---
title: "#tanimalayali | വീഡിയോ ചെയ്യുന്നതിൻ്റെ പേരിൽ വിവാഹം മുടങ്ങി; വിവാഹത്തിനു മുന്നേ ഡെയ്റ്റിം​ഗ് -തനി മലയാളി"
english_title: "#tanimalayali #fame #aiswaryanath #says #her #marriage #proposals #failed #due #active #socialmedia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229649/tanimalayali-fame-aiswaryanath-says-her-marriage-proposals-failed-due-active-socialmedia"
published_at: "2024-08-20T11:06:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c42f0fca42c_tanimalayali.jpg"
keywords: []
---

# #tanimalayali | വീഡിയോ ചെയ്യുന്നതിൻ്റെ പേരിൽ വിവാഹം മുടങ്ങി; വിവാഹത്തിനു മുന്നേ ഡെയ്റ്റിം​ഗ് -തനി മലയാളി

> **Lead Summary:** **സോ**ഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ അക്കൗണ്ടാണ് തനി മലയാളി. ഐശ്വര്യയും വിഷ്ണുവും മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളാണ്. കഴിഞ്ഞ കുറേ നാളുകളായി ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും ഷോട്ട്സും, വീഡിയോസും ചെയ്യുന്ന ഐശ്വര്യയുടെ എല്ലാ ദിവസത്തെയും ദിനചര്യകളും പ്രേക്ഷകർക്ക് എല്ലാവർക്കും അറിയാം. 

## Article Content

**സോ**ഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ അക്കൗണ്ടാണ് തനി മലയാളി. ഐശ്വര്യയും വിഷ്ണുവും മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളാണ്. കഴിഞ്ഞ കുറേ നാളുകളായി ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും ഷോട്ട്സും, വീഡിയോസും ചെയ്യുന്ന ഐശ്വര്യയുടെ എല്ലാ ദിവസത്തെയും ദിനചര്യകളും പ്രേക്ഷകർക്ക് എല്ലാവർക്കും അറിയാം. 

ഇത്രയും വെറൈറ്റി ഭക്ഷണങ്ങൾ ഉണ്ടാക്കി ആളുകളെ ഒരു ഹെൽത്തി ലൈഫ്സ്റ്റൈലിലേക്ക് ആകർഷിക്കുന്ന കപ്പിൾ വേറെ ഉണ്ടോ എന്നു തോന്നിപ്പോകും. ചില ജിം ട്രെയിനേഴ്സ് നിർദ്ദേശിക്കുന്നതിനേക്കാളും വളരെ ലളിതമായി ഡയറ്റ് ഫുഡുകൾ ഐശ്വര്യ തൻ്റെ വീഡിയോസിലൂടെ പറയാറുണ്ട്. തനി മലയാളിയുടെ വിശേഷങ്ങളുമായി ഐശ്വര്യ ബിഹൈൻ്റ് വുഡ്സ് ചാനലിലൂടെ സംസാരിക്കുന്നു.

> "ഞാൻ എഞ്ചിനീയറിം​ഗ് കഴിഞ്ഞതിനു ശേഷം ബൈജൂസ് ആപ്പിൽ വർക്ക് ചെയ്യുകയായിരുന്നു. ഏകദേശം 10 മാസത്തോളം അവിടെ വർക്ക് ചെയ്തു. പിന്നീട് അവിടെ തുടരാൻ സാധിക്കാത്തതിനാൽ അവിടുന്ന് ഇറങ്ങി തിരിച്ച് വീട്ടിലേക്ക് വന്നു. വീട്ടിൽ എല്ലാവരും ജോലി ചെയ്യുന്നവരാണ്. ഞാൻ ജോലി ഇല്ലാതെ ഒരു മുറിയിൽ അടച്ച് ഇരിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ജോലിക്കു പോവുക അല്ലെങ്കിൽ വിവാഹം ചെയ്യുക എന്നീ ഓപ്ഷനുകളായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്.

