നവ്യാനായരോട് ക്ഷമാപണവുമായി സംവിധായകന്‍

നവ്യാനായരോട് ക്ഷമാപണവുമായി സംവിധായകന്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാള ചലച്ചിത്ര മേഖലയില്‍ ഏറെ പ്രിയങ്കരിയായ നായികയായിരുന്നു നവ്യാനായര്‍.വിവാഹ ജീവിതത്തിനു ശേഷം നായിക സിനിമ മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു .എന്നാല്‍ താരത്തിന്റെ കുടുംബ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ആദ്യ ചിത്രം ദിലീപ് നായകനായ ഇഷ്ടം ആണ്.

അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. അഴകിയ തീയെ ആണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ തമിഴ് സിനിമകളിലും നവ്യ അഭിനയിക്കുകയുണ്ടായി.

കന്നഡയിൽ നവ്യ ആദ്യമായി അഭിനയിച്ച ഗജ എന്ന ചിത്രം നല്ല സാമ്പത്തികവിജയം നേടിയ ഒരു ചിത്രമായിരുന്നു. നന്ദനം എന്ന ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ നടിയും ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രവും ചർച്ചാ വിഷയമാണ്. ബാലമണിയെ കുറിച്ച് ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യാറുണ്ട്. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് നടിയുടെ കരിയർ മാറിയത്.

ഇപ്പോഴിത നവ്യയോട് ക്ഷമ ചോദിച്ചതിനെ കുറിച്ച് നടിയുടെ അമ്മാവനും സംവിധായകനുമായ കെ. മധു. അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയായിരുന്നു. നായിക കേന്ദ്രീകൃതമായ തന്റെ ഒരു ഹിറ്റ് സിനിമയില്‍ നവ്യ നായര്‍ക്ക് പ്രധാന വേഷം കൊടുക്കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ അത് ഇതുവരെ സാധിച്ചു കൊടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്ന് നവ്യയെ നേരിൽ കണ്ട് ക്ഷമ ചോദിച്ചുവെന്നാണ് സംവിധായകൻ പറയുന്നത്.

വളരെ അപൂർവ്വമായിട്ടാണ് കെ മധു നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...ഞാന്‍ ചെയ്ത ഒരു ഹിറ്റ് സിനിമയിലെ പ്രധാന വേഷം ഞാന്‍ നവ്യക്ക് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്കതിനു സാധിച്ചില്ല. അതിനു ഞാന്‍ അവളോട്‌ നേരിട്ട് കണ്ടപ്പോള്‍ ക്ഷമ പറഞ്ഞിരുന്നു.

പക്ഷേ നവ്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ക്രെഡിറ്റ് എനിക്ക് എടുക്കാം. മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം അവള്‍ ആദ്യമായി അഭിനയിച്ചത് എന്റെ സിനിമയിലൂടെയാണ്. 'ചതുരംഗം' സിനിമ ചെയ്തപ്പോള്‍ അതില്‍ മോഹന്‍ലാലിന്‍റെ നായികയാകാന്‍ ഞാന്‍ നവ്യയെയാണ് വിളിച്ചത്. അത് പോലെ സേതുരാമയ്യര്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പവും അവള്‍ അഭിനയിച്ചു"- സംവിധായകൻ പറഞ്ഞു.

Director apologizes to Navyanayar

Next TV

Related Stories
അനിയനെ തല്ലാന്‍ ഓങ്ങി ബാലന്‍; ശിവന്റെ സംസാരശേഷി തിരികെ കൊടുക്കണമെന്ന് ആരാധകര്‍

Oct 24, 2021 11:39 AM

അനിയനെ തല്ലാന്‍ ഓങ്ങി ബാലന്‍; ശിവന്റെ സംസാരശേഷി തിരികെ കൊടുക്കണമെന്ന് ആരാധകര്‍

എന്നാല്‍ നിനച്ചിരിക്കതെ നടന്ന സംഭവങ്ങള്‍ പരമ്പരയെ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. വൈകാരികവും നാടകീയവുമായ...

