---
title: "#Mohanlal | ‘വേദനകൾ ഒറ്റക്കെട്ടായി അതിജീവിക്കാം, സ്‌നേഹത്തിന്റെ പൂക്കൾ വിടരട്ടെ; പ്രതീക്ഷയോടെ ചിങ്ങത്തെ വരവേൽക്കാം’ - മോഹൻലാൽ "
english_title: "#pains #endure #together #flowers #love #bloom #welcome #lion #hope #Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/228967/pains-endure-together-flowers-love-bloom-welcome-lion-hope-mohanlal"
published_at: "2024-08-17T13:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c05bf581ddd_bu.jpg"
keywords: []
---

# #Mohanlal | ‘വേദനകൾ ഒറ്റക്കെട്ടായി അതിജീവിക്കാം, സ്‌നേഹത്തിന്റെ പൂക്കൾ വിടരട്ടെ; പ്രതീക്ഷയോടെ ചിങ്ങത്തെ വരവേൽക്കാം’ - മോഹൻലാൽ 

> **Lead Summary:** **കൊ**ല്ലവർഷത്തിന്റെ ആദ്യ ദിവസമായ ഇന്ന്, കേരളക്കരയ്‌ക്ക് കർഷകദിനം കൂടിയാണ്.

## Article Content

**കൊ**ല്ലവർഷത്തിന്റെ ആദ്യ ദിവസമായ ഇന്ന്, കേരളക്കരയ്‌ക്ക് കർഷകദിനം കൂടിയാണ്.

കൊയ്‌ത്തുപാട്ടുകൾ അലയടിച്ചിരുന്ന കേരളത്തിൽ ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ശക്തി പകർന്നു കൊണ്ട് പുതുവർഷ ആശംസകളുമായി നടൻ മോഹൻലാൽ എത്തി.

” പ്രതീക്ഷയുടെ പുലർവെട്ടവുമായി ചിങ്ങമെത്തി. പുതുവർഷം മാത്രമല്ല, പുതുനൂറ്റാണ്ട് (1200 ) കൂടിയാണ് പിറക്കുന്നത്.. പ്രകൃതിദുരന്തം നൽകിയ വേദനകളെ ഒറ്റക്കെട്ടായി നമ്മൾ അതിജീവിച്ച് കടന്നുപോവുകയാണ്.

എങ്ങും സ്‌നേഹത്തിന്റെ പൂക്കൾ വിടരട്ടെ. ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ”- മോഹൻലാൽ കുറിച്ചു.

ഇതോടെ നിരവധി ആളുകളാണ് താരത്തിന് തിരിച്ചും ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

കൊയ്‌ത്തും മെതിയുമായി ആഘോഷങ്ങളുടെ മലയാളമാസമാണ് ചിങ്ങം. കർക്കടകത്തിന്റെ വറുതിയിൽ നിന്ന് സമൃദ്ധിയുടെ നിറവിലേക്കുള്ള മാറ്റം കൂടിയാണ് ഇന്ന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/228967/pains-endure-together-flowers-love-bloom-welcome-lion-hope-mohanlal)