#manichithrathazhu | നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും! അസുഖം ഗംഗക്കല്ല നകുലനാണ്; വൈറലാവുന്ന കുറിപ്പ്

#manichithrathazhu | നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും! അസുഖം ഗംഗക്കല്ല നകുലനാണ്; വൈറലാവുന്ന കുറിപ്പ്
Aug 21, 2024 12:52 PM | By ADITHYA. NP

(moviemax.in)മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സൂപ്പര്‍ഹിറ്റ് മൂവിയാ(moviemax.in)ണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്ത് മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും മണിച്ചിത്രത്താഴ് വാര്‍ത്തകളില്‍ നിറയുകയാണ്.

അതിന് കാരണം സിനിമ വീണ്ടും റിറിലീസ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിയതാണ്. അതേസമയം സിനിമ കണ്ട അധികമാരും ശ്രദ്ധിക്കാതെ പോയൊരു കാര്യം കൂടിയുണ്ട്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിച്ചിത്രത്താഴിനെ കുറിച്ച് മാഗസിനില്‍ എഴുതിയ റിവ്യൂ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയലൂടെ വൈറലാവുകയാണ്. മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗി ശ്രീദേവിയോ ഗംഗയോ എന്ന ചോദ്യമാണെങ്കില്‍ അവര്‍ രണ്ട് പേരുമല്ലാതൊരു രോഗി കൂടി ഉണ്ടായിരുന്നു എന്നാണ് കലവൂര്‍ രവികുമാര്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യകതമാക്കിയിരിക്കുന്നത്.'

നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും.... പണ്ടു മണിച്ചിത്രത്താഴ് കണ്ട ഉടന്‍ യഥാര്‍ത്ഥത്തില്‍ അസുഖം ഗംഗക്കല്ല നകുലനാണെന്നും, നകുലന്‍ ഷണ്ഡനാണെന്ന് വാദിച്ചതും, അതു ഉറപ്പാക്കാന്‍ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാന്‍ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തില്‍ അടിച്ചു വന്നതും ഓര്‍ത്തു.

ഇപ്പോള്‍ അതിനൊരു പ്രസക്തി ഉണ്ടല്ലോ.അന്നു ഞാന്‍ തിരുവനന്തപുരത്ത് കേരളകൗമുദിയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയാണ്. മണിച്ചിത്രത്താഴു കണ്ടു വന്ന ഉടന്‍ വെള്ളിനക്ഷത്രം പത്രാധിപര്‍ പ്രസാദ് ലക്ഷ്മണോട് പറയുന്നു - നകുലന്‍ യഥാര്‍ത്ഥത്തില്‍ ലൈംഗികബന്ധത്തോട് ഒരു താല്പര്യവും ഉള്ള ആളല്ല.

അതിനാല്‍ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ.പ്രസാദ് ലക്ഷ്മണ്‍ എന്നെ ഓടിച്ചില്ല. എന്തേ അങ്ങനെ തോന്നാന്‍ എന്നായി.

എനിക്കു സംശയം തോന്നിയത് ചിത്രത്തിലെ വരുവാനില്ലാരും എന്നു തുടങ്ങിയ പാട്ടു കേട്ടപ്പോഴാണ്. ഈ പാട്ടു മാത്രം മണിച്ചിത്രത്താഴിന്റെ ഗാനരചയിതാവല്ല എഴുതിയത്.

തിരക്കഥ എഴുതിയ മധു മുട്ടമാണ്. എന്തിനു കഥാകൃത്ത് അതിനു തുനിഞ്ഞു. അതില്‍ ചിത്രത്തില്‍ അദ്ദേഹം ഒളിപ്പിച്ച കഥ അങ്ങനെതന്നെ ഉണ്ടെന്നു തോന്നി. വരുവാനില്ലാരും എന്നാലും പാതി വാതില്‍ ചാരി ഞാന്‍ കാത്തിരിക്കുന്നു എന്നു പാട്ടില്‍ ഉണ്ട്.

വിവാഹിതയായ ഗംഗയുടെ ജീവിതത്തില്‍ ഇനി ആരും വരാനില്ലെങ്കിലും അവര്‍ കാത്തിരിക്കുന്നുണ്ട്. കാരണവും പാട്ടില്‍ കാണാം. ഞാനൊരു പൂക്കാത്ത മാങ്കോമ്പാണ് എന്നു പാട്ടില്‍ ഗംഗ വിഷാദിക്കുന്നു. അവര്‍ പ്രസവിച്ചിട്ടില്ലെന്നത് ആവാം പൂക്കാത്ത മാങ്കോമ്പ് എന്ന പ്രയോഗത്താല്‍ മധു മുട്ടം ധ്വനിപ്പിച്ചത്.

കഥാപാത്രങ്ങളുടെ പേരുകള്‍ മറ്റൊരു സൂചനയായി തോന്നി. ഗംഗ കുലമില്ലാത്തവന്‍ എന്നര്‍ത്ഥം വരുന്ന നകുലനോടാണോ ചേരേണ്ടത് ശിവനോടാണോ? മഹാദേവന്‍ ശിവന്റെ മറ്റൊരു പേരല്ലേ? മാത്രമല്ല ശിവനും ഗംഗയും തമ്മിലുള്ള ബന്ധം പവിത്രമല്ലല്ലോ.

