---
title: "#keerthysuresh | സാം മറ്റുള്ളവർക്കൊരു റോൾ മോഡലാണ്; ആ സൗഹൃദത്തിൽ എനിക്ക് അഭിമാനമുണ്ട് -കീർത്തി സുരേഷ്  "
english_title: "#keerthysuresh #opens #up #about #her #friendship #samantharuthprabhu "
publisher: "moviemax.in"
canonical_url: "https://moviemax.in/news/230302/keerthysuresh-opens-up-about-her-friendship-samantharuthprabhu"
published_at: "2024-08-22T17:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c722d6cf377_keerthy.jpg"
keywords: []
---

# #keerthysuresh | സാം മറ്റുള്ളവർക്കൊരു റോൾ മോഡലാണ്; ആ സൗഹൃദത്തിൽ എനിക്ക് അഭിമാനമുണ്ട് -കീർത്തി സുരേഷ്  

> **Lead Summary:** ****തമിഴ് തെലു​ഗു സിനിമകളിലെ നിറസാന്നിധ്യമാണ് സാമന്ത രുത് പ്രഭു. ​ഗൗതം വാസുദേവ മേനോന്റെ 'യെ മായാ ചേസാവാ' എന്ന തെലു​ഗു സിനിമയിലൂടെയാണ് നായികയായി സുപരിചിതയാവുന്നത്.

## Article Content

****തമിഴ് തെലു​ഗു സിനിമകളിലെ നിറസാന്നിധ്യമാണ് സാമന്ത രുത് പ്രഭു. ​ഗൗതം വാസുദേവ മേനോന്റെ 'യെ മായാ ചേസാവാ' എന്ന തെലു​ഗു സിനിമയിലൂടെയാണ് നായികയായി സുപരിചിതയാവുന്നത്.

തുടക്ക കാലത്ത് വലിയ പ്രധാന്യമുള്ള വേഷങ്ങൾ ലഭിച്ചിരുന്നില്ല. ​'നീതാനെ എൻ പൊൻ വസന്തം' സിനിമയിലെ നിത്യ വാസുദേവൻ സാമന്തയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി. ഒപ്പം ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

വിജയ്, സൂര്യ, മഹേഷ് ബാബു, അല്ലു അർജുൻ, ജൂനിയർ എൻ.ടി.ആർ അങ്ങനെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും സിനിമ ചെയ്തു.

രണ്ട് നായികമാരുള്ള സിനിമകളിൽ പോലും അഭിനയിക്കാൻ സാമന്തക്കു മടി ഇല്ലായിരുന്നു. സാമന്തയും കീർത്തി സുരേഷും നല്ല സുഹൃത്തുക്കളാണ്.

ഒരിക്കൽ സാമന്തയെ ഒരു അഭിമുഖത്തിനിടെ കീർത്തി ഫോൺ ചെയ്ത വീഡിയോ വൈറലായിരുന്നു. ഇപ്പോൾ സാമന്തയുമായുള്ള സൗഹൃദത്തെ കുറിച്ച് കീർത്തി സുരേഷ് പറയുന്നു.

>  "മഹാനടി ചെയ്യുന്ന സമയം മുതൽ സാമന്തയെ അറിയാം. ആ സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യുന്നത്. അതിനു ശേഷം ഒരുപാട് തവണ ഞങ്ങൾ കണ്ടിട്ടില്ല.

എങ്കിലും നല്ല സൗഹൃദം എനിക്കും സാമിനുമിടയിൽ ഉണ്ട്. ഒരിക്കൽ ഒരു രസകരമായ സംഭവമുണ്ടായി. ഞാൻ എന്റെ സുഹൃത്തുക്കളുമായി ദുബായിൽ പോയിരുന്നു. അന്ന് സാമിനോടും ചോദിച്ചു ദുബായ്ക്ക് വരുന്നുണ്ടോയെന്ന്. എന്നാൽ കൂടുതൽ ചിന്തിക്കാതെ സാം എനിക്കൊപ്പം വന്നു. 

എന്റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെടുകയും അവരുടെ ഒപ്പം സമയം ചിലവഴിക്കുകയും ചെയ്തു. രണ്ട് ദിവസം മുഴുവനായും സാം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അതിനു ശേഷം മൂന്ന് നാല് തവണയാണ് നേരിട്ട് കണ്ടിട്ടുള്ളത്.

> പക്ഷേ ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്പരം ഒരുപാട് സംസാരിക്കാറുണ്ട്. സാമിന്റെ സിനിമകൾ വരുമ്പോൾ ഞാൻ അങ്ങോട്ട് മേസേജ് ചെയ്യാറുണ്ട്. വളരെ കുറച്ച് മാത്രമേ നേരിട്ടു കണ്ടിട്ടുള്ളൂവെങ്കിലും ഞങ്ങൾക്കിടയിൽ നല്ലൊരു ബന്ധം നിലനിൽക്കുന്നുണ്ട്." 

അവരുടെ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും തുറന്ന് പറയാൻ മടിയില്ലാത്ത വ്യക്തിയാണ് സാമന്ത. പ്രൊഫഷണൽ ലൈഫിലും വ്യക്തി ജീവിതത്തിലും സാം വളരെ ബോൾഡാണ്.

ഒരുപാട് ആളുകൾക്ക് റോൾ മോഡലു കൂടിയാണ് സാം. ശാരീരിക അസ്വസ്ഥതകൾ വന്നപ്പോൾ പോലും മനസു തളരാതെ അതിനോട് പോരാടി ജയിച്ചയാളാണ് സാമന്ത.

ഏകദേശം 15 വർഷത്തോളമായി സാമന്ത സിനിമയിൽ എത്തിയിട്ട്. പല കാര്യങ്ങളിലും സാം എടുക്കുന്ന തീരുമാനങ്ങളെല്ലാം മികച്ചതാണ്.ജീവിതത്തിൽ തളർന്ന് പോകുന്ന ഘട്ടം എത്തിയപ്പോൾ പോലും സാമന്ത പോരാടി ജയിച്ചു.

അതിനുള്ള കഴിവ് സാമന്തക്കുണ്ട്. തെന്നിന്ത്യയിൽ മാത്രമല്ല ഇപ്പോൾ ബോളിവുഡിലും സാമന്ത എത്തി നിൽക്കുന്നു. സെലിബ്രിറ്റീസിൽ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് സാമന്ത എന്നാണ് കീർത്തി സുരേഷ് പറയുന്നത്.

> "എന്റർടെയ്ൻ ചെയ്യുകയും ഒരുപാട് തമാശ പറയുകയും ചെയ്യുന്നയാളാണ് സാം. എനിക്ക് സാമന്തയെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നുണ്ട്.

> സാമന്തക്കും എന്റെ സൗഹൃദം ഇഷ്ടമാണെന്ന് കരുതുന്നു." കീർത്തി കൂട്ടിച്ചേർത്തു. കീർത്തി സുരേഷിന്റെ അവസാനം റിലീസം ചെയ്ത ചിത്രമാണ് രഘുതാത്ത.

ചിത്രം ഒരു കോമഡി രീതിയിൽ കഥ പറയുന്നു.

എം.എസ് ഭാസ്കർ, ദേവദർശിനി, രവീന്ദ്ര വിജയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സിനിമക്ക് മിക്സഡ് റിവ്യൂസ് ലഭിച്ചിരുന്നു. കീർത്തിയുടെ ആ​ദ്യ ബോളിവുഡ് ചിത്രം ബേബി ജോൺ ആണ് വരാനിരിക്കുന്ന റിലീസ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/230302/keerthysuresh-opens-up-about-her-friendship-samantharuthprabhu)