അമ്മയാകാൻ ആഗ്രഹിച്ചിരുന്നു; തുറന്ന് പറഞ്ഞ് സാമന്ത

അമ്മയാകാൻ ആഗ്രഹിച്ചിരുന്നു; തുറന്ന് പറഞ്ഞ്  സാമന്ത
Jan 27, 2022 08:18 PM | By Adithya O P

തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് സുന്ദരിയാണ് സാമന്ത രുത്പ്രഭു. അഭിനയിക്കുന്ന ഓരോ സിനിമകളും സൂപ്പര്‍ഹിറ്റാക്കി മാറ്റുന്നതോടെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിയായി സാമന്ത മാറി. തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായ നടി വിവാഹത്തിന് ശേഷവും സിനിമയില്‍ തുടര്‍ന്നു.

എന്നാല്‍ നടിയുടെ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി ബന്ധം വേര്‍പിരിഞ്ഞതോട് കൂടിയാണ് സാമന്തയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നത്. ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് വേര്‍പിരിയലിനെ കുറിച്ച് താരങ്ങള്‍ തുറന്ന് പറഞ്ഞത്.


അതിന്റെ കാരണമെന്താണെന്ന് മാത്രം ഇനിയും വ്യക്തമല്ല. അന്ന് മുതല്‍ പലരും സാമന്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഗര്‍ഭിണിയാവാന്‍ സാമന്തയ്ക്ക് താല്‍പര്യമില്ലാത്തതാണ് നാഗയുമായിട്ടുള്ള ബന്ധം ഡിവോഴ്‌സ് വരെ എത്തിച്ചതെന്നാണ് പ്രധാന ആരോപണം.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭധാരണത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട വേദനയെ കുറിച്ചുമൊക്കെ സാമന്ത പ്രതികരിച്ചിരുന്നു. ഇതോടെ നടിയൊരു അമ്മയാവാൻ ആഗ്രഹിച്ചിരുന്നു എന്ന കാര്യം വ്യക്തമായിരിക്കുകയാണ്.


'സ്ത്രീകള്‍ ശരിക്കും ശക്തരാണ്. ലോകത്തിലെ ഏറ്റവും വേദനാജനകമായ പ്രക്രിയ പ്രസവമാണ്. പ്രസവ സമയത്ത് സ്ത്രീകള്‍ ഏറ്റവും വേദനാജനകമായ പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ അതിന്റെ അവസാനം, എല്ലാ വേദനകളും അഭിമുഖീകരിച്ച ശേഷം, ഒരു സ്ത്രീ തന്റെ കുട്ടിയെ കണ്ട് പുഞ്ചിരിക്കുകയാണ്'.

എന്നുമാണ് സാമന്ത പറഞ്ഞ് വെച്ചത്. നടിയുടെ ഈ പ്രതികരണം ആരാധകരെയും നടിയുടെ വിമര്‍ശകരെ പോലും ഒരുപോലെ ചിന്തിപ്പിക്കുന്നത് ആയിരുന്നു.ഗര്‍ഭധാരണത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട വേദനാജനകമായ നടപടി ക്രമങ്ങളെ കുറിച്ചുമുള്ള സാമന്തയുടെ അഭിപ്രായം അഭിനന്ദനം അര്‍ഹിക്കുന്നതാണ്.


പ്രസവത്തെ കുറിച്ചും ഒരു അമ്മയാവുന്നതും മഹത്തരമാണെന്നും നടി അതിന് അത്രമാത്രം വിലമതിക്കുന്നുണ്ടെന്നുമൊക്കെ ഇതില്‍ നിന്നും വ്യക്തമാവുകയാണ്. മുന്‍പ് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഓക്കെയുള്ള മറുപടിയായി ഇതിനെ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്. 

സാമന്തയും നാഗ ചൈതന്യയും വൈകാതെ അച്ഛനും അമ്മയും ആവും. സാമന്ത ഗര്‍ഭിണിയാവാന്‍ ഒരുങ്ങുകയാണ് എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ പലപ്പോഴായി വന്നിട്ടുണ്ട്. അന്നൊക്കെ നടിയുടെ പ്രതികരണം അറിയാന്‍ ആരാധകരും കാത്ത് നിന്നിരുന്നു. പെട്ടെന്നാണ് വേര്‍പിരിയുകയാണെന്ന വിവരം എത്തുന്നത്.


ഇതോടെ ഗര്‍ഭിണിയാവാന്‍ സാമന്ത തയ്യാറാവാത്തതാണ് നാഗ ബന്ധം അവസാനിപ്പിക്കാനുള്ള കാരണമെന്ന് പ്രചരിച്ചു. സൗന്ദര്യം കളയാനും സിനിമകളില്‍ നിന്നും മാറി നില്‍ക്കാനും നടിയ്ക്ക് സാധിക്കില്ല എന്നതാണ് അതിന് കാരണമായി ചിലര്‍ ചൂണ്ടി കാണിച്ചത്. 

എന്നാല്‍ അമ്മയാവാന്‍ സാമന്ത അതിയായി ആഗ്രഹിച്ചിരുന്നതായി ഒരു നിര്‍മാതാവ് വെളിപ്പെടുത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ചെന്നപ്പോള്‍ കരാര്‍ ഒപ്പിടാന്‍ സാധിക്കില്ലെന്നും വൈകാതെ താന്‍ ഗര്‍ഭിണിയാവുമെന്നുമൊക്കെ നടി പറഞ്ഞതായിട്ടാണ് നിര്‍മാതാവ് അന്ന് പറഞ്ഞത്.


എന്നിട്ടും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വന്നതോടെ നടി വല്ലാതെ തളര്‍ന്ന് പോയിരുന്നു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. 

Wanted to be a mother; Samantha openly said

Next TV

Related Stories
മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

May 23, 2022 03:12 PM

മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

മകളുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ച് ബോളിവുഡിലെ പ്രമുഖ നടനും ഗായകനുമായ ആദിത്യ...

Read More >>
'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

May 23, 2022 12:20 PM

'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

ജോജു ജോർജ് നായകനായി എത്തിയ മലയാള ചിത്രം 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി...

Read More >>
സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

May 23, 2022 10:44 AM

സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സുഹാനയെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ അച്ഛൻ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ...

Read More >>
മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

May 22, 2022 07:32 PM

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകൻ റായാന്റെ ഒരു വീഡിയോയാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്....

Read More >>
തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

May 22, 2022 01:10 PM

തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

ഇപ്പോഴിതാ ചിത്രത്തിലെ സുൽത്താൻ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സുൽത്താൻ ​ഗാനം...

Read More >>
'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

May 21, 2022 05:02 PM

'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

ടൊവിനോ തോമസ് ചിത്രം ഫോറൻസികിന്റെ ഹിന്ദി റീമേക്ക് റിലീസിന്. ചിത്രത്തിന്റെ ടീസർ അണിറ പ്രവർത്തകർ...

Read More >>
Top Stories