---
title: "#ShobiThilakan | 'അച്ഛൻ അന്ന് പറഞ്ഞതൊക്കെ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ശരിയായി വരുന്നു' - ഷോബി തിലകൻ "
english_title: "#Whatever #father #said #true #through #HemaCommitteereport #ShobiThilakan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229805/whatever-father-said-true-through-hemacommitteereport-shobithilakan"
published_at: "2024-08-20T20:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4accd04099_ihgh.jpg"
keywords: []
---

# #ShobiThilakan | 'അച്ഛൻ അന്ന് പറഞ്ഞതൊക്കെ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ശരിയായി വരുന്നു' - ഷോബി തിലകൻ 

> **Lead Summary:** **സി**നിമാ മേഖലയിൽ സ്ത്രീകൾ ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ തിലകൻ്റെ മകൻ ഷോബി തിലകൻ.

## Article Content

**സി**നിമാ മേഖലയിൽ സ്ത്രീകൾ ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ തിലകൻ്റെ മകൻ ഷോബി തിലകൻ.

അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടൻ തിലകൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും സത്യമായിരുന്നെന്ന് തെളിയിക്കുന്നതാണ് ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടെന്ന് ഷോബി തിലകൻ പറഞ്ഞു.

'സിനിമാ മേഖലയിൽ നടക്കുന്ന ഇത്തരം പ്രവണതയെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു.

ഇതിന് മുൻപ് കേട്ട് കേൾവി മാത്രമായിരുന്നു ഇത്തരം സംഭവങ്ങൾ. വ്യക്തിപരമായ കലാ ജീവിതത്തിൽ ഇത്രയും കാലത്തിനിടയിൽ ഇത്തരം ഒരു മാഫിയ ഉള്ളതായി അനുഭവപെട്ടിട്ടി'ല്ലെന്ന് ഷോബി തിലകൻ പറഞ്ഞു.

അച്ഛൻ അന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ശെരിയായി വന്നുവെന്ന് വേണം കരുതാൻ.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ എല്ലാം സിനിമാ മേഖലയിലെ സംഘടനകളുമായും ചർച്ച ചെയ്ത് അതിനുവേണ്ട പരിഹാരം ഗവൺമെൻ്റ് കണ്ടെത്തണമെന്നാണ് അഭിപ്രായമെന്നും ഷോബി തിലകൻ പറഞ്ഞു.

നേരത്തെ സിനിമാ പ്രവർത്തകരിൽ നിന്ന് ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് ഷോബി തിലകൻ്റെ സഹോദരി കൂടിയായ സോണിയ തിലകൻ തുറന്നു പറഞ്ഞിരുന്നു.

സിനിമയിൽ വലിയ സ്വാധീനമുള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത്. ഇയാൾ റൂമിലേക്ക് വരാനാനായി ഫോണിൽ സന്ദേശമയയ്ക്കുകയായിരുന്നു.

മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/229805/whatever-father-said-true-through-hemacommitteereport-shobithilakan)