#viral | ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; കാറ്റും മഴയും പകർത്തി യുവതി, പൊടുന്നനെ നിന്നുകത്തി പന

#viral | ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; കാറ്റും മഴയും പകർത്തി യുവതി, പൊടുന്നനെ നിന്നുകത്തി പന
Aug 19, 2024 03:08 PM | By ShafnaSherin

(moviemax.in)മഴ പെയ്യുമ്പോൾ അതിന്റെ ദൃശ്യങ്ങൾ പകർത്തുന്നവരുണ്ട്. സുരക്ഷിതമായ സ്ഥലത്താണ് ഉള്ളതെങ്കിൽ ജനാലകളൊക്കെ തുറന്ന് വച്ച് അതിന്റെ മനോഹര ദൃശ്യങ്ങളിലേക്കിറങ്ങുന്നവരുണ്ട്.

എന്നാൽ, പ്രകൃതിയുടെ ഭാവം ആർക്കും പ്രവചിക്കാനാവുന്നതല്ല. അടുത്ത നിമിഷം എന്തുണ്ടാവും എന്നും. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

https://www.instagram.com/reel/C-qHJdDIr6Y/?utm_source=ig_embed&utm_campaign=loading

salpilates എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എല്ലാം ടൈമിം​ഗാണ്, ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എൻ്റെ കിടപ്പുമുറിയിലെ ജനാലയിൽ നിന്ന് ശാന്തമായി കാറ്റിനെ പകർത്തുകയായിരുന്നു താൻ എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. 10 ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്.

വീഡിയോയിൽ കാണുന്നത് ജനാലയിൽ കൂടി പകർത്തുന്ന മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങളാണ്. പുറത്ത് മഴ പെയ്യുന്നത് കാണാം. കാറ്റുമുണ്ട്. കുറച്ച് നേരം ആ ദൃശ്യങ്ങൾ കാണുമ്പോൾ പെട്ടെന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് നടക്കുന്നത്.

അവിടെയുള്ള പനയ്ക്ക് തീ പിടിക്കുന്നതാണ് അത്. അപ്രതീക്ഷിത സംഭവത്തിൽ യുവതി ഞെട്ടിപ്പോയി എന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാവുന്നുണ്ട്

പിന്നീട്, അതിനുശേഷമുള്ള ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്. അതിൽ മിന്നലേറ്റതിന് ശേഷമുള്ള പനയുടെ ചിത്രങ്ങളും കാണാം. പന മിന്നലിനെ അതിജീവിച്ചു എന്നും പൂളിന് തകരാറൊന്നും സംഭവിച്ചിട്ടില്ല എന്നും അതിൽ പറയുന്നുണ്ട്. അ​ഗ്നിശമന സേന സ്ഥലത്തെത്തിയെന്നും അവർ അത് ഉറപ്പ് വരുത്തിയെന്നും അവർ കുറിക്കുന്നുണ്ട്.

#shocking #scenes #young #woman #caught #wind #rain #suddenly #stopped

Next TV

Related Stories
 വല്ലാത്ത ധൈര്യം തന്നെ...; മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ വൈറൽ

Jun 2, 2025 12:38 PM

വല്ലാത്ത ധൈര്യം തന്നെ...; മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ വൈറൽ

മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ...

Read More >>
'ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു...ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'; വൈറൽ വീഡിയോ

May 28, 2025 03:57 PM

'ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു...ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'; വൈറൽ വീഡിയോ

ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'- വൈറൽ വീഡിയോ...

Read More >>
അല്ല ആരിത്...... കല്യാണത്തിന് വന്ന ആളെ മനസ്സിലായോ? അപ്രതീക്ഷിതമായി എത്തിയ അതിഥി, വൈറലായി വീഡിയോ

May 28, 2025 12:15 PM

അല്ല ആരിത്...... കല്യാണത്തിന് വന്ന ആളെ മനസ്സിലായോ? അപ്രതീക്ഷിതമായി എത്തിയ അതിഥി, വൈറലായി വീഡിയോ

വിവാഹാഘോഷത്തിനിടെ ഒരു അപ്രതീക്ഷിത അതിഥി - വൈറലായി വീഡിയോ...

Read More >>
Top Stories