---
title: "#viral | പാമ്പിനെ വീട്ടിൽ നിന്ന് പിടികൂടി, പിന്നാലെ അഭ്യാസപ്രകടനവുമായി യുവതി; വൈറലായി വീഡിയോ"
english_title: "#young #woman #caught #snake #house #followed #exercise #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229756/young-woman-caught-snake-house-followed-exercise-video-viral"
published_at: "2024-08-20T16:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c477c605010_YYY.jpg"
keywords: []
---

# #viral | പാമ്പിനെ വീട്ടിൽ നിന്ന് പിടികൂടി, പിന്നാലെ അഭ്യാസപ്രകടനവുമായി യുവതി; വൈറലായി വീഡിയോ

> **Lead Summary:** **പാ**മ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും നമ്മൾ കാണാറുണ്ട്.

## Article Content

**പാ**മ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും നമ്മൾ കാണാറുണ്ട്.

പേടിപ്പെടുത്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീടിനകത്ത് നിന്ന് കൂറ്റൻ പാമ്പിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണ് എന്നതിൽ വ്യക്തതയില്ല. സാരി ധരിച്ചെത്തിയ യുവതിയാണ് വീടിനകത്ത് നിന്ന് പാമ്പിനെ പിടികൂടിയത്.

സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ, വെറുംകൈ കൊണ്ടാണ് യുവതി ചേര പാമ്പിനെ പിടികൂടിയത്.

തുടർന്ന് പുറത്തേയ്ക്ക് കൊണ്ടുവന്ന യുവതി പാമ്പിനെ കൈയിലെടുത്ത് അഭ്യാസ പ്രകടനം നടത്തുന്നതും വിഡിയോയിൽ വ്യക്തമാണ്.

ഒടുവിൽ ആളൊഴിഞ്ഞ സ്ഥലത്ത് പാമ്പിനെ തുറന്നുവിടുന്നിടത്താണ് ദൃശ്യങ്ങൾ അവസാനിക്കുന്നത്.

ചിലർ യുവതിയുടെ ധൈര്യത്തെ പുകഴ്ത്തിയപ്പോൾ മറ്റു ചിലർ ഇത്തരത്തിൽ പാമ്പിനെ കൈകാര്യം ചെയ്യുന്നത് അപകടകരമാണ് എന്ന തരത്തിൽ വിമർശനവും ഉന്നയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/229756/young-woman-caught-snake-house-followed-exercise-video-viral)