---
title: "#Vijayaraghavan | അഭിനയജീവിതത്തിന്റെ 50-ാംവർഷം ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം; സന്തോഷമെന്ന് വിജയരാഘവൻ "
english_title: "#year #acting #career #FirstStateFilmAward #Vijayaraghavan #said #happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/228885/year-acting-career-firststatefilmaward-vijayaraghavan-said-happiness"
published_at: "2024-08-17T09:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c01e49bfc4f_pp.jpg"
keywords: []
---

# #Vijayaraghavan | അഭിനയജീവിതത്തിന്റെ 50-ാംവർഷം ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം; സന്തോഷമെന്ന് വിജയരാഘവൻ 

> **Lead Summary:** **‘അ**വാർഡ് കിട്ടിയതിൽ സന്തോഷം. ഇതുവരെ ജനങ്ങൾ തന്ന അംഗീകാരമാണ് ഞാൻ ഏറ്റവും കൂടുതൽ വിലമതിക്കുന്നത്’- മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാർഡ് നേടിയ വിജയരാഘവൻ.

## Article Content

**‘അ**വാർഡ് കിട്ടിയതിൽ സന്തോഷം. ഇതുവരെ ജനങ്ങൾ തന്ന അംഗീകാരമാണ് ഞാൻ ഏറ്റവും കൂടുതൽ വിലമതിക്കുന്നത്’- മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാർഡ് നേടിയ വിജയരാഘവൻ.

സിനിമയിൽ 50 ആണ്ട് തികയുന്ന വേളയിലാണ് അദ്ദേഹത്തെ തേടി ആദ്യ സംസ്ഥാനപുരസ്കാരമെത്തുന്നത്.

ഭാര്യ അനിതയ്ക്കൊപ്പം യു.കെ.യിലാണ് അദ്ദേഹമിപ്പോഴുള്ളത്.

അവിടെ ജോലിചെയ്യുന്ന മകൻ ജിനദേവനും ഭാര്യ ഡോ. രാഖിക്കും മക്കൾക്കുമൊപ്പം അവധി ആഘോഷിക്കാൻ ഓഗസ്റ്റ് ഒന്നിനാണ് യു.കെ.യിലെത്തിയത്.

‘പൂക്കാലം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങൾ ആദ്യാവസാനം നിലനിർത്തിയെന്നാണ് ജൂറി വിലയിരുത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/228885/year-acting-career-firststatefilmaward-vijayaraghavan-said-happiness)