> അതിനിടെ ഒന്ന് രണ്ട് പ്രണയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വ‍ി‍ജയമായില്ല. ജോലിക്കു പോയ സമയത്ത് വാങ്ങിയ ഒരു ഫോണിലായിരുന്നു തുടക്കത്തിൽ വീഡിയോസ് ചെയ്ത് തുടങ്ങിയത്. വീട്ടിൽ നിന്ന് യാതൊരു വിധ സപ്പോർട്ടും ഉണ്ടായിരുന്നില്ല. യൂട്യൂബിനെ കുറിച്ച് ആർക്കും അത്ര ധാരണ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അതിനാൽ വീട്ടിൽ നിന്ന് പല തവണയായി വീഡിയോസ് ചെയ്യുന്നത് അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. വീഡിയോസ് ചെയ്യുന്നതിൻ്റെ പേരിൽ എൻ്റെ പല വിവാഹ ആലോചനകളും മുടങ്ങിയിട്ടുണ്ട്." 

പലരും കരുതിക്കാണും ഐശ്വര്യയും വിഷ്ണുവും തമ്മിൽ പ്രണയ വിവാഹമായിരുന്നെന്ന്. എന്നാൽ അത് പക്കാ അറെയ്ഞ്ച്ഡ് മാരേജാണ്. വിവാഹത്തിനു മുന്നേ കുറച്ച് മാസങ്ങൾ ഇരുവരും ഡെയ്റ്റിം​ഗ് ചെയ്തിട്ടുണ്ടെന്ന് ഐശ്വര്യ മുൻപൊരിക്കൽ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വിവാഹത്തിനു ശേഷം എല്ലാതരം സപ്പോർട്ടും ചെയ്തത് ലൈഫ് പാർട്നർ വിഷ്ണു തന്നെയാണ്. 

> "വീട്ടിൽ നിന്ന് വീഡിയോസ് ചെയ്യാൻ നിരവധി പരിമിതികൾ ഉണ്ടായിട്ടുണ്ട്. വീട്ടിലെ സൗകര്യങ്ങൾക്കനുസരിച്ചാണ് ഓരോ വീഡിയോയും ചെയ്തു കൊണ്ടിരുന്നത്. പലപ്പോഴും അച്ഛനും അമ്മക്കും പരിചയമുള്ള അധ്യാപകരെല്ലാം എൻ്റെ വീഡിയോസ് കണ്ടു എന്ന് പറയുമ്പോൾ വീട്ടുകാർക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട്. വീട്ടുകാർ പുറത്ത് പോകുമ്പോൾ വീടിൻ്റെ പുറത്ത് നിന്ന് വീഡിയോസ് എടുക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാരും അറിയാൻ തുടങ്ങി. 

> ഇങ്ങനെ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. ആംസ്റ്റർഡാമിൽ ചെന്നപ്പോഴാണ് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നത്. ഇതുവരെ ഉണ്ടായിരുന്ന രീതികളിൽ നിന്ന് വിഭിന്നമായി ഒരു പ്രത്യേക ശൈലിയിൽ വീഡിയോകൾ ചെയ്യാൻ സാധിച്ചു." ഐശ്വര്യ പറയുന്നു. നിരവധി ഹെൽത്തി ഫുഡ് റെസിപ്പീസ് ഐശ്വര്യ പരിചയപ്പെടുത്താറുണ്ട്. അവയെല്ലാം ഒരു ഡയറ്റീഷ്യനെ കൺസൾട്ട് ചെയ്തിട്ട് ഐശ്വര്യ തന്നെ പരീക്ഷിച്ച് വിജയിച്ചതിനൊടുവിലാണ് ഇതെല്ലാം വീഡിയോസായി ചെയ്യുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/229649/tanimalayali-fame-aiswaryanath-says-her-marriage-proposals-failed-due-active-socialmedia)