---
title: "#honeyrose | ആ കല്ലില്‍ ഉമ്മ വച്ചതിന്റെ പിറ്റേന്ന് എന്റെ ശബ്ദം പോയി; തിരിച്ചുകിട്ടില്ലെന്ന് പേടിച്ചു - ഹണി റോസ്‌"
english_title: "#day #after #kissed #stone #my #voice #gone #Afraid #not #return #HoneyRose"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229404/day-after-kissed-stone-my-voice-gone-afraid-not-return-honeyrose"
published_at: "2024-08-19T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2e90f2ff1a_honey.jpg"
keywords: []
---

# #honeyrose | ആ കല്ലില്‍ ഉമ്മ വച്ചതിന്റെ പിറ്റേന്ന് എന്റെ ശബ്ദം പോയി; തിരിച്ചുകിട്ടില്ലെന്ന് പേടിച്ചു - ഹണി റോസ്‌

> **Lead Summary:** ** ** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഹണി റോസ് ഇന്ന് മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും ഹിറ്റുകള്‍ സമ്മാനിച്ച നടിയാണ്.

## Article Content

** ** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഹണി റോസ് ഇന്ന് മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും ഹിറ്റുകള്‍ സമ്മാനിച്ച നടിയാണ്.

ഈയ്യടുത്ത് അയര്‍ലണ്ടിലെ ഒരു പരിപാടിയില്‍ ഹണി റോസ് പങ്കെടുത്ത സംഭവം വൈറലായി മാറിയിരുന്നു. ഹണിയ്‌ക്കൊപ്പമുള്ള അയര്‍ലണ്ടിലെ മന്ത്രിയുടെ സെല്‍ഫി വൈറലായി മാറിയിരുന്നു. എന്നാല്‍ അയര്‍ലണ്ടില്‍ വച്ച് മറ്റൊരു സംഭവം കൂടെ ഉണ്ടായിട്ടുണ്ടെന്നാണ് ഹണി റോസ് പറയുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഹണി റോസ്. 

അവിടെ അഞ്ഞൂറ് വര്‍ഷം പഴക്കമുള്ളൊരു കൊട്ടാരമുണ്ട്. കുഞ്ഞ് പടികളിലൂടെ വേണം മുകളിലേക്ക് കയറി ചെല്ലാന്‍. ഭയങ്കര ക്യൂ ആണ്. അങ്ങനെ കയറി ചെല്ലുമ്പോള്‍ മുകളില്‍ ഒരു പാറക്കല്ലുണ്ട്.

കുനിഞ്ഞ് കിടന്നിട്ടൊക്കെ വേണം കാണാന്‍. അതിന്റെ വീഡിയോ ഞാന്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ഉമ്മ വച്ചാല്‍ നമ്മള്‍ തുരുതുരാ സംസാരിക്കും, സംസാരത്തിലെ പ്രശ്‌നമൊക്കെ മാറുമെന്നാണ് പറയപ്പെടുന്നത്. സംസാരം നന്നാക്കാനുള്ള എന്തോ ഒരു മാജിക്കല്‍ പവര്‍ ആ കല്ലിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്. 

കൊട്ടാരത്തിന്റെ ഏറ്റവും മുകളിലാണ് കല്ല് വച്ചിരിക്കുന്നത്. കിസ് ചെയ്യാന്‍ ഭയങ്കര പാടാണ്. വളഞ്ഞ് കിടന്നിട്ടൊക്കെയാണ് ചെയ്യേണ്ടത്. ഞാന്‍ പോയി ചെയ്തു.

ശബ്ദം നന്നാക്കാന്‍ വേണ്ടിയൊന്നുമല്ല, ഒരു രസം. അതിന്റെ പിറ്റേന്ന് തന്നെ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വന്ന് എന്റെ ശബ്ദം പോയി. ഒരു മാസത്തേക്ക് ശബ്ദമില്ലായിരുന്നു. മര്യാദയ്ക്ക് സംസാരിക്കാന്‍ പറ്റിയിരുന്നില്ല. ശരിക്കും ഞാനൊന്ന് പേടിച്ചു. തിരിച്ചു കിട്ടില്ലെന്നാണ് കരുതിയത്. പക്ഷെ പതുക്കെ പതുക്കെ ശബ്ദം തിരിച്ചു കിട്ടി എന്നാണ് ഹണി റോസ് പറയുന്നത്. 

ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. ഇങ്ങനെ ഒരിക്കല്‍ കോട്ടയത്ത് ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ ഉണ്ടായ രസകരമായൊരു അനുഭവവും ഹണി റോസ് പങ്കുവെക്കുന്നുണ്ട്.

ആ കഥ ഇങ്ങനെയാണ്. കോട്ടയത്ത് ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. ഞങ്ങളെ കൂട്ടിക്കൊണ്ടു വരാന്‍ ഒരു പയ്യനെ എറണാകുളത്തേക്ക് വിട്ടിരുന്നു. അവനോട് സിനിമയില്‍ നിന്നുള്ള ആളാണെന്നൊന്നും പറയാതെയാണ് വിട്ടതെന്ന് തോന്നുന്നു.

കണ്ടതും അവന്‍ ഭയങ്കര എക്‌സൈറ്റഡ് ആയി. ഭയങ്കര സന്തോഷം. പിന്നെ അവന്‍ വണ്ടി ഓടിക്കുന്നത് നമ്മളെ നോക്കി സംസാരിച്ചു കൊണ്ടായിരുന്നു. വണ്ടിയോടിച്ച് ഭയങ്കര പരിചയമുളള ആളായിട്ടും അവനെ കണ്ടപ്പോള്‍ തോന്നിയില്ല. 

ദൈവമേ ഒന്നും പറ്റല്ലേ എന്ന് പ്രാര്‍ത്ഥിച്ചാണ് ഞങ്ങള്‍ ഇരുന്നത്. കോട്ടയത്ത് എത്തി റൂമില്‍ പോയി ഡ്രസ് മാറിയിട്ടാണ് ഉദ്ഘാടനത്തിന് പോയത്. പോകുന്ന വഴിക്ക് അവര്‍ വേഗം വരണം എന്ന് പറഞ്ഞ് വിളിച്ചു.

അതോടെ അവന്റെ കയ്യില്‍ നിന്നും പോയി. പലയിടത്തും തട്ടി ആളുകളൊക്കെ തെറിവിളിച്ചാണ് പോകുന്നത്. അവസാനം ഒരു ഓട്ടോയില്‍ കൊണ്ടിടിച്ചു. ഓട്ടോ മറിഞ്ഞു. ഭാഗ്യത്തിന് ആര്‍ക്കും ഒന്നും പറ്റിയില്ല.

പക്ഷെ ആളുകള്‍ ഓടിക്കൂടി. തെറ്റ് അവന്റെ ഭാഗത്തു തന്നെയായിരുന്നു. ആളുകള്‍ അവനെ അടിക്കാന്‍ നോക്കിയപ്പോഴേക്കും അച്ഛനും ഇറങ്ങി.

തെറ്റ് പറ്റിയതാണെന്നും ഇങ്ങനൊരു പരിപാടിയ്ക്ക് പോവുകയാണെന്നും പറഞ്ഞു. ഞങ്ങളെ വേറെ വണ്ടി വന്നാണ് അവിടെ നിന്നും കൊണ്ടു പോയത്. അവനെ ആളുകള്‍ എടുത്തോണ്ട് പോവുകയായിരുന്നു. അവന് എന്ത് സംഭവിച്ചെന്ന് അറിയില്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/229404/day-after-kissed-stone-my-voice-gone-afraid-not-return-honeyrose)