പാര്‍വതി കാണാതെ ജഡയില്‍ ഗംഗയെ ഒളിപ്പിച്ചിരിക്കയല്ലേ ശിവന്‍. ഇവിടെ ഗംഗയ്ക്ക് മഹാദേവനോട് തോന്നുന്ന ബന്ധവും പവിത്രമല്ല. ഒരു ഉത്സവരാവില്‍ മഹാദേവനെ കയറിപ്പിടിക്കുന്ന ഗംഗ ചിത്രത്തില്‍ ഉണ്ട്.

അതിനേക്കാള്‍ ഏറെ മഹാദേവനോട് തനിക്കുള്ള അഭിനിവേശം കണ്ടെത്താതിരിക്കാന്‍ ഗംഗ പലതും കാട്ടിക്കൂട്ടുന്നുണ്ട്. മഹാദേവനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന അല്ലിയെ കൊല്ലാനും ശ്രമിക്കുന്നുണ്ട്.

പിന്നെ നവവിവാഹിതരെങ്കിലും ഗംഗയും നകുലനും തമ്മില്‍ ഒരു ആലിംഗനരംഗം പോലും കണ്ടില്ല.കിടപ്പറയിലും നകുലന്‍ ജോലി ചെയ്യുകയാണ്. ഗംഗ അപ്പോള്‍ ചോദിക്കുന്നുണ്ട്. നകുലേട്ടന്‍ കിടക്കാറായോ? അതൊരു ക്ഷണമല്ലേ? പക്ഷെ അയാള്‍ തനിക്കു ജോലി ഉണ്ടെന്നു ആ ക്ഷണം നിരാകരിക്കുന്നു.

ഗംഗ ആ വേള ആവശ്യപ്പെടുന്നത് നകുലേട്ടന്‍ കിടക്കുമ്പോള്‍ എന്നെ വിളിക്കണം എന്നാണ്. ഇതു ഒന്നു കൂടെ പ്രകടമായ ക്ഷണമാണ്. നകുലന്‍ അന്നേരം പറയുന്നതോ.

തനിക്കു ഒരുപാടു ജോലി ഉണ്ടെന്നാണ്. കിടപ്പറയില്‍ ഭാര്യയുടെ ക്ഷണങ്ങളത്രയും നിരാകരിക്കുന്ന ഭര്‍ത്താവ്. സ്വാഭാവികമായും ഗംഗ മഹാദേവനെ നോട്ടമിട്ടു എന്നു ഞാന്‍ വാദിച്ചു.

ഇപ്പൊ ചീത്ത കിട്ടുമെന്നു പ്രതീക്ഷിച്ച എനിക്കു പ്രസാദ് ലക്ഷ്മണ്‍ 650 രൂപ എടുത്തു തന്നു. അന്നു കേരളകൗമുദിയിലെ ശമ്പളം തന്നെ 500 രൂപയാണ്. മുറിവാടക കൊടുത്തു കഴിഞ്ഞാല്‍ രണ്ടു നേരം കഷ്ടിയാണ് ഭക്ഷണം.

സജീവ് കുമാര്‍ ടി കെ ആണ് ഇടയ്ക്ക് വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം തന്നിരുന്നത്. അതുകൊണ്ടു ഞാന്‍ ആ രൂപ ഉടനെ ചാടിപ്പിടിച്ചു. പിന്നെ നേരെ മാവേലിക്കരക്ക് പോയി. മധു മുട്ടത്തെ കാണാന്‍. അദ്ദേഹവും അമ്മയും മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്നത്.

ച്ച നേരത്തു കയറി ചെന്ന എനിക്ക് ആ അമ്മ ഊണും മീന്‍ പൊരിച്ചതും തന്നു. പിന്നെ മധുമുട്ടത്തോട് ഞാന്‍ എന്റെ വാദങ്ങള്‍ ഒക്കെ നിരത്തി . കുറേ നേരം അദ്ദേഹം ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരുന്നു. പിന്നെ എഴുതുമോ എന്നു ചോദിച്ചു.

ഞാന്‍ ആത്മവിശ്വാസമില്ലാതെ തലയാട്ടി. പിന്നെ അദ്ദേഹം എന്റെ കൈകള്‍ കവര്‍ന്നു മന്ത്രിച്ചു- ഒരാള്‍ ഇങ്ങനെ സൂക്ഷ്മമായി എന്നെ തിരിച്ചറിഞ്ഞല്ലോ. സന്തോഷം. ഒന്നും പറയാനാവാതെ ഞാന്‍ ഇറങ്ങി നടന്നു. തിരിച്ചുള്ള യാത്രയില്‍ ബസ്സില്‍ സീറ്റൊന്നും കിട്ടിയില്ല.

