---
title: "#anarkalimarikar | ഇയാൾ നമ്മളോ‌ട് എന്താണ് ചെയ്തതെന്ന് മനസിലാക്കാൻ സമയമെടുക്കും; രണ്ട് വർഷത്തോളം ബാധിച്ചു; അനാർക്കലി"
english_title: "#anarkalimarikar #opens #up #about #bad #experience #she #had #years #back"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229792/anarkalimarikar-opens-up-about-bad-experience-she-had-years-back"
published_at: "2024-08-20T19:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4a5770c892_anarkka.jpg"
keywords: []
---

# #anarkalimarikar | ഇയാൾ നമ്മളോ‌ട് എന്താണ് ചെയ്തതെന്ന് മനസിലാക്കാൻ സമയമെടുക്കും; രണ്ട് വർഷത്തോളം ബാധിച്ചു; അനാർക്കലി

> **Lead Summary:** **[സി**നിമാ രം​ഗത്ത് സജീവ സാന്നിധ്യമാണിപ്പോൾ അനാർക്കലി മരിക്കാർ. അടുത്തിടെ അനാർക്കലിയുടെ സിനിമകൾ തുടരെ പുറത്ത് വന്നു. ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.

## Article Content

**[സി**നിമാ രം​ഗത്ത് സജീവ സാന്നിധ്യമാണിപ്പോൾ അനാർക്കലി മരിക്കാർ. അടുത്തിടെ അനാർക്കലിയുടെ സിനിമകൾ തുടരെ പുറത്ത് വന്നു. ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.

സഹനായികയായി ചില സിനിമകളിൽ അനാർക്കലി അഭിനയിച്ചു. ഇന്ന് ശ്രദ്ധേയ നായികാ വേഷങ്ങൾ അനാർക്കലിക്ക് ലഭിക്കുന്നു. മന്ദാകിനി, ​ഗ​ഗനചാരി തുട‌ങ്ങിയ സിനിമകളാണ് അനാർക്കലിയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്.

ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് അനാർക്കലി മരിക്കാർ. നടി ലാലി പിഎം ആണ് അനാർക്കലിയുടെ അമ്മ. അമ്മയെക്കുറിച്ച് അനാർക്കലി സംസാരിച്ചു.

ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഉമ്മ എല്ലാത്തിനെയും കുറിച്ച് അറിവുള്ള ആളാണ്. ഞാനൊരിക്കലും ഉമ്മ വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല. എന്തെങ്കിലും വായിച്ച് കൊണ്ടിരിക്കും.

വീട്ടമ്മയായിരുന്നു. ഇടയ്ക്ക് ഇന്റീരിയർ ഡ‍ിസൈനിം​ഗ് പഠിക്കാൻ പോയി.ഒന്നും പഠിക്കാതെയാണ് പുള്ളിക്കാരി ഞങ്ങളുടെ വീ‌ട് ഡിസൈൻ ചെയ്യുന്നത്. ഒരു പ്രായം വരെ എന്റെ എല്ലാ ഡ്രസുകളും ഉമ്മ തന്നെയാണ് തയ്ച്ച് കൊണ്ടിരുന്നത്.

ഇപ്പോൾ തന്നെ ഉമ്മ അഭിനയം പഠിക്കാൻ പോകണം, നാടകം ചെയ്യണം എന്നൊക്കെ പറയും. വളർന്നപ്പോൾ പോലും അവസാനം എന്റെ എല്ലാ സംശയങ്ങളും ഉമ്മയോടാണ് ചോദിക്കുന്നത്. പുള്ളിക്കാരിക്ക് എല്ലാം അറിയാം.

എല്ലാ തരം പുസ്തകങ്ങളും വായിച്ച് അതേക്കുറിച്ച് എഴുതും. ഉമ്മയിൽ നിന്നും എനിക്ക് കിട്ടിയ ​ഗുണം എന്നത് എല്ലാത്തിനോടും ഓപ്പൺ മൈൻഡ് ഉണ്ടാകും. വേറെ ജെൻഡറുകളുണ്ടെന്നും അവരെ ഒപ്പം നിർത്തണമെന്നും പഠിപ്പിച്ച് തരുന്നത് ഉമ്മയാണ്.

ഒരാളെയും ഒരു കാര്യത്തിലും ഞാൻ ജ‍ഡ്ജ് ചെയ്യാറില്ല. ഒരാൾ വന്ന് ജാഡയോടെ പെരുമാറിയാൽ അവരങ്ങനെ പെരുമാറുന്നതിന് പിന്നിൽ കാരണമുണ്ടാകുമെന്നാണ് താൻ കരുതാറെന്നും അനാർക്കലി മരിക്കാർ വ്യക്തമാക്കി.ചെറുപ്രായത്തിൽ താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിനെക്കുറിച്ചും അനാർക്കലി സംസാരിച്ചു.

ആ സംഭവം നടന്നപ്പോൾ ഉമ്മയോട് പറഞ്ഞിരുന്നില്ല. കുറച്ച് അടുത്ത ആളായിരുന്നു. പിന്നെ എനിക്കും ഭയങ്കര ഇഷ്ടമുള്ളയാളായിരുന്നു ഇത് നടക്കുന്നുണ്ടോ എന്ന് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ.

നല്ല സ്പർശനവും മോശം സ്പർശനവും മനസിലാകാത്ത പ്രശ്നമുണ്ടായിരുന്നു. മോശം സ്പർശനമാണെന്ന് മനസിലായപ്പോൾ ആരോടും പറയാൻ പറ്റാത്ത മാനസികാവസ്ഥയിൽ ആയിരുന്നു.

ഇതേക്കുറിച്ച് ആലോചിക്കാതിരിക്കുക എന്ന ഉദ്ദേശ്യമായിരുന്നു പിന്നെയെനിക്ക്. ഒന്ന് രണ്ട് വർഷത്തേക്ക് എന്നെ കാര്യമായി അത് ബാധിച്ചിരുന്നു.

ഇനി അത് തന്നെ ബാധിക്കരുതെന്ന് ചിന്തിച്ച സമയത്താണ് ജോഷ് ടോക്സ് വരുന്നതും അതിൽ ഇക്കാര്യം സംസാരിക്കുന്നതുമെന്ന് അനാർക്കലി വ്യക്തമാക്കി.

ഇയാൾ നമ്മളോ‌ട് എന്താണ് ചെയ്തതെന്ന് മനസിലാക്കാനും പ്രോസസ് ചെയ്യാനും നല്ല സമയം വേണമെന്നും അനാർക്കലി ചൂണ്ടിക്കാട്ടി. അതേസമയം മീ‌ടൂ ആരോപണം ദുരുപയോ​ഗം ചെയ്യുന്നവർ ഉണ്ടോ എന്നറിയില്ലെന്നും അനാർക്കലി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/229792/anarkalimarikar-opens-up-about-bad-experience-she-had-years-back)