---
title: "#NithyaMenon | ദേശീയ അവാര്‍ഡ് നേട്ടത്തിന് ശേഷം നിത്യ മേനന്റെ പുതിയ ചിത്രം വിജയ് സേതുപതിക്കൊപ്പം"
english_title: "#NithyaMenons #new #film  #VijaySethupathi #after #winning #National #Award"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229641/nithyamenons-new-film-vijaysethupathi-after-winning-national-award"
published_at: "2024-08-20T10:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c427e5daefc_Untitled-1_copy.jpg"
keywords: []
---

# #NithyaMenon | ദേശീയ അവാര്‍ഡ് നേട്ടത്തിന് ശേഷം നിത്യ മേനന്റെ പുതിയ ചിത്രം വിജയ് സേതുപതിക്കൊപ്പം

> **Lead Summary:** **[ഇ**ക്കുറി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും തിരിച്ചിദ്രമ്പലത്തിലൂടെ നിത്യാ മേനനാണ് നേടിയത്.

## Article Content

**[ഇ**ക്കുറി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും തിരിച്ചിദ്രമ്പലത്തിലൂടെ നിത്യാ മേനനാണ് നേടിയത്.

2022 ല്‍ ഇറങ്ങിയ ഈ ചിത്രം വലിയ ബോക്സോഫീസ് വിജയം കൂടിയായിരുന്നു. ഈ ചിത്രത്തിന് ശേഷം നിത്യയെ തമിഴ് മുഖ്യധാര സിനിമയില്‍ കൂടുതലായി കണ്ടിരുന്നില്ല. ഇപ്പോള്‍ ദേശീയ അവാര്‍ഡ് വാര്‍ത്തയ്ക്ക് പിന്നാലെ നിത്യയുടെ പുതിയ ചിത്രത്തിന്‍റെ വാര്‍ത്തയും തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്.

വിജയ് സേതുപതിയുടെ നായികയായി അടുത്ത ചിത്രത്തില്‍ നിത്യാ മേനന്‍ എത്തുമെന്നാണ് വിവരം. പാണ്ഡ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി ത്രില്ലറായിരിക്കും ചിത്രം എന്നാണ് വിവരം.

പസങ്ക എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ പാണ്ഡ്യരാജ് അവസാനമായി എടുത്ത ചിത്രം സൂര്യ നായകനായ എതുക്കും തുനിഞ്ചവന്‍ ആയിരുന്നു. മഹാരാജ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം വിജയ് സേതുപതി നായകനാകുന്ന ചിത്രം സത്യജ്യോതി ഫിലിംസ് നിര്‍മ്മിക്കും എന്നാണ് വിവരം.

ക്യാപ്റ്റന്‍ മില്ലറാണ് അവസാനമായി സത്യജ്യോതി ഫിലിംസ് നിര്‍മ്മിച്ച ചിത്രം. 2023ല്‍ മലയാളത്തില്‍ റിലീസായ കോളമ്പി എന്ന ചിത്രമാണ് അവാസനം ഇറങ്ങിയ നിത്യാ നിത്യാ മേനന്‍റെ ചിത്രം.

ഇതും നേരത്തെ ഷൂട്ടിംഗ് കഴിഞ്ഞ ചിത്രമാണ്. ടി കെ രാജീവ് കുമാറായിരുന്നു സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് രവി വര്‍മനായിരുന്നു.

നിത്യ മേനൻ അരുദ്ധതിയായി വന്നചിത്രത്തില്‍ അബ്‍ദുള്‍ ഖാദറായി രണ്‍ജി പണിക്കറും സുദര്‍ശനനായി ദിലീഷ് പോത്തനും സഞ്‍ജയ് തരകനായി സിജോയി വര്‍ഗീസും സുന്ദരാംഭിയായി രോഹിണിയും സോളമനായി സിദ്ധാര്‍ഥ് മേനോനും വര്‍ഗീസായി സുരേഷ് കുമാറും എത്തി.

കോളാമ്പിയുടെ നിര്‍മാണം നിര്‍മാല്യം സിനിമാസിന്റെ ബാനറില്‍ ആണ്. ഗാനത്തിന് പ്രഭാ വര്‍മയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഗായികയായ മധുശ്രീ നാരായണന് സംസ്ഥാന പുരസ്‍കാരവും ലഭിച്ചു.

വണ്ടര്‍ വുമണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും നിത്യ മേനൻ അടുത്തിടെ പ്രധാന വേഷത്തിലുണ്ടായിരുന്നു. സംവിധാനം അഞ്‍ജലി മേനോനായിരുന്നു.

നോറ ജോസഫ് എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ നിത്യാ മേനൻ. നദിയാ മൊയ്‍തു, പാര്‍വതി തിരുവോത്ത്, സയനോര ഫിലിപ്പ്, പദ്‍മപ്രിയ ജാനകിരാമൻ, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ് തുടങ്ങിയ താരങ്ങളും നിത്യക്കൊപ്പം വണ്ടര്‍ വുമണില്‍ പ്രധാന കഥാപാത്രങ്ങളായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/229641/nithyamenons-new-film-vijaysethupathi-after-winning-national-award)