---
title: "#shinetomchacko | കരണം നോക്കിയൊന്ന് കൊടുത്താൽ തീരാവുന്നതല്ലേ പ്രശ്നം; ആരും പിടിച്ചുവച്ചിട്ടില്ലല്ലോ - ഷൈൻ ടോം ചാക്കോ"
english_title: "#actor #shinetomchacko #responds #hema #commission #report."
publisher: "moviemax.in"
canonical_url: "https://moviemax.in/news/229545/actor-shinetomchacko-responds-hema-commission-report"
published_at: "2024-08-19T20:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c35f4a5d1b1_shine.jpg"
keywords: []
---

# #shinetomchacko | കരണം നോക്കിയൊന്ന് കൊടുത്താൽ തീരാവുന്നതല്ലേ പ്രശ്നം; ആരും പിടിച്ചുവച്ചിട്ടില്ലല്ലോ - ഷൈൻ ടോം ചാക്കോ

> **Lead Summary:** ** ** ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിവാദ പരാമർശവുമായി നടൻ‌ ഷൈൻ ടോം ചാക്കോ.

## Article Content

** ** ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിവാദ പരാമർശവുമായി നടൻ‌ ഷൈൻ ടോം ചാക്കോ.

‘‘പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോട് ചോദിക്കണം. ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല. പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല. ഒരു സ്ത്രീ പീ‍ഡനത്തിന് ഇരയായി എന്നു പറയുന്നതിനു മുൻപേ ആ സ്ത്രീയും പുരുഷനും തമ്മിൽ ഇടപാട് കാണുമല്ലോ.

അപ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കിയൊന്ന് കൊടുത്താൽ തീരാവുന്നതല്ലേ ഈ പ്രശ്നം’’ – ഷൈൻ ടോം ചാക്കോ പറഞ്ഞു. ‘‘പുതുതായി വരുന്ന പെൺകുട്ടിയെ ഇവിടെ ആരും പിടിച്ചുവച്ച് ഒന്നും ചെയ്യുന്നില്ല.

റിപ്പോർട്ടിൽ പറയുന്നത് ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണ്. ശക്തമായി ഉപയോഗിക്കുന്ന ഡ്രഗ്സ് എന്തൊക്കെയാണ് ? ഡ്രഗ്സ് ഉപയോഗിക്കുന്നത് നിയമപരമാണ്.

മദ്യവും മയക്കാൻ ഉപയോഗിക്കുന്ന ഡ്രഗ്സാണ്’’ – ഷൈൻ ടോം ചാക്കോ ക്ഷുഭിതനായി മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/229545/actor-shinetomchacko-responds-hema-commission-report)