#azeesnedumangad | 'അസീസേ നീ എന്നാടാ മിണ്ടാത്തെ...' സുധിയുടെ ശബ്ദം കേട്ടതോടെ വിങ്ങിപ്പൊട്ടി അസീസ്, ആ കണ്ണുനീരാണ് ഫ്രണ്ട്ഷിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണം'

#azeesnedumangad | 'അസീസേ നീ എന്നാടാ മിണ്ടാത്തെ...' സുധിയുടെ ശബ്ദം കേട്ടതോടെ വിങ്ങിപ്പൊട്ടി അസീസ്, ആ കണ്ണുനീരാണ് ഫ്രണ്ട്ഷിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണം'
2024-08-20T11:36:00 | By Athira V

കൊല്ലം സുധിയുടെ വേർപാട് സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോഴും മലയാളികളുടെ എല്ലാം മനസിൽ ഒരു വേദനയായി ആ കലാകാരൻ അവശേഷിക്കുന്നു. സ്റ്റാർ മാജിക്ക് അടക്കമുള്ള ടെലിവിഷൻ ഷോകളിലൂടെ എപ്പോഴും കണ്ടുകൊണ്ടിരുന്ന മുഖമായതുകൊണ്ടാണ് നടന്റെ പെട്ടന്നുള്ള മരണം ഉൾക്കൊള്ളാൻ പ്രേക്ഷകർക്കും കഴിയാതെ പോയത്. നടൻ ജ​ഗദീഷിനെ അനുകരിച്ചാണ് സുധി മിനിസ്ക്രീനിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സ്റ്റാർ മാജിക്ക് ഷോയുടെ തുടക്കം മുതൽ സുധിയും ഭാ​ഗമായിരുന്നു.

അതിനുശേഷമാണ് സിനിമകളിൽ നടന് അവസരം ലഭിച്ച് തുടങ്ങിയതും. മിനിസ്ക്രീനിലേക്കും സിനിമയിലേക്കും വന്നശേഷം സുധിക്ക് ലഭിച്ച അടുത്ത സൗഹൃദങ്ങളിൽ ഒന്നായിരുന്നു നടനും മിമിക്രി കലാകാരനുമെല്ലാമായ അസീസ് നെടുമങ്ങാട്. കോമഡി ഷോകളും സ്റ്റാർ മാജിക്കും തന്നെയാണ് അസീസിനും സിനിമയിലേക്കുള്ള വഴി തുറന്നത്. 

കണ്ണൂർ സ്ക്വാഡിന്റെ വിജയത്തിനുശേഷം സിനിമയിൽ തിരക്കുള്ള താരമാണ് അസീസ്. നല്ല അവസരങ്ങൾ കിട്ടിയാൽ മികച്ച കഥപാത്രങ്ങൾ അസീസ് വഴി പ്രേക്ഷകർക്ക് ലഭിക്കുമെന്നാണ് സിനിമാപ്രേമികളും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ അസീസിന്റെ ഒരു വീഡിയോയാണ് വൈറലാകുന്നത്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഇത് ഐറ്റം വേറെയെന്ന ഷോയിൽ കഴിഞ്ഞ ദിവസങ്ങളിൽ അതിഥിയായി എത്തിയത് അസീസായിരുന്നു. 

നടൻ കൂടിയായ ജീവ ജോസഫ് അവതാരകനായ ഷോയിൽ അസീസിന് പുറമെ മത്സരാർത്ഥികൾക്കുള്ള മെന്റേഴ്സായുള്ളത് നടന്മാരായ നസീർ സംക്രാന്തിയും പ്രജോദ് കലാഭവനുമാണ്. കഴിഞ്ഞ ദിവസം ഷോയിൽ‌ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികളിൽ ഒരാൾ അനുകരിച്ചത് കൊല്ലം സുധിയുടെ ശബ്ദമായിരുന്നു. 

