---
title: "#thejalakshmi | 'നിനക്ക് ഫോട്ടോ വേണ്ടേ'ന്ന് മമ്മൂട്ടി, 'സുവർണ്ണാവസരത്തിലേക്ക് കുതിച്ച്' കുഞ്ഞാറ്റ; ആ സെൽഫി കഥ ഇങ്ങനെ"
english_title: "#thejalakshmi #share #selfie #photo #with #mammootty #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/230211/thejalakshmi-share-selfie-photo-with-mammootty-viral"
published_at: "2024-08-22T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6de99bbac2_mammootty.jpg"
keywords: []
---

# #thejalakshmi | 'നിനക്ക് ഫോട്ടോ വേണ്ടേ'ന്ന് മമ്മൂട്ടി, 'സുവർണ്ണാവസരത്തിലേക്ക് കുതിച്ച്' കുഞ്ഞാറ്റ; ആ സെൽഫി കഥ ഇങ്ങനെ

> **Lead Summary:** **** മലയാളികൾക്ക് ഏറെ സുപരിചിതയാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ. ഉർവശിയുടെയും മുൻ ഭർത്താവും നടനുമായ മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഇഷ്ടം ഏറെയുമാണ്.

## Article Content

**** മലയാളികൾക്ക് ഏറെ സുപരിചിതയാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ. ഉർവശിയുടെയും മുൻ ഭർത്താവും നടനുമായ മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഇഷ്ടം ഏറെയുമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ഞാറ്റ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ താരപുത്രി പങ്കുവച്ചൊരു സെൽഫിയും അതിന് പിന്നിലെ കഥയുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

> മമ്മൂട്ടിയ്ക്ക് ഒപ്പമുള്ളതാണ് സെൽഫി. "ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്. ആദ്യമായൊരു അവാർഡ് നിശയിൽ പങ്കെടുക്കുന്ന ആവേശത്തിൽ ആയിരുന്നു ഞാൻ.

നമ്മുടെ സ്വന്തം മമ്മൂക്കയുടെ അടുത്തായിരുന്നു ഞാൻ ഇരുന്നത്. ആവേശകവും എന്നാൽ ഞെട്ടിപ്പിക്കുന്നതുമായ ഒരു നിമിഷമായിരുന്നു അത്.

നിരവധി പേർ അദ്ദേഹത്തിന് അടുത്തേക്ക് ഫോട്ടോ എടുക്കാൻ വന്നുകൊണ്ടിരുന്നുണ്ട്. ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിക്കണോ എന്ന് ഞാൻ ചിന്തിച്ചു.

> എന്നാൽ മമ്മൂക്ക തന്നെ എൻ്റെ നേരെ തിരിഞ്ഞ് ചോദിച്ചു "നിനക്ക് ഫോട്ടോ വേണ്ടേ?" തീർച്ചയായും! രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ ആ സുവർണ്ണാവസരത്തിലേക്ക് കുതിക്കുക ആയിരുന്നു.

എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു. എനിക്ക് ഒരുങ്ങാനൊന്നും സമയം കിട്ടിയില്ല. അൽപ്പം ഫണ്ണിയായി തോന്നിയാലും ഇത് എല്ലായ്പ്പോഴും എൻ്റെ ഏറ്റവും അമൂല്യമായ ചിത്രമായി നിലനിൽക്കും.

> അതാണ് മമ്മൂക്ക. സ്വപ്നം, മനുഷ്യൻ, ഇതിഹാസം,"എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം കുഞ്ഞാറ്റ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/230211/thejalakshmi-share-selfie-photo-with-mammootty-viral)