---
title: "#Tilakansdaughter' |  പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, വെളിപ്പെടുത്തലുമായി തിലകന്‍റെ മകൾ; 'പേര് വെളിപ്പെടുത്തും, ഉചിത സമയത്ത്'"
english_title: "#Tilakans #daughter  #bad #experience #from  #leading #actor #revelations #Name #will  #revealed  #due #course'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229753/tilakans-daughter-bad-experience-from-leading-actor-revelations-name-will-revealed-due-course"
published_at: "2024-08-20T16:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c476353428c_Untitled-4.jpg"
keywords: []
---

# #Tilakansdaughter' |  പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, വെളിപ്പെടുത്തലുമായി തിലകന്‍റെ മകൾ; 'പേര് വെളിപ്പെടുത്തും, ഉചിത സമയത്ത്'

> **Lead Summary:** **തിരുവനന്തപുരം:[**ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്.

## Article Content

**തിരുവനന്തപുരം:[**ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്.

സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്നും സോണിയ തിലകൻ വെളിപ്പെടുത്തു. ഇയാൾ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു.

മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് വിളിച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ വെളിപ്പെടുത്തി.

ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ വിവരിച്ചു. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി.

അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും തന്‍റെ അനുഭവവും അതാണെന്നും സോണിയ വിവരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/229753/tilakans-daughter-bad-experience-from-leading-actor-revelations-name-will-revealed-due-course)