---
title: "അശ്ലീല കമന്റുമായി എത്തിയ യുവാവിന് ചുട്ടമറുപടിയുമായി സുബി സുരേഷ്"
english_title: "Subi Suresh responds to a young man who came up with an obscene comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/22951/subi-suresh-responds-to-a-young-man-who-came-up-with-an-obscene-comment"
published_at: "2022-01-27T17:08:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2851650c87_subi.jpg"
keywords: []
---

# അശ്ലീല കമന്റുമായി എത്തിയ യുവാവിന് ചുട്ടമറുപടിയുമായി സുബി സുരേഷ്

> **Lead Summary:** **ന**ടിയും അവതാരകയുമായ സുബി സുരേഷ് കഴിഞ്ഞദിവസം ആണ് സോഷ്യല്‍ മീഡിയയില്‍ തന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. 'ഈ സ്ഥലം ഏതെന്ന് പറയാമോ' എന്ന ക്യാപ്ഷ്യനോടെയാണ് സുബി ചിത്രം പങ്കുവച്ചത്.

## Article Content

**ന**ടിയും അവതാരകയുമായ സുബി സുരേഷ് കഴിഞ്ഞദിവസം ആണ് സോഷ്യല്‍ മീഡിയയില്‍ തന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. 'ഈ സ്ഥലം ഏതെന്ന് പറയാമോ' എന്ന ക്യാപ്ഷ്യനോടെയാണ് സുബി ചിത്രം പങ്കുവച്ചത്.

സുബി പങ്കുവച്ചത് യു എസ് എയിലെ ഗ്രാന്റ് കനിയനില്‍ നിന്നുള്ള ചിത്രമായിരുന്നു. ഈ ചിത്രത്തിന് അശ്ലീല കമന്റുമായി എത്തിയ യുവാവിന് സുബി നല്‍കിയ മറുപടി ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സുബി പങ്കുവച്ച ചിത്രവും ഈ രണ്ട് കമന്റും സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ വൈറല്‍ ആയി.

കമന്റിട്ടയാള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ സ്ക്രീന്‍ഷോട്ട് പ്രചരിച്ച്‌ തുടങ്ങിയതോടെ കമന്റും ഡിലീറ്റ് ചെയ്ത് മുങ്ങി. ഈ തരത്തിലുള്ള മറുപടി ഇത്തരത്തില്‍ അശ്ലീല കമന്റുമായി എത്തുന്നവര്‍ക്ക് നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം ആളുകളും പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/22951/subi-suresh-responds-to-a-young-man-who-came-up-with-an-obscene-comment)