#rekharatheesh | ഭർത്താവും കുടുംബവുമായിരുന്നു ആ​ഗ്രഹം; അത് വിധിച്ചിട്ടില്ലെന്ന് പതിയെ മനസിലായി -രേഖ രതീഷ്

#rekharatheesh | ഭർത്താവും കുടുംബവുമായിരുന്നു ആ​ഗ്രഹം; അത് വിധിച്ചിട്ടില്ലെന്ന് പതിയെ മനസിലായി -രേഖ രതീഷ്
2024-08-19T17:34:00 | By Jain Rosviya

(moviemax.in)സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് രേഖ രതീഷ്. സീരിയൽ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രേഖ നിരവധി ശ്രദ്ധേയ സീരിയലുകളിൽ രേഖ അഭിനയിച്ചു.

പരസ്പരം സീരിയിലിൽ ചെയ്ത പദ്മാവതി എന്ന കഥാപാത്രം വൻ ജനപ്രീതി നേ‌ടി. സീരിയൽ അവസാനിച്ച് വർഷങ്ങൾക്കിപ്പുറവും ഈ കഥാപാത്രം പ്രേക്ഷകർ മറന്നിട്ടില്ല.

സീരിയൽ രം​ഗത്ത് സ്വന്തം ശബ്ദം കഥാപാത്രങ്ങൾക്ക് ഉപയോ​ഗിക്കുന്ന നടിയാണ് രേഖ. അഭിനയ മികവുള്ള രേഖ സിനിമാ രം​ഗത്തായിരുന്നു തിളങ്ങേണ്ടത് എന്ന അഭിപ്രായമുള്ളവരുമുണ്ട്. 

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ നൂറ് ശതമാനം പൂർണതയോടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ രേഖയ്ക്ക് കഴിയാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് രേഖ.

പ്രെെം മലയാളവുമായുള്ള അഭിമുഖത്തിലാണ് രേഖ മനസ് തുറന്നത്. താൻ അഭിനയ രം​ഗത്തേക്ക് കടന്ന് വരാൻ ആ​ഗ്രഹിച്ചിട്ടില്ലെന്ന് രേഖ പറയുന്നു.എന്റെ അച്ഛനും അമ്മയും ഈ ഫീൽഡിൽ ഉള്ളവരാണ്.

ചെറുപ്പം തൊട്ടേ നമ്മളെ കാണുന്നത് സിനിമാക്കാരായാണ്. പക്ഷെ എനിക്ക് ഈ ഇൻഡസ്ട്രിയിലേക്ക് വരണമെന്ന് ഒട്ടും ആ​ഗ്രഹമില്ലായിരുന്നു. അഭിനയിക്കണമെന്ന താൽപര്യം കുഞ്ഞിലേ തൊട്ട് ഇല്ല.

വീട്, ഭർത്താവ്, മക്കൾ ഒക്കെയായിരുന്നു ആ​ഗ്രഹം. കുടുംബമായി കഴിയണമെന്ന് ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു. എന്റെ വിധിയിൽ എനിക്കത് എഴുതിയിട്ടേ ഇല്ല എന്നത് പതുക്കെ മനസിലായി. പിന്നെ ഞാനത് വിട്ടു.

ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ പ്രൊഫഷനാണ്. നിങ്ങൾ സിനിമയിൽ വരേണ്ട ആളാണെന്ന് എല്ലാവരും പറയും. പറയുന്നവർക്ക് പറയാം. ചുമ്മാ ഇരിക്കുന്ന നമ്മളെ ഇളക്കി വിടും.

അവിടെ പോയാലും ഈ അഭിനയിക്കുന്നതല്ലേ ചെയ്യാൻ പറ്റൂയെന്ന് ഞാൻ പറയും. വർക്കുള്ള ദിവസമാണെങ്കിലും രാവിലെ 4.30 ന് എഴുന്നേൽക്കും. അടിച്ച് വാരി എല്ലാം റെഡിയാക്കും. എനിക്ക് എടുത്തത് എടുത്ത സ്ഥലത്ത് വെക്കണം.

അത് മാറിയാൽ ഞാൻ മാറും. കുഞ്ഞിലേ തൊട്ട് മകനെ അങ്ങനെ വളർത്തിയത് കൊണ്ട് അവനാ ട്യൂൺ അറിയാം. എന്റെ ചിട്ടകൾ അവനറിയാം. വീട് വൃത്തിയായും ഭം​ഗിയായും വെക്കുന്നത് തനിക്കിഷ്ടമാണെന്ന് രേഖ പറയുന്നു. 

ടെലിവിഷൻ ഷോകളിലും സിനിമകളിലും ആർട്ടിസ്റ്റിന് ഡ്രസ് കൊടുക്കും. സീരിയലിൽ ഒരു ആർട്ടിസ്റ്റിനും ഡ്രസ് കൊടുക്കില്ല. പക്ഷെ സിനിമയിൽ അഭിനയിക്കുന്ന ആർട്ടിസ്റ്റ് സീരിയലിൽ അഭിനയിക്കാൻ വന്നാൽ അവർ പറഞ്ഞാൽ കോസ്റ്റ്യൂമുകൾ കൊടുക്കുമെന്നും രേഖ ചൂണ്ടിക്കാട്ടി.

നാല് വിവാഹ ബന്ധങ്ങളാണ് രേഖയുടെ ജീവിതത്തിലുണ്ടായത്. 2000 ഏപ്രിലിൽ ആയിരുന്നു ആദ്യ വിവാ​ഹം. ഇതേവർഷം ഡിസംബറിൽ ബന്ധം പിരിഞ്ഞു.

പിന്നീടുണ്ടായ വിവാഹ ബന്ധങ്ങളും വേർപിരിയലിൽ അവസാനിച്ചു. അയാൻ എന്നാണ് രേഖയുടെ മകന്റെ പേര്. അഭിനയ രം​ഗത്ത് രേഖയിന്നും സജീവമാണ്.

രേഖയുടെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങൾ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകളും രേഖയ്ക്ക് നേരെ വരാറുണ്ട്. 

Content Highlight: #rekharathees #shares #her #dream #life #says #she #only #wished #have #family

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup