21-ാം വയസില്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തു; അനുഭവം പങ്കുവെച്ച് രവീണ ടണ്ടന്‍

21-ാം വയസില്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തു; അനുഭവം പങ്കുവെച്ച് രവീണ ടണ്ടന്‍
Jan 27, 2022 09:48 PM | By Adithya O P

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു രവീണ ടണ്ടന്‍. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കുകയും ഒരുപാട് ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് രവീണ. തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്ന സ്വഭാവവും രവീണയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്തിട്ടുണ്ട്.


എന്നാല്‍ പിന്നീട് അഭിനയത്തില്‍ നിന്നെല്ലാം ഇടവേളയെടുത്തിരുന്ന രവീണ ഇപ്പോള്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആരണ്യകിലൂടെയാണ് രവീണയുടെ തിരിച്ചുവരവ്. സീരീസും രവീണയുടെ പ്രകടനവുമെല്ലാം കയ്യടി നേടിയിരുന്നു. 

തൊണ്ണൂറുകളില്‍ രവീണയുടെ കൂടെ എപ്പോഴുമുണ്ടായിരുന്ന രണ്ട് പെണ്‍മക്കളും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ 21-ാം വയസിലാണ് രവീണ രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കുന്നത്. തന്റെ കരിയറിന്റെ പീക്ക് ടൈമില്‍ രവീണയെടുത്ത ഈ തീരുമാനം പലരില്‍ നിന്നും പ്രശംസയും വിമര്‍ശനവും ഒരുപോലെ നേടി കൊടുത്തിരുന്നു.


രണ്ട് പേരും ഇന്ന് വിവാഹിതരാണ്. മുത്തശ്ശിയായി മാറുകയും ചെയ്തു രവീണ. ഇപ്പോഴിതാ കുട്ടികളെ ദത്തെടുത്തിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രവീണ. 1995 ലായിരുന്നു രവീണ ഛായ, പൂജ എന്നീ രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കുന്നത്. തന്റെ അകന്ന ബന്ധുവിന്റെ മക്കളായിരുന്നു ഇരുവരും.

മാതാപിപിതാക്കളുടെ മരണത്തെ തുടര്‍ന്ന് ആരുമില്ലാതായ കുട്ടികളെ രവീണ ഏറ്റെടുക്കുകയായിരുന്നു. കുട്ടികളെ ദത്തെടുക്കുക എന്നത് ഇന്നത്തേത് പോലെ അത്ര സ്വീകാര്യമായിരുന്നില്ല അക്കാലത്ത്.

ഇതിന്റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗുകളെക്കുറിച്ചുമെല്ലാമാണ് രവീണ മനസ് തുറന്നത്. മാധ്യമ വാര്‍ത്തകളെ ഭയന്ന് താന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുകയായിരുന്നുവെന്നാണ് രവീണ പറഞ്ഞത്. 


'തുടക്കത്തില്‍, ടാബ്ലോയ്ഡിസത്തിന്റെ കാലമായിരുന്നു അത്. വൃത്തികെട്ട മഞ്ഞ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലമായിരുന്നു. വൃത്തികെട്ട വാര്‍ത്തകളും വൃത്തികെട്ട തലക്കെട്ടുകളും എഴുതുന്ന ആളുകളുണ്ടായിരുന്നു അന്ന്. എന്തില്‍ നിന്നും വിവാദങ്ങളുണ്ടാക്കിയെടുക്കുമായിരുന്നു.

പെണ്‍കുട്ടികളെ ദത്തെടുത്തപ്പോള്‍ ഞാന്‍ ആദ്യം അതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. അവര്‍ രണ്ടു പേരും പത്താം ക്ലാസ് കഴിയുന്നത് വരെ. അതിന് ശേഷം അവര്‍ എനിക്കൊപ്പം സെറ്റില്‍ സ്ഥിരമായി വരുമായിരുന്നു. അതോടെ ഈ പെണ്‍കുട്ടികള്‍ ആരാണെന്ന് എല്ലാവരും ചോദിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയത്'' എന്നായിരുന്നു രവീണ പറഞ്ഞത്. 


ഇരുവരേയും പഠിപ്പിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തു രവീണ. മകളെ കൈപിടിച്ച് വിവാഹ വേദിയിലേക്ക് കൊണ്ടു വരുന്ന രവീണയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിനിടെ വിവാഹിതയായ രവീണയ്ക്ക് രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു.

നാല് മക്കളുടെ അമ്മയാവുക എന്നത് തന്നെ കരുത്തയാക്കിയെന്നാണ് രവീണ പറഞ്ഞത്. ഛായയും പൂജയും സഹോദരിമാരെന്നത് പോലെ തന്നോട് അടുപ്പം കാണിക്കുന്നവരാണെന്നും രവീണ പറഞ്ഞിരുന്നു. 

Adopted two girls at the age of 21; Raveena Tandon sharing her experience

Next TV

Related Stories
മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

May 23, 2022 03:12 PM

മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

മകളുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ച് ബോളിവുഡിലെ പ്രമുഖ നടനും ഗായകനുമായ ആദിത്യ...

Read More >>
'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

May 23, 2022 12:20 PM

'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

ജോജു ജോർജ് നായകനായി എത്തിയ മലയാള ചിത്രം 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി...

Read More >>
സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

May 23, 2022 10:44 AM

സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സുഹാനയെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ അച്ഛൻ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ...

Read More >>
മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

May 22, 2022 07:32 PM

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകൻ റായാന്റെ ഒരു വീഡിയോയാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്....

Read More >>
തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

May 22, 2022 01:10 PM

തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

ഇപ്പോഴിതാ ചിത്രത്തിലെ സുൽത്താൻ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സുൽത്താൻ ​ഗാനം...

Read More >>
'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

May 21, 2022 05:02 PM

'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

ടൊവിനോ തോമസ് ചിത്രം ഫോറൻസികിന്റെ ഹിന്ദി റീമേക്ക് റിലീസിന്. ചിത്രത്തിന്റെ ടീസർ അണിറ പ്രവർത്തകർ...

Read More >>
Top Stories