---
title: "#chandru | ഇന്റിമേറ്റ് രം​ഗം ചെയ്യാൻ നകുൽ മറ്റൊരു കാര്യം ആവശ്യപ്പെട്ടു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചന്ദ്രു  "
english_title: "#gossips #actor #nakkhul #forced #buy #condemn #for #movie #vascodagama #says #associate #director #chandru"
publisher: "moviemax.in"
canonical_url: "https://moviemax.in/news/230069/gossips-actor-nakkhul-forced-buy-condemn-for-movie-vascodagama-says-associate-director-chandru-new"
published_at: "2024-08-21T20:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5fa6711914_nakul.jpg"
keywords: []
---

# #chandru | ഇന്റിമേറ്റ് രം​ഗം ചെയ്യാൻ നകുൽ മറ്റൊരു കാര്യം ആവശ്യപ്പെട്ടു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചന്ദ്രു  

> **Lead Summary:** ****കോളിവുഡിൽ ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ് നകുൽ. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടില്ല. എന്നാൽ ചെയ്ത സിനിമകളെല്ലാം വമ്പൻ ഹിറ്റായിരുന്നു.

## Article Content

****കോളിവുഡിൽ ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ് നകുൽ. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടില്ല. എന്നാൽ ചെയ്ത സിനിമകളെല്ലാം വമ്പൻ ഹിറ്റായിരുന്നു.

അഭിനേതാവ് മാത്രമല്ല ​സിനിമയിൽ പിന്നണി ​ഗായകൻ കൂടിയാണ് നകുൽ. അതിനാൽ തന്നെ നകുലിന്റെ പാട്ടുകൾക്ക് പ്രത്യേക ഫാൻ ബേസുണ്ട്.

തെന്നിന്ത്യൻ നായിക ദേവയാനിയുടെ സഹോദരനാണ് നകുൽ. ഈയിടെ ഇരുവരും ചേർന്ന് നിരവധി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ മറ്റു ചില വിവാദങ്ങളുമായി ബന്ധപ്പെട്ട് നകുലിന്റെ പേര് ഉയർന്നു വരുന്നു. 

നകുൽ നായകനായി ഈ വർഷം റിലീസ് ചെയ്ത ചിത്രമാണ് 'വാസ്കോഡ ​ഗാമ'. ആർ.ജി കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ഒരു ഫാന്റസി കോമഡി ചിത്രമാണ്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി വേദികളിൽ ഈയിടെ നകുൽ വന്നിരുന്നു. ഈ ചിത്രത്തിന്റെ ഭാ​ഗമായി സഹോദരി ദേവയാനിയും വിവിധ മീഡിയയിൽ എത്തിയിരുന്നു.

വാസ്കോ ഡ ​ഗാമ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായ ചന്ദ്രു ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വാസ്കോ ഡ ​ഗാമ ചിത്രത്തിൽ ഒരു ഇന്റിമേറ്റ് രം​ഗം ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു.

ഈ സീൻ ഷൂട്ട് ചെയ്യുവാൻ വേണ്ടി തനിക്ക് കോണ്ടം വേണമെന്ന് നകുൽ ചന്ദ്രുവിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിനിടെയാണ് ഈ കാര്യം ചന്ദ്രു പറഞ്ഞത്.

പുലർച്ചെ 4 മണിക്കായിരുന്നു ആ ഇന്റിമേറ്റ് രം​ഗം ചിത്രീകരിച്ചത്. ഇത് ചന്ദ്രുവിനെ സംബന്ധിച്ച് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. ചന്ദ്രു ഈ കാര്യം നേരിട്ട് സംവിധായകൻ ആർ.ജി കൃഷ്ണയോട് പറഞ്ഞു. 

എന്നാൽ അവസാനം കുറ്റാരോപിതനായത് ചന്ദ്രു മാത്രമാണ്. അപ്പോൾ തന്നെ ആ സിനിമയുടെ സെറ്റിൽ നിന്നും പറഞ്ഞു വിടുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ഈ സിനിമയിൽ നായികയായി അഭിനയിച്ചത് അർത്ഥന ബിനു ആണ്. സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങുന്നതിനു മുന്നേ തനിക്ക് സുന്ദരിയായ ഒരു നായിക തന്നെ വേണമെന്ന് നകുൽ ആവശ്യപ്പെട്ടിരുന്നുവെന്നും ചന്ദ്രു പറഞ്ഞു.

എന്നാൽ നകുലിന്റെ ആ ആവശ്യം നടന്നില്ല. ഈ ഒരു പ്രശ്നത്തിലൂടെ വാസ്കോഡ ​ഗാമക്കു വേണ്ടി താൻ ജോലി ചെയ്ത 2 വർഷം നഷ്ടമായി. തനിക്ക് ലഭിക്കേണ്ട ക്രെഡിറ്റ് ഒന്നും ചിത്രത്തിൽ കൊടുത്തില്ല.

യാതൊരു അം​ഗീകാരവും ലഭിച്ചില്ല. ഇതിനെ തുടർന്നാണ് യൂട്യൂബ് ചാനലിലൂടെ ഈ കാര്യം പുറത്ത് വിട്ടത്. മാത്രമല്ല നകുലിന് എതിരെയുള്ള എല്ലാ തെളിവുകളും തന്റെ പക്കൽ ഉണ്ടെന്നും പുറത്ത് വിടാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.

എന്തായാലും കോളിവുഡിനെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. വലിയൊരു ഇടവേളക്കു ശേഷമാണ് നകുൽ വാസ്കോഡ ​ഗാമ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.

2018ൽ റിലീസ് ചെയ്ത 'സെയ്' എന്ന ചിത്രമാണ് ഇതിനു മുന്നേ റിലീസ് ചെയ്തത്. ആ​ഗസ്റ്റ് 2ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് വാസ്കോഡ ​ഗാമ.

ചന്ദ്രു ആരോപിച്ച കാര്യങ്ങളിൽ എത്രത്തോളം വസ്തുത ഉണ്ടെന്നത് ആർക്കും വ്യക്തമല്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/230069/gossips-actor-nakkhul-forced-buy-condemn-for-movie-vascodagama-says-associate-director-chandru-new)