---
title: "#malavikasreenath | ഡ്രസിം​ഗ് റൂമിൽ വെച്ച് അയാൾ കടന്ന് പിടിച്ചു; മനസ് വെച്ചാൽ അത് ചെയ്തു തരാമെന്ന്  പറഞ്ഞു -മാളവിക"
english_title: "#an #old #video #malavikasreenath #opens #up #about #malayalam #movie #industry #goes #viral #again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229715/an-old-video-malavikasreenath-opens-up-about-malayalam-movie-industry-goes-viral-again"
published_at: "2024-08-20T14:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c455363168c_malavika.jpg"
keywords: []
---

# #malavikasreenath | ഡ്രസിം​ഗ് റൂമിൽ വെച്ച് അയാൾ കടന്ന് പിടിച്ചു; മനസ് വെച്ചാൽ അത് ചെയ്തു തരാമെന്ന്  പറഞ്ഞു -മാളവിക

> **Lead Summary:** **ഹേമ **കമ്മിറ്റി റിപ്പോർട്ടിലൂടെ മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്. സ്ത്രീകളോട് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്നും വഴങ്ങിയില്ലെങ്കിൽ അവസരങ്ങൾ നഷ്ടപ്പെടുന്നെന്നും റിപ്പോർട്ടിൽ തുറന്ന് പറയുന്നുണ്ട്. നടിമാർ താമസിക്കുന്ന മുറിയുടെ കതകിൽ ത‌ട്ടുക, റീ ടേക്കുകൾ ചെയ്യിക്കുക തു‌ടങ്ങിയ ശല്യങ്ങളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സിനിമാ രം​ഗത്ത് കാസ്റ്റിം​ഗ് കൗച്ചുണ്ടെന്ന് നേരത്തെ നിരവധി ന‌ടിമാർ തുറന്ന് പറഞ്ഞതാണ്. 

## Article Content

**ഹേമ **കമ്മിറ്റി റിപ്പോർട്ടിലൂടെ മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്. സ്ത്രീകളോട് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്നും വഴങ്ങിയില്ലെങ്കിൽ അവസരങ്ങൾ നഷ്ടപ്പെടുന്നെന്നും റിപ്പോർട്ടിൽ തുറന്ന് പറയുന്നുണ്ട്. നടിമാർ താമസിക്കുന്ന മുറിയുടെ കതകിൽ ത‌ട്ടുക, റീ ടേക്കുകൾ ചെയ്യിക്കുക തു‌ടങ്ങിയ ശല്യങ്ങളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സിനിമാ രം​ഗത്ത് കാസ്റ്റിം​ഗ് കൗച്ചുണ്ടെന്ന് നേരത്തെ നിരവധി ന‌ടിമാർ തുറന്ന് പറഞ്ഞതാണ്. 

സിനിമാ ലോകത്തെ ഇരുണ്ട വശം മറ നീക്കി പുറത്ത് വന്നിരിക്കെ നടി മാളവിക ശ്രീനാഥ് നടത്തിയ തുറന്ന് പറച്ചിൽ വീണ്ടും ശ്രദ്ധ നേ‌ടുകയാണ്. തനിക്ക് നേരെ കാസ്റ്റിം​ഗ് കൗച്ച് സമീപനം ഉണ്ടായിട്ടുണ്ടെന്ന് മാളവിക ശ്രീനാഥ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കാസ്റ്റിം​ഗ് കൗച്ച് ഉണ്ട്. ഞാനതിന് ഇരയാണെന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ ഇൻഡസ്ട്രിയിൽ ഒരു സ്പേസുള്ളത് കൊണ്ട് ധൈര്യമായി പറയാം. 

സിനിമാ ലോകത്തെ ഇരുണ്ട വശം മറ നീക്കി പുറത്ത് വന്നിരിക്കെ നടി മാളവിക ശ്രീനാഥ് നടത്തിയ തുറന്ന് പറച്ചിൽ വീണ്ടും ശ്രദ്ധ നേ‌ടുകയാണ്. തനിക്ക് നേരെ കാസ്റ്റിം​ഗ് കൗച്ച് സമീപനം ഉണ്ടായിട്ടുണ്ടെന്ന് മാളവിക ശ്രീനാഥ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കാസ്റ്റിം​ഗ് കൗച്ച് ഉണ്ട്. ഞാനതിന് ഇരയാണെന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ ഇൻഡസ്ട്രിയിൽ ഒരു സ്പേസുള്ളത് കൊണ്ട് ധൈര്യമായി പറയാം. 

അര മണിക്കൂറോളം ഇയാളെന്ന ഓഡിഷൻ ചെയ്യിക്കുന്നുണ്ട്. പുറത്ത് അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. കുറേ ഷൂട്ട് ചെയ്തപ്പോൾ മാളവിക, മുടി കുറച്ച് പാറിയിട്ടുണ്ട്. ഡ്രസിം​ഗ് റൂമിൽ പോയി ശരിയാക്കി വരൂയെന്ന് അയാൾ പറഞ്ഞു.

ഡ്രസിം​ഗ് റൂമിൽ പോയി ഞാൻ ഹെയർ ശരിയാക്കവെ ഇയാൾ പെട്ടെന്ന് എന്നെ വന്ന് പിറകിലൂടെ പിടിച്ചു. നല്ല പൊക്കവും തടിയുമുള്ള ആളാണ്. ചില സമയത്ത് നമ്മൾക്ക് പ്രതികരിക്കാൻ പറ്റില്ല. വിറങ്ങലിച്ച് പോകും. ഒരു കെെ കൊണ്ട് അയാളെ തട്ടി മാറ്റാൻ നോക്കുന്നുണ്ട്. പറ്റുന്നില്ല. 

ഇപ്പോൾ ഒന്ന് മനസ് വെച്ച് കഴിഞ്ഞാൽ മാളവികയെ ഇനി ആളുകൾ കാണുക മഞ്ജു വാര്യരുടെ മകളായിട്ടായിരിക്കും. അമ്മയും അനിയത്തിയും പുറത്ത് നിന്നോട്ടെ പത്ത് മിനുട്ട് മാളവിക ഒന്നിവിടെ നിന്നാൽ മതിയെന്ന് അയാൾ പറഞ്ഞു.

ഞാൻ കരയാനും വിറയ്ക്കാനും തുടങ്ങി. ആളുടെ കൈയിൽ ക്യാമറയുണ്ടായിരുന്നു. അത് തട്ടി താഴെയിടാൻ നോക്കി. അയാൾ ക്യാമറ പിടിക്കാൻ നോക്കിയ ​ഗ്യാപ്പിൽ ഞാൻ ഒന്നും നോക്കാതെ ​ഗ്ലാസ് വിൻഡോ തുറന്ന് പുറത്തോട്ട് ഓടി. അമ്മയ്ക്കും അനിയത്തിക്കും എന്താണെന്ന് മനസിലായില്ല.

താൻ പുറത്തേക്ക് ഓടി ഒരു ബസിൽ കയറി. അമ്മയും അനിയത്തിയും ഈ ബസിൽ കയറി. താൻ അന്ന് പൊട്ടിക്കരയുകയായിരുന്നെന്നും മാളവിക ശ്രീനാഥ് ഓർത്തു. ഇത് പോലെ രണ്ടും മൂന്നും അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്നും മാളവിക വ്യക്തമാക്കി. മഞ്ജു വാര്യരുടെ സിനിമയിലെ ആളുകളല്ല തന്നെ വിളിച്ചതെന്നുറപ്പാണെന്നും മാളവിക പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/229715/an-old-video-malavikasreenath-opens-up-about-malayalam-movie-industry-goes-viral-again)