---
title: "#meerajasmine | യുവത്വം നിലനിർത്തുന്നതിങ്ങനെ; ആദ്യമായി പ്രണയ ലേഖനം ലഭിച്ചപ്പോൾ; മനസ് തുറന്ന് മീര ജാസ്മിൻ"
english_title: "#meerajasmine #shares #secret #behind #keeping #her #beauty #also #recalls #first #love #letter #she #got"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229435/meerajasmine-shares-secret-behind-keeping-her-beauty-also-recalls-first-love-letter-she-got"
published_at: "2024-08-19T13:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2f99cb3705_meera.jpg"
keywords: []
---

# #meerajasmine | യുവത്വം നിലനിർത്തുന്നതിങ്ങനെ; ആദ്യമായി പ്രണയ ലേഖനം ലഭിച്ചപ്പോൾ; മനസ് തുറന്ന് മീര ജാസ്മിൻ

> **Lead Summary:** **സിനി**മാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി മീര ജാസ്മിൻ. ഏറെക്കാലം ലൈം ലൈറ്റിൽ നിന്നും മാറി നിന്ന മീര ദുബായിൽ സ്വകാര്യ ജീവിതം നയിക്കുകയായിരുന്നു. പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ ഇന്നും മീര തയ്യാറല്ല. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തെന്നിന്ത്യയിലെ താര റാണിയായിരുന്നു മീര. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ മീരയ്ക്ക് ലഭിച്ചു. 

## Article Content

**സിനി**മാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി മീര ജാസ്മിൻ. ഏറെക്കാലം ലൈം ലൈറ്റിൽ നിന്നും മാറി നിന്ന മീര ദുബായിൽ സ്വകാര്യ ജീവിതം നയിക്കുകയായിരുന്നു. പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ ഇന്നും മീര തയ്യാറല്ല. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തെന്നിന്ത്യയിലെ താര റാണിയായിരുന്നു മീര. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ മീരയ്ക്ക് ലഭിച്ചു. 

അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ പ്രകടനം ഏറെ ശ്രദ്ധ നേടി. സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. തുടരെ ഹിറ്റുകളുമായി മുന്നേറിയ മീര ഒരു ഘട്ടത്തിൽ കരിയറിൽ നിന്നും പിന്മാറുകയാണുണ്ടായത്. പിന്നീട് ഏറെക്കാലം മീരയെ ലൈം ലൈറ്റിൽ കണ്ടില്ല. നടി വീണ്ടും സിനിമാ രം​ഗത്ത് സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. 

പാലും പഴവും ആണ് മീരയുടെ പുതിയ സിനിമ. വികെപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വിൻ ജോസ് ആണ് നായകൻ. ഇപ്പോഴിതാ കരിയറിനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മീര ജാസ്മിൻ. ഒറിജിനൽസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. വാക് ചാതുര്യമൊന്നും ഇല്ലാത്ത വ്യക്തിയാണ് ഞാൻ. ഞാനത്ര ആർട്ടിക്കുലേറ്റ് അല്ല. എപ്പോഴും ഞാനത് പറയാറുണ്ട്. 

ഒരു ഭാഷയിലും ഞാൻ ആർട്ടിക്കുലേറ്റ് അല്ല. പക്ഷെ എന്റെ ഫീലിം​ഗ്സും ഇമോഷൻസും വളരെ ശക്തമാണ്. ഒരു കഥാപാത്രത്തെ പറ്റി വിശദീകരിക്കാൻ പറഞ്ഞാൽ എനിക്ക് ഇം​ഗ്ലീഷിലും മലയാളത്തിലും പറ്റില്ല. പക്ഷെ ഇമോഷണലി ഉള്ളിലുണ്ടാകുമെന്നും മീര ജാസ്മിൻ വ്യക്തമാക്കി.

എനിക്ക് ആദ്യം പ്രണയ ലേഖനം കിട്ടിയത് എന്റെ അഞ്ചാം ക്ലാസിൽ വെച്ചാണ്. ഇന്നും ആ ദിവസം ഓർമയുണ്ട്. എന്നേക്കാളും രണ്ട് വർഷം സീനിയറാണ്. നമ്മളെ ഒരാൾ പ്രണയിക്കുന്നു എന്ന എക്സെറ്റ്മെന്റുണ്ട്. ബെസ്റ്റ് ഫ്രണ്ട്സിനെയെല്ലാം വിളിച്ച് ഇന്റർവെല്ലിന് ഇരുന്ന് വായനയാണ്. ഇത് കിട്ടിക്കഴിഞ്ഞ് ആളെക്കാണുമ്പോൾ ഭയങ്കര നാണമായിരുന്നു. കണ്ട് കഴിയുമ്പോൾ ഒറ്റ ഓട്ടമായിരുന്നെന്നും മീര ജാസ്മിൻ പറഞ്ഞു. 

തനിക്ക് പക്വത വന്നു എന്ന അഭിപ്രായത്തെക്കുറിച്ചും മീര ജാസ്മിൻ സംസാരിച്ചു. ജീവിതാനുഭവങ്ങൾ വരുമ്പോഴും പ്രായമാകുമ്പോഴും നമ്മൾ ഇവോൾവ് ആകുമെന്ന് മീര വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നല്ല കമന്റുകൾ വരാറുണ്ട്. എനിക്ക് അതൊക്കെ നോക്കാനാണ് ഇഷ്ടം. കമന്റുകളിൽ മുഴുകാറില്ലെന്നും മീര ജാസ്മിൻ വ്യക്തമാക്കി. 

താൻ യുവത്വം നിലനിർത്തുന്നതിനെക്കുറിച്ചും മീര സംസാരിച്ചു. നെ​ഗറ്റിവിറ്റി ഒഴിവാക്കുക. യാത്ര ഒരുപാട് ഇഷ്ടമാണ്. നമ്മൾ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ല. ബുദ്ധൻ പറയുന്നത് പോലെ മിഡിൽ പാത്ത് ഫോളോ ചെയ്യാൻ താൽ‌പര്യമുള്ള വ്യക്തിയാണ് ഞാൻ. നല്ല ഭക്ഷണം കഴിക്കാൻ ശ്രമിക്കും. ഇഷ്ടമുള്ളത് കഴിക്കും. അതിൽ കുറേയൊക്കെ നോക്കും. ജീവിതം വളരെ ചെറുതാണ്. അത് ആസ്വദിക്കണമെന്നും മീര ജാസ്മിൻ വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/229435/meerajasmine-shares-secret-behind-keeping-her-beauty-also-recalls-first-love-letter-she-got)