട്ടാൽ ജട്ടിയിടും, ജ​ഗതി ശ്രീകുമാർ പറഞ്ഞതിങ്ങനെ.

അന്ന് വേദിയിലുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. പലപ്പോഴും പൊതുവേദികളിൽ പരിധി വിട്ട് ജ​ഗതി ശ്രീകുമാർ സംസാരിച്ചിട്ടുണ്ട്. എന്നാൽ അക്കാലത്ത് നടനെതിരെ പ്രതികരിക്കാൻ ആരും തയ്യാറായില്ല.

ഇന്നാണെങ്കിൽ സ്ത്രീകളെ അധിക്ഷേപിച്ചതിന് കേസെടുക്കാൻ സാധ്യതയുള്ള പരാമർശങ്ങളാണ് ജ​ഗതി ശ്രീകുമാർ അക്കാലത്ത് നടത്തിയത്. അതേസമയം തന്നെ ആക്ഷേപിച്ചതിൽ വിമർശനം അറിയിച്ച് കൊണ്ട് രഞ്ജിനി ഹരിദാസ് ജ​ഗതിക്ക് കത്തയച്ചിരുന്നു. 

അപമാനിക്കപ്പെട്ടപ്പോഴും തന്റെ പ്രൊഫഷണലിസം മറക്കാതെ സംയമനം പാലിച്ച രഞ്ജിനി ഹരിദാസിനെ നിരവധി പേർ അഭിനന്ദിച്ചു. ജ​ഗതി ശ്രീകുമാറിനെ പോലെ നയൻതാരയെ അധിക്ഷേപിച്ച് നിരവധി മലയാളികൾ നടിയുടെ കരിയറിന്റെ തുടക്ക കാലത്ത് സംസാരിച്ചിട്ടുണ്ട്.

നടി ​ഗ്ലാമറസ് വേഷങ്ങൾ ചെയ്തതായിരുന്നു ഇതിന് കാരണം. മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമാ രം​ഗത്തേക്ക് കടന്നതോടെയാണ് നയൻതാര കൂടുതൽ ​ഗ്ലാമർ വേഷങ്ങൾ ചെയ്തത്. 

എന്നാൽ കാലക്രമേണ തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായി നയൻ‌താര മാറി. നയൻതാര ലേഡി സൂപ്പർതാരമായി മാറുമ്പോഴേക്കും ജ​ഗതി ശ്രീകുമാർ അപകടത്തിൽ പരിക്ക് പറ്റി കിടപ്പിലായിട്ടുണ്ട്.

2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിൽ പെട്ടാണ് ജഗതി കിടപ്പിലാകുന്നത്. ​ഗുരുതരമായി പരിക്കേറ്റ നടൻ സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണിപ്പോൾ‌. 

സിനിമാ ലോകത്ത് ജ​ഗതിയെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. ചിലർക്ക് ജഗതി അങ്ങേയറ്റം പ്രൊഫഷണലായ നടൻ ആയിരുന്നെങ്കിൽ ചിലർക്ക് ജഗതി മുൻശുണ്ഠിക്കാരനായിരുന്നു.

ഒപ്പം അഭിനയിക്കുന്നവർക്ക് ഷോട്ടിൽ തെറ്റ് പറ്റിയാൽ ജ​ഗതി വല്ലാതെ ദേഷ്യപ്പെടുമായിരുന്നെന്ന് സഹപ്രവർത്തകർ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/230627/jagathysreekumar-once-insulted-nayanthara-dressing-new)