Read More >>
പറഞ്ഞ ഒരു കാര്യത്തില്‍ നിന്ന് പിന്‍മാറുന്നത് ഉചിതമല്ല; കോമഡി ഉത്സവത്തിൽ നിന്നും ഒഴുവായതിന്റെ കാരണം പറഞ്ഞ് മിഥുൻ രമേശ്

Oct 23, 2021 11:55 PM

പറഞ്ഞ ഒരു കാര്യത്തില്‍ നിന്ന് പിന്‍മാറുന്നത് ഉചിതമല്ല; കോമഡി ഉത്സവത്തിൽ നിന്നും ഒഴുവായതിന്റെ കാരണം പറഞ്ഞ് മിഥുൻ രമേശ്

പ്രേക്ഷകര്‍ എന്നെ കോമഡി ഉല്‍സവത്തില്‍ കാണാനാണ് ഇഷ്ടപ്പെടുന്നത് എന്നറിയാം. പക്ഷേ, ഒരിടത്ത് കമ്മിറ്റ് ചെയ്ത ശേഷം മറ്റൊരിടത്ത് പോകുന്നത്...

Read More >>
ശിവന്റെ വായിലെന്താ പഴമാണോ? വാ തുറന്ന് സംസാരിച്ചൂടേ; ആരാധകര്‍

Oct 23, 2021 04:17 PM

ശിവന്റെ വായിലെന്താ പഴമാണോ? വാ തുറന്ന് സംസാരിച്ചൂടേ; ആരാധകര്‍

അഞ്ജലിയുടെ സ്വര്‍ണം വാങ്ങി അമ്മായിയച്ഛനെ സഹായിക്കാന്‍ ഇറങ്ങിയ ശിവന്‍ പന്ത്രണ്ട് ലക്ഷം രൂപയും ഉണ്ടാക്കാനുള്ള വഴി കണ്ടെത്തി കഴിഞ്ഞു....

Read More >>
വസ്ത്രം വാങ്ങാൻ പോലും കാശില്ല ജീവിക്കാന്‍ ഒരു വഴിയുമില്ല; രസ്‌നയുടെ തുറന്നുപറച്ചില്‍.

Oct 23, 2021 01:05 PM

വസ്ത്രം വാങ്ങാൻ പോലും കാശില്ല ജീവിക്കാന്‍ ഒരു വഴിയുമില്ല; രസ്‌നയുടെ തുറന്നുപറച്ചില്‍.

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് രസ്ന അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുന്ന രസ്ന ഇപ്പോൾ കുടുംബിനിയാണ്. ഇഷ്ടപെട്ട താരത്തിന്റെ...

Read More >>
ഒരിക്കല്‍പോലും പപ്പയുടെ പേര്പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞിട്ടില്ല; ഡിംപല്‍

Oct 23, 2021 12:01 PM

ഒരിക്കല്‍പോലും പപ്പയുടെ പേര്പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞിട്ടില്ല; ഡിംപല്‍

പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം. ഇപ്പോഴിതാ ഡിംപലും വാര്‍ത്തയില്‍...

Read More >>
'ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഹരി കണ്ണനെ അന്വേഷിച്ച് നടക്കുന്നു'; കാരണം പറഞ്ഞ് ' സേതുവേട്ടൻ

Oct 23, 2021 09:46 AM

'ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഹരി കണ്ണനെ അന്വേഷിച്ച് നടക്കുന്നു'; കാരണം പറഞ്ഞ് ' സേതുവേട്ടൻ

സ്‌ക്രീനില്‍ ഇടയ്ക്കിടെ വന്നുപോകുന്ന കഥാപാത്രമാണ് സേതുവേട്ടന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയത്തിലേക്ക് എത്തുന്നത്....

Read More >>
Top Stories