#Vinayan | ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നത് മന്ത്രി ഉൾപ്പെടുന്ന പവർ ഗ്രൂപ്പ് കാരണം - വിനയൻ

#Vinayan | ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നത് മന്ത്രി ഉൾപ്പെടുന്ന പവർ ഗ്രൂപ്പ് കാരണം - വിനയൻ
2024-08-20T13:39:00 | By VIPIN P V

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് കാലതാമസമുണ്ടാകാൻ കാരണം മന്ത്രി ഉൾപ്പെടുന്ന 15 അംഗ പവർ ഗ്രൂപ്പെന്ന് സംവിധായകൻ വിനയൻ.

ഈ റിപ്പോര്‍ട്ടിനെ ഗൗരവത്തോടെ എടുത്തില്ലെങ്കില്‍ അത് സിനിമ മേഖലയെ പിന്നോട്ട് നയിക്കുമെന്ന് വിനയന്‍ പ്രതികരിച്ചു. മലയാള സിനിമയിൽ ഈ റിപ്പോർട്ട് കൊണ്ട് അതിക്രമങ്ങൾ കാണിക്കുന്നവരുടെ ബലം കുറയും എന്ന് അദ്ദേഹം പറഞ്ഞു.

സിനിമയിലെ മാഫിയ പീഡനം ഏറ്റു വാങ്ങിയ ആളാണ് ഞാൻ . മാക്ടയെ തകർത്തത് ഒരു നടൻ ആണെന്ന് റിപ്പോർട്ടിൽ കണ്ടു.

യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താന്‍ ചിലരുടെ കണ്ണിലെ കരടായി. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് ഇപ്പോള്‍ പവര്‍ ഗ്യാങ്ങായി ഇരിക്കുന്നത് എന്നതാണ് ഖേദകരം.

തരങ്ങൾക്കൊപ്പം അല്ല, തൊഴിലാളികൾക്കും ന്യായതിനും വേണ്ടിയാണ് എന്നും നിന്നിട്ടുള്ളത്. അത്തരത്തിലുള്ള ഒരു സംഘടനയാണ് അവർ തകർത്തത്.

റിപ്പോര്‍ട്ടില്‍ പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് കാരണം. സര്‍ക്കാര്‍ സിനിമ കോണ്‍ക്ലേവ് നടത്തും എന്ന് പറഞ്ഞത് നല്ല കാര്യമാണ്.

പക്ഷെ മുന്നിൽ നിൽക്കുന്നത് പതിനഞ്ച് അംഗ പവര്‍ ഗ്രൂപ്പ് ആണെങ്കിൽ കാര്യമില്ല. അങ്ങനെ ആണെങ്കിൽ പ്രതിഷേധിക്കും ഹേമ കമ്മിറ്റി പറഞ്ഞ റിപ്പോർട്ടിന് മേല്‍ ചർച്ചയും നടപടിയും വേണം.

സിനിമയിലെ സംഘടനകൾ ശക്തമായ നിലപാട് എടുക്കണം. മലയാള സിനിമ മേഖല തകരാന്‍ വിടരുതെന്നും വിനയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും വിനയന്‍ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോര്‍ട്ടില്‍ മലയാള സിനിമ ലോകത്തെ ഞെട്ടിച്ച വിവരങ്ങളാണ് പുറത്തുവന്നത്.

Content Highlight: #Hemacommitteereport #not #released #powergroup #included #minister #Vinayan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup