---
title: "#KunchackoBoban | ഒടിടിയില്‍ കുഞ്ചാക്കോ ബോബന്റെ ചിരി ചിത്രം എത്തി, ക്ലിക്കാകുമോ?"
english_title: "#KunchackoBobans #smiley #picture  #arrived #OTT# clicked"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229773/kunchackobobans-smiley-picture-arrived-ott-clicked"
published_at: "2024-08-20T18:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4917a62e04_Untitled-1_copy.jpg"
keywords: []
---

# #KunchackoBoban | ഒടിടിയില്‍ കുഞ്ചാക്കോ ബോബന്റെ ചിരി ചിത്രം എത്തി, ക്ലിക്കാകുമോ?

> **Lead Summary:** **[കുഞ്ചാ**ക്കോ ബോബൻ നായകനായി വന്ന ചിത്രമാണ് ഗര്‍ര്‍ര്‍. ചിരിക്ക് പ്രധാന്യം നല്‍കിയ ഒരു ചിത്രമായിരുന്നു ഗര്‍ര്‍ര്‍. ഗര്‍ര്‍ര്‍ന് റിലീസിന് കേരളത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

## Article Content

**[കുഞ്ചാ**ക്കോ ബോബൻ നായകനായി വന്ന ചിത്രമാണ് ഗര്‍ര്‍ര്‍. ചിരിക്ക് പ്രധാന്യം നല്‍കിയ ഒരു ചിത്രമായിരുന്നു ഗര്‍ര്‍ര്‍. ഗര്‍ര്‍ര്‍ന് റിലീസിന് കേരളത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പിന്നീട് കുതിപ്പ് നിലനിര്‍ത്താനാകാത്ത ചിത്രം ഒടിടിടിയില്‍ പ്രദര്‍ശനത്തിയപ്പോള്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.സുരാജ് വെഞ്ഞാറമൂടും വേഷമിട്ട ഗര്‍ര്‍രര്‍ ഒടിടിയില്‍ ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. ജയ്‌ കെയും പ്രവീണ്‍ എസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. ഷാജി നടേശനും നടന്‍ ആര്യയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍ എന്ന പ്രത്യേകതയുമുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മിഥുൻ എബ്രഹാമുമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവുമുണ്ട്. കുഞ്ചാക്കോ ബോബന്റെ ഗര്‍‍ര്‍ര്‍ന്റെ പശ്ചാത്തല സംഗീതവും ഡോൺ വിൻസെന്റാണ്.

ഡോണ്‍ വിൻസെന്റിനൊപ്പം കൈലാസ് മേനോനും സംഗീതം നിര്‍വഹിക്കുമ്പോള്‍ ടോണി ടാര്‍സും പങ്കാളിയാകുന്നു. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് എഗ് വൈറ്റ് ആണ്.

കല രഖില്‍ നിര്‍വഹിച്ചിരിക്കുന്ന ഗര്‍ര്‍ര്‍ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷബീര്‍ മലവട്ടത്ത്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, സിങ്ക് സൗണ്ട്& സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, അഡീഷണൽ ഡയലോഗുകൾ ആര്‍ജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, വരികൾ വൈശാഖ് സുഗുണൻ, ഡിസൈൻ ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആര്‍ഒ ആതിര ദിൽജിത്ത് എന്നിവരുമാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ന്റെ മറ്റ് പ്രവര്‍ത്തകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/229773/kunchackobobans-smiley-picture-arrived-ott-clicked)