---
title: "'ഇപ്പഴും എന്തു ഭംഗിയാ എൻ്റെ പഞ്ചാര കുട്ടിക്ക്-സംയുക്തയെ പറ്റി ഊര്‍മ്മിള ഉണ്ണി പറയുന്നു "
english_title: "Urmila Unni talks about how beautiful my baby-joint is still"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2302/urmila-unni-talks-about-how-beautiful-my-baby-joint-is-still"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6094caa079edc_samyuktha varmma.jpg"
keywords: []
---

# 'ഇപ്പഴും എന്തു ഭംഗിയാ എൻ്റെ പഞ്ചാര കുട്ടിക്ക്-സംയുക്തയെ പറ്റി ഊര്‍മ്മിള ഉണ്ണി പറയുന്നു 

> **Lead Summary:** ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വർമ്മ വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.എങ്കിലും പ്രേക്ഷകര്‍ക്ക് ഒരു പിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.അടുത്തിടെ പരസ്യചിത്രങ്ങളിലൂടെ വീണ്ടും ക്യാമറക്ക് മുൻപിലേക്ക് എത്തിയ സംയുക്തയ്ക്ക് സോഷ്യൽ മീഡിയയിലും നിറയെ ആരാധകർ ആണുള്ളത്.ഭർത്താവ് ബിജുമേനോൻ പങ്കിട്ട സംയുക്തയുടെ ചിത്രങ്ങൾക്കും നിറഞ്ഞ സ്വീകരണമാണ് സോഷ്യൽ മീഡിയ വഴി ലഭിച്ചത്. ഇപ്പോൾ നടിയും സംയുക്തയുടെ ചെറിമയമ്മയും ആയ ഊർമ്മിള ഉണ്ണി പങ്കിട്ട ചിത്രമാണ് വൈറൽ ആകുന്നത്.

## Article Content

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വർമ്മ വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.എങ്കിലും പ്രേക്ഷകര്‍ക്ക് ഒരു പിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.അടുത്തിടെ പരസ്യചിത്രങ്ങളിലൂടെ വീണ്ടും ക്യാമറക്ക് മുൻപിലേക്ക് എത്തിയ സംയുക്തയ്ക്ക് സോഷ്യൽ മീഡിയയിലും നിറയെ ആരാധകർ ആണുള്ളത്.ഭർത്താവ് ബിജുമേനോൻ പങ്കിട്ട സംയുക്തയുടെ ചിത്രങ്ങൾക്കും നിറഞ്ഞ സ്വീകരണമാണ് സോഷ്യൽ മീഡിയ വഴി ലഭിച്ചത്. ഇപ്പോൾ നടിയും സംയുക്തയുടെ ചെറിമയമ്മയും ആയ ഊർമ്മിള ഉണ്ണി പങ്കിട്ട ചിത്രമാണ് വൈറൽ ആകുന്നത്.

> 'ഇപ്പഴും എന്തു ഭംഗിയാ എൻ്റെ പഞ്ചാര കുട്ടിക്ക് "എന്ന ക്യാപ്‌ഷനോടെയാണ് സംയുക്തയുടെ മനോഹരമായ ഒരു ഫോട്ടോ ഊർമ്മിള പങ്കിട്ടത്. മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന്  ആരാധകര്‍ക്കിടയില്‍ നിന്ന്  ലഭിക്കുന്നത്.

അടുത്തിടെ ആയിരുന്നു ഊർമ്മിളയുടെ മകൾ ഉത്തരയുടെ വിവാഹം. ആ വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയ സംയുക്തയുടെ ലുക്കാണ് ഊർമ്മിള പങ്കിട്ട ചിത്രത്തിൽ ഉള്ളത്. ഇരു മൂക്കിലും മൂക്കുത്തി ധരിച്ച്, ലൈറ്റ് മേക്കപ്പിൽ എത്തിയ സംയുക്തയുടെ സിംപിൾ ലുക്കിന് അന്നും നിറഞ്ഞ കൈയ്യടി സോഷ്യൽ മീഡിയ വഴി ലഭിച്ചിരുന്നു.

തനി നാടൻ വേഷത്തിലാണ് ക്ഷേത്രത്തിൽ നടന്ന ചടങ്ങുകളിൽ സംയുക്ത നിറഞ്ഞത്. സെറ്റ് സാരി ഉടുത്ത്‌, തനി നാടൻ ലുക്കിലെത്തിയ സംയുക്ത ആയിരുന്നു ഉത്തരയുടെ ചടങ്ങുകളിൽ പ്രധാന ആകർഷണവും.

### Related Links & Sources
- [Original Story Source](https://moviemax.in/news/2302/urmila-unni-talks-about-how-beautiful-my-baby-joint-is-still)