---
title: "#kschithra |  'ഭീകര കുറ്റകൃത്യം, ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം'; ഡോക്ടറുടെ കൊലപാതകത്തിൽ കെഎസ് ചിത്ര"
english_title: "#Every #Indian #should #bow #down #shame  #KSChitra #murder #doctor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229232/every-indian-should-bow-down-shame-kschitra-murder-doctor"
published_at: "2024-08-18T16:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1cebbba621_kschithra.jpg"
keywords: []
---

# #kschithra |  'ഭീകര കുറ്റകൃത്യം, ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം'; ഡോക്ടറുടെ കൊലപാതകത്തിൽ കെഎസ് ചിത്ര

> **Lead Summary:** **** കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ​ഗായിക കെ എസ് ചിത്ര.

## Article Content

**** കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ​ഗായിക കെ എസ് ചിത്ര.

ദില്ലിയിലെ നിർഭയ സംഭവത്തെക്കാൾ ഭീകരമായ കുറ്റകൃത്യമാണിതെന്നും ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണമെന്നും ചിത്രം സോഷ്യൽ മീഡിയയിൽ കുറിച്ചു.

> "കൊൽക്കത്തയിലെ ആർ ജി കാർ ആശുപത്രിയ്ക്ക് ഉള്ളിൽ ഒരു വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള തുടർ ശ്രമങ്ങളും സംബന്ധിച്ച വാർത്തകൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരിക്കുകയാണ്.

ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ക്കണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ദില്ലിയിൽ നടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ ഭീകരമായ കുറ്റകൃത്യം.

അന്വേഷണങ്ങൾ നേരിട്ട് നിരീക്ഷിക്കാനും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഞാൻ ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്.

> പരേതയായ ആത്മാവിന് വേണ്ടി ഞാൻ തല കുമ്പിട്ട് പ്രാർത്ഥിക്കുകയാണ്", എന്നാണ് ചിത്ര കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/229232/every-indian-should-bow-down-shame-kschitra-murder-doctor)