---
title: "#parvathythiruvothu  | ഒരു ഘട്ടത്തിൽ ആ റിലേഷൻഷിപ്പും സൗഹൃദങ്ങളും അവസാനിച്ചു; അത് നൽകിയ പാഠം; തുറന്ന് പറഞ്ഞ് പാർവതി  "
english_title: "#parvathythiruvothu #opensup #about #one #biggest #learning #her #life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229248/parvathythiruvothu-opensup-about-one-biggest-learning-her-life"
published_at: "2024-08-18T17:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1e268bdc8a_parvath.jpg"
keywords: []
---

# #parvathythiruvothu  | ഒരു ഘട്ടത്തിൽ ആ റിലേഷൻഷിപ്പും സൗഹൃദങ്ങളും അവസാനിച്ചു; അത് നൽകിയ പാഠം; തുറന്ന് പറഞ്ഞ് പാർവതി  

> **Lead Summary:** **[തു‌**ടരെ സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് പാർവതി തിരുവോത്ത്. ഒന്നിന് പിറകെ ഒന്നായി പാർവതിയുടെ സിനിമകൾ റിലീസ് ചെയ്യുന്നു.

## Article Content

**[തു‌**ടരെ സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് പാർവതി തിരുവോത്ത്. ഒന്നിന് പിറകെ ഒന്നായി പാർവതിയുടെ സിനിമകൾ റിലീസ് ചെയ്യുന്നു.

തങ്കലാനാണ് പാർവതിയു‌ടെ പുതിയ സിനിമ. പാർവതിയു‌ടെ കരിയർ ​ഗ്രാഫ് സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് മലയാള സിനിമാന രം​ഗത്തെ ചില പ്രശ്നങ്ങളിൽ പാർവതി സജീവമായി ഇടപെടുന്നത്.

ഇതോടെ കരിയറിൽ വലിയ വീഴ്ചയുണ്ടായി. ഇപ്പോൾ വീണ്ടും ശക്തമായ സാന്നിധ്യമാവുകയാണ് പാർവതി.ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി.

സ്റ്റേ ട്യൂൺ വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാർവതി മനസ് തുറന്നത്. താൻ കടുത്ത വിഷമഘട്ടങ്ങൾ അനുഭവിച്ച സമയമുണ്ടെന്ന് പാർവതി പറയുന്നു.

2019 ൽ ഞാൻ ഈ പാർവതിയേ ആയിരുന്നില്ല. ബെഡിൽ നിന്ന് എഴുന്നേൽക്കാനോ ബ്രഷ് ചെയ്യാനോ കുളിക്കാനോ കഴിയാത്ത അവസ്ഥ. ഞാൻ വല്ലാതെ ഡിപ്രസ്ഡ് ആയിരുന്നു.

ഡിപ്രഷനാണെന്ന് ക്ലിനിക്കലി കണ്ടെത്തി. അന്ന് ഏറ്റവും നല്ല ജീവിതം ഭാവനയിൽ കണ്ടു. അത് പോലെ ജീവിക്കുകയാണെന്ന് മനസിൽ സങ്കൽപ്പിച്ചു. ഇത് തന്നെ സഹായിച്ചിട്ടുണ്ടെന്ന് പാർവതി പറയുന്നു.

താൻ ഇന്ന് സൗഹൃദത്തെയും ​റിലേഷൻഷിപ്പിനെയും കാണുന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്ന് പാർവതി പറയുന്നു. ബൗണ്ടറി ഇന്ന് പ്രധാനമാണ്, മുമ്പത്തെ റിലേഷൻഷിപ്പുകളിൽ എന്ത് അഭിപ്രായം വ്യത്യാസം പറഞ്ഞാലും അവർ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തും.

വർക്കിൽ ഒഴിച്ച് തന്റെ പേഴ്സണൽ ജീവിതത്തിൽ ഈ പാറ്റേൺ ആവർത്തിക്കാൻ തുടങ്ങി. ഒരു ഘട്ടത്തിൽ ഈ സൗഹൃദവും റിലേഷൻഷിപ്പും അവസാനിച്ചു.

ഈ ഒറ്റപ്പെടൽ വലുതായിരുന്നു. കുറേക്കാലത്തേക്ക് പുതിയ സൗഹൃദങ്ങളുണ്ടാക്കാനോ റിലേഷൻഷിപ്പിലേക്ക് കടക്കാനോ പേടി തോന്നിയിരുന്നെന്നും പാർവതി വ്യക്തമാക്കി.

വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും പാർവതി പങ്കുവെച്ചു. ഞാൻ ഒരിക്കലും ഒരാൾക്കൊപ്പം ജീവിച്ചിട്ടില്ല. അതിനാൽ ഇത് ഔട്ട് സൈഡറായുള്ള വീക്ഷണമാണ്.എന്റെ മിക്ക സുഹൃത്തുക്കളും നേരത്തെ വിവാഹം ചെയ്തു. ചിലർ വൈകിയാണ് വിവാഹം ചെയ്തത്. ചിലർ വിവാഹം ചെയ്ത് ഡിവോഴ്സായി തിരിച്ച് വന്നു.

താൻ ഇപ്പോഴും സിം​ഗാളായി തുടരുകയാണെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി. പ്രണയ ബന്ധങ്ങൾ അവസാനിച്ച ശേഷവും താൻ സൗഹൃദം നിലനിർത്തിയിട്ടുണ്ടെന്ന് പാർവതി പറയുന്നു.

എന്നാൽ അവരോട് എപ്പോഴും കമ്മ്യൂണിക്കേഷനില്ല. അവരെ ബഹുമാനിക്കുന്നു.

പക്ഷെ അവരുടെ ജീവിതത്തിന്റെ ഭാ​ഗമല്ല. രണ്ട് വർഷത്തിലൊരിക്കൽ കണ്ട് സംസാരിക്കുമെന്നും പാർവതി വ്യക്തമാക്കി.

ഇപ്പോൾ ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ സംസാരിക്കാറില്ലെന്നും പാർവതി പറഞ്ഞു. ആ​ഗസ്റ്റ് 15 നാണ് പാർവതിയുടെ പുതിയ ചിത്രം തങ്കലാൻ റിലീസ് ചെയ്തത്.

ചിയാൻ വിക്രമാണ് ചിത്രത്തിലെ നായകൻ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/229248/parvathythiruvothu-opensup-about-one-biggest-learning-her-life)