---
title: "#jomol | 'തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല, കതകിൽ തട്ടിയിട്ടുമില്ല' - നടി ജോമോൾ"
english_title: "#jomol #actress #executive #member #amma #responded #hema #committee #report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/230571/jomol-actress-executive-member-amma-responded-hema-committee-report"
published_at: "2024-08-23T16:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8677d3e29f_jomol.jpg"
keywords: []
---

# #jomol | 'തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല, കതകിൽ തട്ടിയിട്ടുമില്ല' - നടി ജോമോൾ

> **Lead Summary:** ** **ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടിയും അമ്മ എക്സിക്യൂട്ടീവ് അം​ഗവുമായ ജോമോൾ. തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല.

## Article Content

** **ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടിയും അമ്മ എക്സിക്യൂട്ടീവ് അം​ഗവുമായ ജോമോൾ. തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല.

കതകിൽ തട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. ഞാനെത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു. ഇന്നേവരെ സ്വന്തം അനുഭവമുണ്ടായിട്ടില്ല.

നിങ്ങൾ പറയുന്നത് പോലെ കതകിൽ വന്ന് തട്ടുകയോ അല്ലെങ്കിൽ കൂടെ സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും ജോമോൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രമുഖ നടിയെ സിനിമയിൽ നിന്നും മാറ്റി നിർത്തിയെന്ന് പറഞ്ഞു. സിനിമയിൽ ഇപ്പോഴും അവർ അഭിനയിക്കുന്നുണ്ട്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാൻ പാടില്ല.

അതിൽ ഇടപെടാനാവില്ല. ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ ഉള്ളവർ പരാതിയുമായി വന്നാൽ അവർക്കൊപ്പം നിൽക്കും.

മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയായി വന്നിട്ടില്ലെന്നും ജോമോൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/230571/jomol-actress-executive-member-amma-responded-hema-committee-report)