---
title: "#honeyrose | സൗന്ദര്യത്തിന് വേണ്ടി അത്യാവശ്യം മിനുക്ക് പണികള്‍ നടത്തിയിട്ടുണ്ട്! ഈ മേഖലയില്‍ അത് വേണമെന്ന് ഹണി റോസ്"
english_title: "#honeyrose #opens #up #about #her #cosmetic #treatments #marriage #planings"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229394/honeyrose-opens-up-about-her-cosmetic-treatments-marriage-planings"
published_at: "2024-08-19T11:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2e440c0d72_hany.jpg"
keywords: []
---

# #honeyrose | സൗന്ദര്യത്തിന് വേണ്ടി അത്യാവശ്യം മിനുക്ക് പണികള്‍ നടത്തിയിട്ടുണ്ട്! ഈ മേഖലയില്‍ അത് വേണമെന്ന് ഹണി റോസ്

> **Lead Summary:** **ബോ**യ്ഫ്രണ്ടിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി ഹണി റോസ്. ഇടയ്ക്ക് ഉദ്ഘാടനങ്ങളില്‍ പങ്കെടുത്താണ് ഹണി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അതേ സമയം ഹണിയുടെ വസ്ത്രധാരണവും ശരീരാകൃതിയുമൊക്കെ വിമര്‍ശനങ്ങളായി മാറാറുണ്ട്. 

## Article Content

**ബോ**യ്ഫ്രണ്ടിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി ഹണി റോസ്. ഇടയ്ക്ക് ഉദ്ഘാടനങ്ങളില്‍ പങ്കെടുത്താണ് ഹണി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അതേ സമയം ഹണിയുടെ വസ്ത്രധാരണവും ശരീരാകൃതിയുമൊക്കെ വിമര്‍ശനങ്ങളായി മാറാറുണ്ട്. 

സൗന്ദര്യം നിലനിര്‍ത്താന്‍ ഹണി റോസ് ഹോര്‍മോണല്‍ ഇന്‍ജെക്ഷനോ മറ്റ് സൗന്ദര്യ ചികിത്സകളോ എടുത്തിട്ടുണ്ടെന്നാണ് പൊതുവേയുള്ള ആരോപണം. ഈ വിഷയത്തില്‍ നടിയിത് വരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാലിപ്പോള്‍ നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹണി. 

ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ചികിത്സകളെന്തെങ്കിലും എടുത്തിട്ടുണ്ടോ എന്നായിരുന്നു ഹണിയോട് അവതാരകന്‍ ചോദിച്ചത്. 'അത്യാവശ്യം മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആളാണ് ഞാന്‍. അത് വെളുക്കാന്‍ അല്ല. സ്‌കിന്‍ ബെറ്ററായി ഇരിക്കുന്നതിന് വേണ്ടിയാണ്. കാശ് ചിലവാക്കി അവസാനം വെളുക്കുന്ന അവസ്ഥയാവും. ചില്ലറ പൈസയൊന്നുമല്ല ഇത്തരം ചികിത്സകള്‍ക്ക് ആവശ്യമായി വരുന്നത്.

ഡെര്‍മറ്റോളജിസ്റ്റിനെ കാണിച്ചതിന് ശേഷം ഡോക്ടര്‍ പറയുന്നതിന് അനുസരിച്ചേ ഞാന്‍ ചികിത്സകള്‍ എടുക്കാറുള്ളു. നമ്മള്‍ കോണ്‍ഫിഡന്‍സോടെയും ആരോഗ്യത്തോടെയും ഇരിക്കുക എന്നേയെനിക്കുള്ളു. ഈയൊരു ഫീല്‍ഡില്‍ ആയത് കൊണ്ട് തീര്‍ച്ചയായിട്ടും മിനുക്ക് പണികള്‍ ചെയ്യേണ്ടി വരും. നമ്മള്‍ തന്നെ നമ്മളെ നന്നായി പ്രെസന്റ് ചെയ്യണമെന്നും ഹണി പറയുന്നു.

എന്നെ സന്തോഷിപ്പിക്കുന്ന കാര്യം മനസമാധാനമാണ്. ട്രോളന്മാരൊക്കെ വിമര്‍ശനമായി വരുന്നതെന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല. നല്ല കമന്റുകള്‍ മാത്രമേ ഞാന്‍ കാണാറുള്ളു. ചീത്ത കമന്റുകളൊക്കെ ശ്രദ്ധിക്കാതെ വിടുകയാണ് ചെയ്യാറുള്ളതെന്നും ഹണി കൂട്ടിച്ചേര്‍ക്കുന്നു.  അമ്മ എന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് ഇടയ്ക്കിടെ ടോര്‍ച്ചര്‍ ചെയ്യാറുണ്ട്. ഏതൊരു അമ്മയ്ക്കും മകളുടെ വിവാഹത്തെ കുറിച്ച് ടെന്‍ഷന്‍ ഉണ്ടാവും. പക്ഷേ ഇതിനെ പറ്റി പറയുമ്പോഴൊക്കെ അമ്മയുമായി വഴക്ക് കൂടാറാണ് പതിവ്. 

പത്ത് വര്‍ഷമോ അതില്‍ കൂടുതലായിട്ടോ എന്നെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് വിളിക്കുന്ന ആളുകളുണ്ടെന്നും ഹണി കൂട്ടിച്ചേര്‍ത്തു. അത് ഒരാള്‍ മാത്രമല്ല, ഒന്നില്‍ കൂടുതല്‍ ആളുകളുണ്ട്. ഭയങ്കര ഡീസന്റായി, മാന്യമായിട്ടാണ് അവരൊക്കെ എന്നോട് സംസാരിക്കാറുള്ളത്. 

ഫോണ്‍ കാര്യമായി ഉപയോഗിക്കാത്ത ആളാണ് ഞാന്‍. ആ കാര്യത്തില്‍ ഞാന്‍ വലിയൊരു പരാജയം ആണെന്ന് പറയാം. അച്ഛനും അമ്മയും കഴിഞ്ഞാല്‍ ഒരു ദിവസം അഞ്ചില്‍ കൂടുതല്‍ പേരോടൊന്നും ഫോണില്‍ സംസാരിക്കാന്‍ എനിക്ക് സാധിക്കാറില്ല. അങ്ങനൊരു കണക്ഷന്‍ എനിക്കില്ലെന്നുമാണ് ഹണി റോസ് പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/229394/honeyrose-opens-up-about-her-cosmetic-treatments-marriage-planings)