മലയാളി പ്രേക്ഷകർ ഏറെ അത്ഭുതത്തോടെയാണ് മഞ്ജു വാര്യരെ നോക്കുന്നത്. നടിയുടെ തിരിച്ച് വരവ് ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. മടങ്ങി വരവ് പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു എൻട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്.
അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്. രണ്ടാം വരവിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നടിയുടെ മേക്കോവറായിരുന്നു. ഓരോ ചിത്രങ്ങളിലും ഉഗ്രൻ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിലൽ മാത്രമല്ല സിനിമ ലോകത്തും ചർച്ചയാവാറുണ്ട്.
സ്ത്രീകൾക്ക് പ്രചോദനവുമാണ് മഞ്ജു എന്നാണ് ആരാധകർ പറയുന്നത്. അത് സോഷ്യൽ മീഡിയയിൽ കൂടിയും അല്ലാതേയുമൊക്കെ വെളിപ്പെടുത്താറുണ്ട്. രണ്ടാം വരവിൽ മഞ്ജു ഏറ്റവും കേട്ട ചോദ്യം സൗന്ദര്യത്തെ കുറിച്ചായിരുന്നു.
നടിയുടെ ചെറുപ്പത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു പ്രേക്ഷകർ തിരക്കിയത്. ഇപ്പോഴിത സേഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജു വാര്യരുടെ ഒരു അഭിമുഖമാണ് ചെറുപ്പത്തെ കുറിച്ചാണ് നടി പറയുന്നത്. സന്തോഷമാണ് എല്ലാത്തിന്റേയും അടിസ്ഥാനമെന്നാണ് മഞ്ജുവിന്റെ കണ്ടെത്തൽ.
ചെറുപ്പമായി ഇരിക്കുന്നു എന്ന് കേൾക്കുന്നത് ഒരു നേട്ടമായിട്ടല്ല താൻ കാണുന്നതെന്നാണ് മഞ്ജു പറയുന്നത്. സന്തോഷമാണ് സൗന്ദര്യം വർധിക്കുന്നതെന്നാണ് നടി പറയുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ... '' ചെറുപ്പമായി ഇരിക്കുന്നു എന്ന് കേൾക്കുന്നത് ഒരു നേട്ടമായിട്ടല്ല താൻ കാണുന്നത്.
പ്രായമാവുന്നത് സ്വഭാവികമാണ്. പ്രായമാകും ആരായാലും. താൻ വിശ്വസിക്കുന്ന കാര്യം പ്രായമാവുക അല്ലെങ്കിൽ ചെറുപ്പമായിരിക്കുക ഇതൊന്നും അല്ല. സന്തോഷത്തോടെ ഇരിക്കുക എന്നതാണ്. സന്തോഷമാണ് നമ്മളെ ചെറുപ്പമാക്കുന്നത്; നടി പറയുന്നു. മഞ്ജുവിന്റെ പഴയ അഭിമുഖത്തിലെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
മറ്റൊരു അഭിമുഖത്തിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ സൗന്ദര്യം വർധിപ്പിക്കുമെന്ന് മഞ്ജു പറഞ്ഞിരുന്നു. മറ്റുള്ളവരുടെ ദുഃഖം കേട്ട് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നമ്മുടെ സൗന്ദര്യം കൂടുമെന്നാണ് മഞ്ജു പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
'''' നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ കാതോർക്കുകയും, അവരുടെ വേദന കേൾക്കാൻ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക... മഞ്ജു പറഞ്ഞു.
കൂടാതെ മഞ്ജു ജർമനിയിൽ പോയി പ്ലാസ്റ്റിക് സർജറി നടത്തി എന്ന് തരത്തിലുള്ള ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.ലോക്ക് ഡൗൺ സമയത്തായിരുന്നു സർജറിക്കായി നടി പോയതെന്നായിരുന്നു വാർത്ത പ്രചരിച്ചത്. ഇതിനെ കുറിച്ച് അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു.
അവതാരകന്റെ ചോദ്യത്തിനായിരുന്നു നടി ഉത്തരം നൽകിയത്. സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യമായിരുന്നു ഇദ്ദേഹം മഞ്ജുവിനോട് ചോദിച്ചത്. '' മഞ്ജു വാര്യർ ലോക്ക് ഡൗൺ സമയത്ത് ജർമ്മനിയിൽ പോയി എന്തൊക്കെയോ സ്കിന്നിന് വേണ്ടി ചെയ്തു എന്ന് കേൾക്കുന്നുണ്ടല്ലോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം.
ജർമ്മനിയോ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ''പത്താം ക്ളാസിൽ പഠിക്കുമ്പോൾ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാൻ ജർമ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ക് ഡൗൺ സമയത്ത് സമാധാനത്തോടെ വീട്ടിൽ ഇരിക്കുകയായിരുന്നെന്നും'' മഞ്ജു പറഞ്ഞിരുന്നു. നടിയുടെ മറുപടി വൈറൽ ആയിരുന്നു.
Manju Warrier sharing the secret of her youth