---
title: "#navyanair | ഞാന്‍ പറഞ്ഞത് ദിലീപേട്ടന്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്തില്ല; വീടിനു ചുറ്റും ഓടിച്ചു, ചെളിയില്‍ വീണു"
english_title: " #Dilipetan #did #not #take #said #sportsman #spirit #Drove #around #house  #fell #into #mud"
publisher: "moviemax.in"
canonical_url: "https://moviemax.in/news/230509/dilipetan-did-not-take-said-sportsman-spirit-drove-around-house-fell-into-mud"
published_at: "2024-08-23T13:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c846309f347_navya.jpg"
keywords: []
---

# #navyanair | ഞാന്‍ പറഞ്ഞത് ദിലീപേട്ടന്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്തില്ല; വീടിനു ചുറ്റും ഓടിച്ചു, ചെളിയില്‍ വീണു

> **Lead Summary:** **മ**ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന നവ്യ വീണ്ടും സിനിമയില്‍ സജീവമായി മാറിയിരിക്കുകയാണ്.

## Article Content

**മ**ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന നവ്യ വീണ്ടും സിനിമയില്‍ സജീവമായി മാറിയിരിക്കുകയാണ്.

സിനിമയ്ക്ക് പുറമെ നൃത്ത വേദികളിലും ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളിലുമെല്ലാം നിറ സാന്നിധ്യമാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായി തന്നെ നവ്യ ഇടപെടാറുണ്ട്.

ഇപ്പോഴിതാ കുഞ്ഞിക്കൂനന്‍ സിനിമയുടെ ലൊക്കേഷനിലുണ്ടായൊരു കഥ പങ്കുവെക്കുകയാണ് നവ്യ നായര്‍. നവ്യയ്‌ക്കൊപ്പം ദിലീപ്, മന്യ, സായ്കുമാര്‍, കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കുഞ്ഞിക്കൂനന്‍. ദിലീപ് ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ കാഴ്ചശക്തിയില്ലാത്ത പെണ്‍കുട്ടിയായുള്ള നവ്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു.ഈ സിനിമയുടെ ലൊക്കേഷനിലുണ്ടായൊരു സംഭവമാണ് നവ്യ നായര്‍ പങ്കുവെക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു നവ്യ. സംസാരിക്കുന്നതിനിടെ അവതാകരന്‍ നവ്യയോട് ദിലീപ് ഓടിച്ചിട്ട് തല്ലിയ രസകരമായ കഥയുണ്ടല്ലോ എന്ന് ചോദിക്കുകയായിരുന്നു. നവ്യയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.''കുഞ്ഞിക്കൂനന്റെ ലൊക്കേഷനിലാണ് സംഭവം. ഞാന്‍ താരതമ്യേനെ ന്യൂകമ്മര്‍ ആണ്. എങ്കിലും ദിലീപേട്ടനൊപ്പം ഇഷ്ടവും മഴത്തുള്ളിക്കിലുക്കവും ചെയ്ത പരിചയമുണ്ട്. ഞാനും ഹനീഫിക്കയും മച്ചാന്‍ വര്‍ഗ്ഗീസേട്ടനുമൊക്കെയായി ഇരിക്കുകയാണ്. മച്ചാന്‍ വര്‍ഗ്ഗീസേട്ടന്‍ എന്നെ റമ്മി കളിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. ബ്രേക്ക് സമയമായിരുന്നു.പെട്ടെന്ന് ദിലീപേട്ടന്‍ വന്നു. ധനു, ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. ധന്യ വീണ എന്നാണ് എന്റെ ശരിക്കും പേര്. അതാണ് ധനു എന്ന് വിളിക്കുന്നത്.'' നവ്യ പറയുന്നു.ഇവിടെ എല്ലാവര്‍ക്കും എന്റെ പ്രായത്തെക്കുറിച്ച് കണ്‍ഫ്യൂഷന്‍. നീ പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമെന്ന് ദിലീപേട്ടന്‍ പറഞ്ഞു. തള്ളുന്നതാണ്. എനിക്ക് അറിയില്ല, ഞാനെങ്ങനെ പറയാനാണെന്ന് ഞാന്‍ ചോദിച്ചു. നീ പറ, നീ പറഞ്ഞാല്‍ കറക്ടാകും, നിനക്ക് പറയാനാകും എന്ന് ദിലീപേട്ടന്‍. ഏയ് ഞാനെങ്ങാനും പറഞ്ഞ് തെറ്റിപ്പോയാല്‍ ദിലീപേട്ടന് വിഷമമാകുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ഹനീഫിക്കയൊക്കെ പ്രോത്സാഹനവുമായി വന്നു എന്നും നവ്യ പറയുന്നു.''ഏയ് ദീലിപിനോ, അവന് പ്രശ്‌നമൊന്നും ആകത്തില്ല, അവന്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്തോളും, എത്ര സ്‌റ്റേജിലൊക്കെ പെര്‍ഫോം ചെയ്തതാണെന്ന് ഹനീഫിക്ക പറഞ്ഞു. അങ്ങനെ ഞാന്‍ സമ്മതിച്ചു. ഏകദേശം 47-48 എന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ദിലീപേട്ടന്‍ എടീ എന്ന് അലറി. ശരിക്കും അപ്പോള്‍ 37-38 വയസേ ഉണ്ടാകൂ. ഒടുവില്‍ എന്നെ ഷൂട്ടിന് വേണ്ടി എല്ലാവരും ഇരുന്നിരുന്ന ആ വീടിന്റെ ചുറ്റും ഓടിച്ചു. ഒടുവില്‍ ഞാന്‍ ആ വീടിന്റെ മുന്നിലെ ചെളിയില്‍ വീണു'' എന്നാണ് നവ്യ പറയുന്നത്.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ സിനിമയിലേക്ക് തിരികെ വരുന്നത്. ഒരുത്തീയായിരുന്നു തിരിച്ചുവരവ് സിനിമ. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തു. ജാനകി ജാനെയാണ് നവ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വരാഹം ആണ് നവ്യയുടേതായി അണിയറയിലുള്ള പുതിയ സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/230509/dilipetan-did-not-take-said-sportsman-spirit-drove-around-house-fell-into-mud)