കൊല്ലം സുധി അഭിനയിച്ച സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്ത അതേ കലാകാരനാണ് ഇത് ഐറ്റം വേറെയെന്ന ഷോയിൽ സുധിയുടെ ശബ്ദം അനുകരിച്ചത്. സുധി ഫോൺ വിളിച്ചാൽ എങ്ങനെ സംസാരിക്കും എന്നതാണ് ആ കലാകാരൻ വേദിയിൽ അനുകരിച്ച് കാണിച്ചത്. ആദ്യം പ്രജോദിനോട് സുധി സംസാരിക്കുന്നുവെന്ന രീതിയിൽ തുടങ്ങി പിന്നീട് അസീസിനോട് സുധി സുഖവിവരങ്ങൾ അന്വേഷിക്കുന്ന രീതിയിലാണ് പെർഫോം ചെയ്തത്. 

അസീസേ നീ എന്നാടാ മിണ്ടാത്തെ നിനക്ക് ജാഡയാണോയെന്ന് സുധിയുടെ ശബ്ദത്തിൽ കേട്ടതോടെ അസീസ് അതുവരെ അടക്കിവെച്ചിരുന്ന സങ്കടം അണപ്പൊട്ടിയൊഴുകി. സുധിയുടെ ശബ്ദത്തിൽ അസീസേ എന്നുള്ള വിളി കേട്ടതും മറുപടി പറയാൻ കഴിയാതെ അസീസിന്റെ കണ്ണുകൾ നിറഞ്ഞു വാക്കുകൾ ഇടറി. പ്രചോദ് അടക്കമുള്ളവർ അസീസിനെ സമാധാനിപ്പിച്ചുവെങ്കിലും അടിപൊളി എന്ന് മാത്രം ആ പ്രകടനത്തെ വിലയിരുത്തി പറഞ്ഞ് താരം അവസാനിപ്പിച്ചു. 

സുധിയും അസീസും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം എത്രത്തോളമുണ്ടായിരുന്നുവെന്നത് അസീസിന്റെ നിറഞ്ഞ കണ്ണുകളിൽ നിന്നും വ്യക്തമായിരുന്നുവെന്നാണ് വീഡിയോ വൈറലായതോടെ ആരാധകരെല്ലാം കുറിക്കുന്നത്. അതേസമയം സുധിയെ അവസാനമായി ഒന്ന് കാണാൻ കഴിയാതെ പോയതിന്റെ സങ്കടം അസീസിനുണ്ടാകുമെന്നും ആരാധകർ കുറിക്കുന്നു. അസിസീക്ക നിങ്ങളാണ് മനുഷ്യൻ.... അല്ലെങ്കിൽ മനുഷ്യനെ തിരിച്ചറിയുന്നവൻ. 

അവിടെ എല്ലാരും കൈ കൊട്ടി ചിരിച്ചപ്പോൾ നിങ്ങളിൽ നിന്ന് വന്ന ആ കണ്ണുനീരാണ് ഏറ്റവും വലിയ ഫ്രണ്ട്ഷിപ്പ്, അസീസിക്ക കരഞ്ഞപ്പോൾ തങ്ങളുടേയും കണ്ണ് നിറഞ്ഞുവെന്നും ചിലർ‌ കുറിച്ചു. അതേസമയം കൊല്ലം സുധിയുടെ കുടുംബത്തിനായി ഒരുങ്ങുന്ന വീടിന്റെ അവസാന മിനുക്ക് പണികൾ പുരോ​ഗമിക്കുകയാണ്. 

കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയാണ് കൊല്ലം സുധിക്ക് വീടൊരുക്കുന്നത്. വീട് എന്ന സ്വപ്നം ബാക്കിവെച്ചായിരുന്നു കൊല്ലം സുധി വിടപറഞ്ഞത്. സുധിയുടെ സ്മരണയ്ക്കായി നിർമിച്ച വീടിന് സുധിയുടെ നിലയം എന്നർഥംവരുന്ന സുധിലയം എന്നാണ് പേരിട്ടിരിക്കുന്നത്. സ്വന്തമായി ഒരു വീട് തനിക്ക് എത്രത്തോളം വലിയ സ്വപ്നമാണെന്ന് കുറച്ചുവർഷങ്ങൾക്ക് മുമ്പ് സുധി വീടിന്റെ ഓർമകൾ പങ്കുവെച്ചപ്പോൾ പറഞ്ഞിരുന്നു. 

Content Highlight: #azeesnedumangad #burst #into #tears #when #he #heard #kollam #sudhi #voice #video #viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup