ആർത്തവരക്തം അശുദ്ധമല്ല, അത് മുഖത്ത് പുരട്ടുകയും കുടിക്കുകയും ചെയ്യുന്നു; സൗന്ദര്യം കൂടിയെന്ന് യുവതി

ആർത്തവരക്തം അശുദ്ധമല്ല, അത് മുഖത്ത് പുരട്ടുകയും കുടിക്കുകയും ചെയ്യുന്നു; സൗന്ദര്യം കൂടിയെന്ന് യുവതി
2022-01-27T12:42:00 | By Vyshnavy Rajan

ർത്തവത്തെ സംബന്ധിച്ച് പല മിഥ്യാധാരണകളും സമൂഹത്തിലുണ്ട്. ആർത്തവരക്തം അശുദ്ധമാണ് എന്നതാണ് അതിലൊന്ന്. ഇതിനെ പ്രതികൂലിച്ചും, അനുകൂലിച്ചും സാമൂഹികമാധ്യമങ്ങളിൽ പല ചർച്ചകളും നടക്കുന്നുമുണ്ട്. എന്നാൽ, ഇതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല എന്നതാണ് വാസ്തവം.

അതേസമയം ജാസ്മിൻ അലിസിയ കാർട്ടർ എന്ന ബാഴ്‌സലോണിയൻ യുവതി തന്റെ ആർത്തവരക്തം മുഖത്ത് പുരട്ടുകയും, കുടിക്കുകയും ചെയ്യുന്നു. ഇത് തന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന വിചിത്രവാദമാണ് അവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

30 വയസ്സുള്ള ജാസ്മിൻ ഒരു കുട്ടിയുടെ അമ്മയാണ്. ആർത്തവചക്രത്തെയും രക്തത്തെയും പവിത്രമായി കാണണം എന്നും പറഞ്ഞ് സ്ത്രീകളെ പരിശീലിപ്പിക്കുന്ന ഒരു ഉപദേശക കൂടിയാണ് അവർ. ആർത്തവരക്തം മുഖത്ത് പുരട്ടുന്നത് തന്റെ ശാരീരികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തിന് സഹായകമാകുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്.

ജാസ്മിൻ തന്റെ ആർത്തവ രക്തം ഫേസ് മാസ്‌ക്കായി മുഖത്ത് പുരട്ടുകയും, രക്തം ഉപയോഗിച്ച് 'പീരിയഡ് പെയിന്റിംഗുകൾ' എന്ന പേരിൽ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ രക്‌തം മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് വളരെ നല്ലതാണ് എന്നാണ് അവരുടെ അഭിപ്രായം.

"നിങ്ങളുടെ ആർത്തവരക്തം ശുദ്ധമായ മരുന്നാണ്" ജാസ്മിൻ പറയുന്നു. സ്ത്രീകൾ തങ്ങളുടെ ആർത്തവത്തെക്കുറിച്ച് ലജ്ജിക്കാൻ പാടില്ലെന്നും അവൾ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ അവൾക്ക് 22,800 ഫോളോവേഴ്‌സുണ്ട്. അവർക്കായി ജാസ്മിൻ ഇടയ്ക്കിടെ ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുന്നു.

അതേസമയം ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം, ഇത് ശുദ്ധമണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. പോഷകസമ്പുഷ്ടമായ ആർത്തവരക്തത്തിൽ പ്രോട്ടീൻ, ഇരുമ്പ്, സെലിനിയം എന്നിവയും ആന്റിമൈക്രോബയൽ ഗുണങ്ങളും പുനരുജ്ജീവിപ്പിക്കുന്ന സ്റ്റെം സെല്ലുകളും ഉൾപ്പെടുന്നു എന്നാണ് ജാസ്മിൻ അവകാശപ്പെടുന്നത്.

എന്നാൽ, നിലവിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ആർത്തവരക്തം ബാക്ടീരിയകളുടെ പ്രജനനകേന്ദ്രമാണ് എന്നാണ്. എന്നിട്ടും, ഈ സോഷ്യൽ മീഡിയാതാരം അവകാശപ്പെടുന്നത് ആർത്തവരക്തം മികച്ചതാണ് എന്നതാണ്.

"നിങ്ങൾ ദിവസവും ജങ്ക് ഫുഡ് കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ആർത്തവരക്തം അത്ര നല്ലതായിരിക്കില്ല, ഉദാഹരണത്തിന്, നിങ്ങളുടെ പോഷകങ്ങൾ മോശമായിരിക്കും" അവൾ വിശദീകരിച്ചു.

Content Highlight: Menstrual blood is not impure, it is applied to the face and drunk; The young woman said that she was more beautiful

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup