---
title: "#AmeyaMathew | നടി അമേയ മാത്യു വിവാഹിതയായി"
english_title: "#Actress #AmeyaMathew #got #married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/230285/actress-ameyamathew-got-married"
published_at: "2024-08-22T16:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c71392dda01_amaya.jpg"
keywords: []
---

# #AmeyaMathew | നടി അമേയ മാത്യു വിവാഹിതയായി

> **Lead Summary:** ** ** നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ വരൻ. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍, ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമേയയുടെ വിവാഹത്തില്‍ പങ്കെടുത്തത്.

## Article Content

** ** നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ വരൻ. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍, ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമേയയുടെ വിവാഹത്തില്‍ പങ്കെടുത്തത്.

വിവാഹം കഴിഞ്ഞ അമേയ തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്. ബെസ്റ്റ് ഫ്രണ്ട്‍സ് ഭാര്യാ ഭര്‍ത്താക്കൻമാരായിയെന്നാണ് ഫോട്ടോകള്‍ പുറത്തുവിട്ട് നടി അമേയ മാത്യു എഴുതിയിരിക്കുന്നു.

നടിയും മോഡലുമായ അമേയ മാത്യു തന്റെ പ്രതിശ്രുത വരനുമായി മോതിരം കൈമാറിയതിന്റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ വരൻ മുഖം വെളിപ്പെടുത്താതെ ഫോട്ടോ പങ്കുവെച്ചതില്‍ വിമര്‍ശനവും നടി നേരിട്ടിരുന്നു. മുഖം കാണിക്കാൻ ആത്മവിശ്വാസമില്ലാതെ ഒളിപ്പിപ്പിക്കുന്നത് എന്തിന് എന്നായിരുന്നു വിമര്‍ശനം.

ഞാൻ എനിക്ക് ഇഷ്‍ടം ഉള്ളപ്പോള്‍ തന്റെ വരന്റെ മുഖം വെളിപ്പെടുത്തും എന്നായിരുന്നു താരത്തിന്റെ മറുപടി.

ഒരു സര്‍പ്രൈസായി അത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അമേയ വ്യക്തമാക്കിയതും സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/230285/actress-ameyamathew-got-married)