അതൊന്നും ഞാന്‍ അറിഞ്ഞില്ല. ഞാന്‍ മധു മുട്ടത്തെ പറ്റി തന്നെ ആലോചിക്കുകയായിരുന്നു. അടുത്താഴ്ച വെള്ളിനക്ഷത്രത്തില്‍ ഈ എഴുതിയതത്രയും അടിച്ചു വന്നു.

പ്രസാദ് ലക്ഷ്ണിന്റെയോ അന്നു അവിടെ ഉണ്ടായിരുന്ന ബീന രഞ്ജിനീയുടെയോ പക്കല്‍ ആ ലക്കം ഉണ്ടാവുമോ? എന്റെ പക്കല്‍ ഇല്ല. (ഒരു ഭാഗം ദാ ഇപ്പൊ ഓണ്‍ലൈനില്‍ നിന്നു കിട്ടി.

അതിവിടെ add ചെയ്തിട്ടുണ്ട് )വെള്ളിനക്ഷത്രത്തില്‍ ഇതിന്റെ പൂര്‍ണ്ണ ഫയല്‍ കോപ്പി ഉണ്ടെങ്കില്‍ അവര്‍ക്കതു ഇപ്പോള്‍ വേണമെങ്കില്‍ പുനപ്രസിദ്ധീകരിക്കാവുന്നതേ ഉള്ളൂ. ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കയല്ലേ. മധു മുട്ടത്തെ പിന്നെ ഞാന്‍ കണ്ടിട്ടില്ല.

അദ്ദേഹം ആ അഭിമുഖം വായിച്ചോ എന്നും അറിയില്ല. എന്തായാലും അടുത്ത വീട്ടിലെ യുവാവിനോട് ആസക്തി തോന്നിയ നവാവധുവിന്റെ കഥ എത്ര ഭംഗിയായി അദ്ദേഹം ആ ചിത്രത്തില്‍ ഒളിപ്പിച്ചു. ഒരിക്കല്‍ ആലപ്പുഴയിലെ ഒരു പ്രാദേശിക ചാനലിനു വേണ്ടി ഫാസില്‍ സാറിനെ ഇന്റര്‍വ്യു ചെയ്തപ്പോള്‍ സുരേഷ് ഗോപിക്കു അറിയാമായിരുന്നോ ഈ അകംപൊരുള്‍ എന്നു ഞാന്‍ ചോദിച്ചു.

ആര്‍ക്കും അറിയില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് തലയാട്ടി. ഇനി ഒന്നുകൂടി മണിച്ചിത്രത്താഴു കണ്ടു നോക്കൂ. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ചിരി നിങ്ങള്‍ കാണും. സത്യത്തില്‍ ഉറക്കെയുള്ള ചിരി...'

#Nakulan #sex #aversion #Ganga #addiction #Ganga #not #sick #viral #note

Next TV

Related Stories
#mammootty |  'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

Nov 27, 2024 02:38 PM

#mammootty | 'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

വല്ല്യേട്ടന്‍ സിനിമ റിലീസായപ്പോള്‍ ഒരുപാട് പേര്‍ തീയേറ്ററിലും ടിവിയിലുമൊക്കെ...

Read More >>
#Dabzee |  'എനിക്ക് യാതൊരു വിരോധവുമില്ല,ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡാബ്സി

Nov 27, 2024 12:05 PM

#Dabzee | 'എനിക്ക് യാതൊരു വിരോധവുമില്ല,ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡാബ്സി

മാർക്കോയിലെ ബ്ലഡ് എന്ന ഗാനം ഡാബ്സിയുടെ ശബ്ദവുമായി ചേരുന്നില്ലെന്ന് ആരാധകർ...

Read More >>
#baijuezhupunna | നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

Nov 27, 2024 11:47 AM

#baijuezhupunna | നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി...

Read More >>
#dharmajanbolgatty | പ്രേംകുമാർ സീരിയലിലൂടെ വന്ന ആളാണ്, സ്ഥാനംകിട്ടിയെന്ന് വെച്ച് തലയിൽ കൊമ്പൊന്നും ഇല്ലല്ലോ?- ധർമജൻ

Nov 27, 2024 11:38 AM

#dharmajanbolgatty | പ്രേംകുമാർ സീരിയലിലൂടെ വന്ന ആളാണ്, സ്ഥാനംകിട്ടിയെന്ന് വെച്ച് തലയിൽ കൊമ്പൊന്നും ഇല്ലല്ലോ?- ധർമജൻ

ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന...

Read More >>
#divyaunni | കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞോ? തീരാ വിവാദത്തില്‍ മറുപടിയുമായി ദിവ്യ ഉണ്ണി

Nov 27, 2024 10:33 AM

#divyaunni | കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞോ? തീരാ വിവാദത്തില്‍ മറുപടിയുമായി ദിവ്യ ഉണ്ണി

ഇതിനിടെ കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ദിവ്യ ഉണ്ണിയുടെ വീഡിയോ വൈറലായിരുന്നു. വീഡിയോക്ക് താഴെ വന്ന കമന്റുകളില്‍ മിക്കതും ദിവ്യ...

Read More >>
Top Stories










News Roundup






News from Regional Network