---
title: "#siddique | 'പാർവതി കഴിവുള്ള നടിയാണ്, എത്രയോ നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്?' - സിദ്ധിഖ്"
english_title: "#amma #general #secretary #siddique #response #hema #committe #report #press #meet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/230588/amma-general-secretary-siddique-response-hema-committe-report-press-meet"
published_at: "2024-08-23T17:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c877ad2d620_parvathi.jpg"
keywords: []
---

# #siddique | 'പാർവതി കഴിവുള്ള നടിയാണ്, എത്രയോ നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്?' - സിദ്ധിഖ്

> **Lead Summary:** ** **സിനിമയിൽ ആർക്കും അങ്ങനെ അവസരങ്ങൾ നിഷേധിക്കാൻ സാധിക്കില്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്.

## Article Content

** **സിനിമയിൽ ആർക്കും അങ്ങനെ അവസരങ്ങൾ നിഷേധിക്കാൻ സാധിക്കില്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്.

ആർക്കും ആരുടെയും അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും സക്സസ്ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാ​ഗമായവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയേ ഉള്ളൂ എന്നും സിദ്ധിഖ് പറഞ്ഞു.

''ആർക്കും ആരെയും കഥാപാത്രത്തിന് വേണ്ടി നിർദേശിക്കാൻ കഴിയില്ല. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയാണ് ആദ്യം സമീപിക്കുന്നത്.

അവരെ ലഭിക്കാതെ വരുമ്പോഴാണ് മറ്റൊരാളെ സമീപിക്കുന്നതെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. പവർ​ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവർ ​ഗ്രൂപ്പ് ഒരാളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സി​ദ്ധിഖ് പറഞ്ഞു.

പാർവതി കഴിവുള്ള നടിയാണ്. എത്രയോ നല്ല സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്? ഈ അടുത്തിടെയിറങ്ങിയ സിനിമയിലും അവർ‌ അഭിനയിച്ചിട്ടുണ്ട്.

ഞാനും അഭിനയിക്കുന്നയാളാണ്. അങ്ങനെയെങ്കിൽ എന്നെയും സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന് എനിക്കും പറയാല്ലോ.

സിനിമ കിട്ടിയാലേ അഭിനയിക്കാൻ പറ്റൂ. അത് നേടിയെടുക്കാൻ സാധിക്കില്ല.'' സംവിധായകരും തിരക്കഥാകൃത്തുക്കളും അവസരം തന്നാൽ മാത്രമേ അഭിനയിക്കാൻ സാധിക്കൂ എന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/230588/amma-general-secretary-siddique-response-hema-committe-report-press-meet)